നായയെ വിവാഹം കഴിച്ച് സുന്ദരി പെൺകുട്ടി , കാരണം കേട്ട് കണ്ണ് തള്ളി സോഷ്യൽ ലോകം

സോഷ്യൽ ലോകത്ത് നിരവധി വെത്യസ്തമായ ആചാരങ്ങളും വിവാഹങ്ങളും ഒക്കെ വൈറലായി മാറാറുണ്ട് .. അത്തരത്തിൽ വൈറലാകുന്ന പല വിവാഹങ്ങളുടെയും ആചാരങ്ങളുടെയും പിന്നിലെ സത്യാവസ്ഥയും കാരണങ്ങളും തിരക്കി പലരും രംഗത്ത് എത്താറുണ്ട് .. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിവാഹ ചിത്രമുണ്ട് .. ആർക്കും അത്ര പെട്ടന്ന് ദഹിക്കാനിടയില്ലാത്ത ഒരു വിവാഹ ചിത്രം .. അതെ നായയെ വിവാഹം കഴിച്ച പെൺകുട്ടിയുടെ വിവാഹ ചിത്രമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. നായ വരന്റെ സ്ഥാനത്തും വധുവായി അണിഞ്ഞൊരുങ്ങി പെൺകുട്ടിയുമാണ് വൈറലായ ചിത്രത്തിലുള്ളത് .. ജാർഖണ്ഡിലെ ഒരു ഗ്രമത്തിലാണ് ഈ വിചിത്ര വിവാഹം നടന്നത് .. വരനായി നയാ എത്തിയപ്പോൾ വധുവായി എത്തിയത് 18 കാരിയായ സുന്ദരി പെൺകുട്ടി മംഗ്ലി മുണ്ടയും .. ചിത്രം വൈറലായതോടെ ഇത് എന്ത് വട്ടാണ് എന്ന് ചോദിച്ചാണ് നിരവധി ആളുകൾ രംഗത്ത് എത്തിയത് ..

 

 

വിചിത്രവിവാഹത്തിന് പിന്നിലെ കാരണവും ഗ്രാമവാസികൾ തന്നെ വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു .. പെൺകുട്ടിയുടെ അപശകുനം മാറ്റാനാണ് ഇത്തരത്തിലുള്ള വിവാഹം നടത്തികൊടുത്തത് എന്നാണ് ഗ്രാമവാസികൾ പറയുന്നത് .. വളരെ ആഘോഷ പൂർവമായിട്ടാണ് വിവാഹം നടന്നത് .. കൊട്ടും കുരവയും ആർപ്പുവിളികളുമായിട്ടാണ് വിവാഹം നടന്നത് .. നായയെ വിവാഹം കഴിക്കുന്നതോടെ യുവതിയുടെ അപശകുനം മുഴുവൻ മാറുമെന്ന് പെൺകുട്ടിയുടെ വീട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു .. ,പിന്നീട് യുവാവിനെ വിവാഹം കഴിക്കുമ്പോഴുണ്ടാകുന്ന എല്ലാ പ്രേശ്നങ്ങളും മാറുമെന്നും ദാമ്പത്യജീവിതത്തിലെ അപശകുനങ്ങളും ദോഷങ്ങളും എല്ലാം ആദ്യം നായയെ വിവാഹം കഴിക്കുന്നതോടെ മാറും എന്ന് ഗ്രാമത്തിലെ സന്യാസിയുടെ നിർദേശം അനുസരിച്ചാണ് ഇത്തരത്തിൽ ഒരു വിവാഹം സംഘടിപ്പിച്ചത് എന്നും ഗ്രാമവാസികൾ പറയുന്നു ..

 

 

വിവാഹ ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് .. വരൻ ആയി കാറിൽ എത്തിയ ശേരു എന്ന നായയെ ആഘോഷത്തോടെയാണ് മണ്ഡപത്തിലേക്ക് നാട്ടുകാർ വരവേറ്റത് .. പെൺകുട്ടിക്ക് ഈ ആചാരത്തോട് അത്ര താല്പര്യമില്ലായിരുന്നു എങ്കിലും തന്റെ ഭാഗ്യക്കേട് മാറാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു മാർഗം സ്വീകരിച്ചത് എന്നും വിവാഹ ശേഷം വധു മംഗ്ലി മോണ്ട പ്രതികരിച്ചു .. നായയും ഒത്തുള്ള വിവാഹം കഴിഞ്ഞു എന്ന് കരുതി നായയുടെ കൂടെ താമസിക്കണം എന്നൊന്നും ഇല്ല കേട്ടോ .. ഇനി യുവതിക്ക് എല്ലാം തികഞ്ഞൊരു യുവാവിനെ വിവാഹം കഴിക്കാൻ സാധിക്കും ..

 

 

എന്തായാലും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..  വിവാഹ ചിത്രങ്ങൾ വൈറലായതോടെ നിരവധി ആളുകളാണ് വിമർശങ്ങളുമായി രംഗത്ത് എത്തുന്നത് .. ഇത്തരത്തിലുള്ള വിശ്വാസങ്ങൾ നടപ്പിലാക്കുമ്പോൾ ആ പെൺകുട്ടിയുടെ അവസ്ഥ കൂടി മനസിലാക്കണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമര്ശനങ്ങൾ . സോഷ്യൽ ലോകത്ത് ഇത്തരത്തിലുള്ള വാർത്തകൾ ഇടയ്ക്കിടെ വൈറലായി മാറാറുണ്ട് .. അന്നൊക്കെയും സോഷ്യൽ മീഡിയയിൽ നിരവധി വിമർശങ്ങൾ ഉയർന്നിരുന്നു ..

x