
പ്രചരിക്കുന്ന ദ്രിശ്യങ്ങൾ തൻറെത് അല്ല വിഡിയോയിൽ പൊട്ടി കരഞ്ഞു കൊണ്ട് നടി രമ്യ സുരേഷ്
ഫഹദ് ഫാസിൽ നായകൻ ആയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി രമ്യ സുരേഷ് അതിന് ശേഷം കുറച്ച് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്, അവസാനം കുഞ്ചാക്കോ ബോബൻ നയൻതാര അഭിനയിച്ച നിഴൽ എന്ന ചിത്രത്തിൽ ആണ് താരം അഭിനയിച്ചത്, താരത്തിന്റെ അഭിനയത്തിന് വളരെ നല്ല അഭിപ്രായമാണ് എങ്ങുനിന്നും ലഭിച്ചത്, ഇപ്പോൾ തൻറെ സോഷ്യൽ മീഡിയയിൽ കൂടി കരഞ്ഞു കൊണ്ടുള്ള ഒരു വീഡിയോയാണ് പങ്ക് വെച്ചിരിക്കുന്നത് , തന്റേത് അല്ലാത്ത ഒരു വീഡിയോ തൻറെ പേരിൽ സോഷ്യൽ മീഡിയയിൽ കൂടി ചിലർ ഷെയർ ചെയുന്നു എന്നാണ് താരം പറയുന്നത് , നടി രമ്യ സുരേഷ് വീഡിയോയിൽ കൂടി പങ്ക് വെച്ച വാക്കുകൾ ഇങ്ങനെ

നമസ്‌കാരം ഞാൻ രമ്യ സുരേഷ് ഇപ്പം കുറച്ച് സിനിമയൊക്കെ ചെയുന്നുണ്ട്, ഇപ്പം ഇങ്ങനെ ഒരു വീഡിയോ ഇടാൻ കാരണം എന്റെ ജീവിതത്തിൽ വളരെ അതികം വിഷമം പിടിച്ചൊരു ഒരു സമയത്ത് കൂടിയാണ് കടന്ന് പോകുന്നത്, ഇന്ന് എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചിട്ട് ഒരു കാര്യം പറയാൻ ഒണ്ട് അത്യാവശ്യമായി എന്നെ ഒന്ന് വിളിക്കണം എന്ന് പറഞ്ഞു അതികം ഞാൻ കോണ്ടാക്ട് ചെയാത്ത ആളാണ്, അങ്ങനെ ഞാൻ അദ്ദേഹത്തെ വിളിച്ചു എന്നോട് പറഞ്ഞു ചേച്ചിയുടെ ഒരു വീഡിയോ ഞാൻ കണ്ടു ചേച്ചിയുടെ ഒന്ന് രണ്ട് ഫോട്ടോസും അതിനകത്ത് ഒണ്ട്, ഞാൻ ഡീറ്റെയിൽസ് അയച്ച് തരാം ഒന്ന് ചെക്ക് ചെയ്യണം എന്ന് പറഞ്ഞു

അപ്പം തന്നെ ഞാൻ വെള്ളറി പോയി അപ്പോൾ തന്നെ പുള്ളി എനിക്ക് വീഡിയോ അയച്ച് തന്നു, നോക്കുമ്പോൾ എൻറെ പേജിന് രണ്ട് ഫോട്ടോസ്, പിന്നെ അല്ലാതൊരു ഫോട്ടോ അത് എന്റേത് അല്ല, വേറൊരു കുട്ടിയുടെ ഫോട്ടോയും ആ കുട്ടിയുടെ തന്നെ ഒരു വീഡിയോയും, പക്ഷെ ഇതിന്റെ അതിശയം എന്തെന്നാൽ ഞാനുമായിട്ട് ഭയങ്കര സാമ്യം ഒണ്ട് ആ കൊച്ചിന്, എന്നെ നന്നായിട്ട് അറിയാവുന്നവർക്ക് ആ ഫോട്ടോ കണ്ടാൽ അത് മനസിലാകും പക്ഷെ ആ വീഡിയോ കണ്ടാൽ ഒട്ടും അങ്ങനെ തോന്നുകയില്ല, ജസ്റ്റ് ഒന്ന് ഫേസിലോട്ട് കൊണ്ട് പോയിട്ട് ബാക്കി താഴ് ഭാഗം ആണ് കാണുന്നത്

അതിൽ എൻറെ ഈ ചുണ്ടുകളും പല്ലും ബാക്കി ഇതേ ഷേപ്പ് തന്നെ, ഞാൻ സത്യം പറഞ്ഞാൽ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു എന്ത് ചെയ്യണം, ആരെ വിളിക്കണം ആരോട് പറയണം എങ്ങനെ മുന്നോട്ട് പോകണം ഒന്നും എനിക്ക് അറിഞ്ഞിടായിരുന്നു, പിന്നെ ഞാൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിളിച്ചു അവിടന്ന് ആ സർ പറഞ്ഞു ആലപ്പുഴ എസ് പി ഓഫീസിൽ പോകണം എന്ന് പറഞ്ഞു, പിന്നിട് എൻറെ വേറൊരു ഫ്രണ്ട് എന്നെ വിളിച്ചു ആ ആൾ എസ് പി ഓഫീസുമായി കോണ്ടാക്റ്റ് ചെയ്‌തു എനിക്ക് ഡീറ്റെയിൽസ് ഒക്കെ എടുത്ത് തന്നു, വിളിച്ചു ഇന്ന് തന്നെ ചെല്ലാൻ പറഞ്ഞു

ഞാൻ ഇന്ന് അത് കേട്ട ഉടനെ തന്നെ റെഡി ആയി ടാക്സി വിളിച്ച് പോയി, പോയിട്ട് വന്നിട്ട് മണിക്കൂർ കുറെ ആയി ഞാൻ എന്റെ വസ്ത്രം പോലും മാറിട്ടില്ല, പോകുമ്പോൾ പോലും എനിക്ക് വെഷമം ഉണ്ടങ്കിലും എനിക്ക് ഒരു വിശ്വാസം ഉണ്ട്, ഒന്നും സംഭവിക്കില്ല കാരണം ഇത് ഞാൻ അല്ല എന്നുള്ള വിശ്വാസം എനിക്ക് അതിനപ്പുറം എൻറെ ഭർത്താവിനും ഉണ്ട്, അപ്പം പിന്നെ ആ ധൈര്യം എനിക്ക് ഒണ്ടായിരുന്നു അവിടെ ചെന്നു, അവിടത്തെ ഉദ്യോഗസ്ഥർ എല്ലാം ഭയങ്കരം സപ്പോർട്ട് ചെയ്‌തു, ഒന്നും പേടിക്കണ്ട ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഒരുപാട് പേർക്ക് ഉണ്ടായിട്ടുണ്ട്, ഈ സോഷ്യൽ മീഡിയയിൽ ഇങ്ങനെ പോകുക എന്ന് പറഞ്ഞാൽ കൊറോണ വൈറസ് പോലെ എന്നാണ് പറഞ്ഞത്

അവർ എല്ലാം കൂടെ ഒണ്ട് ഒന്നും പേടിക്കണ്ട, അവർ അപ്പോൾ തന്നെ ഗ്രൂപ്പിന്റെയും അത് ഷെയർ ചെയ്‌ത ആളുടെയും ഡീറ്റൈൽസ് അപ്പം തന്നെ എടുത്തു, അതിന് ശേഷം ഞാൻ വീട്ടിൽ വന്നു അപ്പോൾ എല്ലാം ഞാൻ ധൈര്യത്തിൽ തന്നെ യായിരുന്നു, വീട്ടിലെ എല്ലാവരോടും സ്ട്രോങ്ങ് ആയിട്ട് തന്നെയാണ് സംസാരിച്ചത്, പക്ഷെ തിരിച്ച് വന്നതിന് ശേഷം എൻറെ പേജിൽ നിറയെ മെസേജ് വരുന്നുണ്ട്, ഒരു പാട് പേര് ഇപ്പോൾ കാണുന്നുണ്ട്, അങ്ങനെയിങ്ങനെ കോൺടാക്‌സിൽ ഉണ്ടങ്കിലും എപ്പോഴും കോണ്ടാക്ട് ചെയ്യാത്ത ഒരുപാട് ഫ്രെണ്ട്സ് ഒണ്ട്, അവരുടെ വിളി വരുമ്പോഴേക്കും ഇപ്പോൾ ടെൻഷൻ ആണ്, എന്ത് പറയും എന്നെ അറിയാവുന്നവർക്ക് അറിയാമെങ്കിലും ഞാൻ പോലും ആ വീഡിയോ ഞാൻ നോക്കി നിന്ന് പോയിട്ടുണ്ട്, കാരണം ഒറ്റയടിക്ക് കണ്ടാൽ അത് ഞാൻ ആണെന്നെ പറയത്തുള്ളൂ അത്രയ്ക്ക് സാമ്യം ഒണ്ട്

ഇത് ചെയ്‌ത ആൾക്ക് അറിയാം ഇത് ആരുടെ വീഡിയോ അന്നെന്നൊള്ളുത്, ഇങ്ങനയൊക്കെ ചെയുന്നത് കൊണ്ട് ഇവർക്ക് എന്ത് സന്തോഷം ആണ് കിട്ടുന്നത് എന്നാണ് എനിക്ക് മനസിലാകാത്തത്, കുടുംബവും കുട്ടികളുമായിട്ട്, ഞാൻ പറയുന്നത് ഞാൻ കുടുംബവുമായിട്ട് കഴിയുന്ന വ്യക്തിയാണ്, എന്ത് കാര്യത്തിനാണ് ഇങ്ങനെ ചെയുന്നത് എന്ന് എനിക്ക് മനസിലാകാത്തത്, ഇപ്പം എല്ലാവരും പറയുന്നത് സിനിമയിൽ വന്നതല്ലെ സിനിമയിൽ ആകുമ്പോൾ ഇങ്ങനയൊക്കെ ഒരുപാട് പ്രശ്‌നങ്ങൾ ഒണ്ടാകും ഇതിനപ്പുറം ഉണ്ടാകും അതെല്ലാം ഫേസ് ചെയ്യാൻ നമ്മൾ റെഡി ആയിരിക്കണം എന്നെല്ലാവരും പറയുന്നുണ്ട്, പക്ഷെ ഈ സിനിമയിൽ ഉള്ളവർക്ക് എന്തെ മനസ് ഇല്ലേ
ഞാനും ഒരുപാട് പേരുടെ ഇതൊക്കെ വായിച്ചിട്ടും കമന്റ് ഒകെ കണ്ട് അന്തം വിട്ടിട്ടൊണ്ട് എന്തിനാ ഇങ്ങനെ ആൾകാർ കമന്റ്സ് എഴുതുന്നത് എന്ന് ഓർത്തിട്ടുണ്ട് പക്ഷെ നമ്മക്ക് വരുമ്പോൾ കൂടുതൽ അതിന്റെ മനസിലാകുന്നത് എനിക്ക് ഇതിന് മുമ്പേ മനസിലായിട്ടുള്ളതാ, ഇങ്ങനെ ഉള്ള വീഡിയോ അല്ലങ്കിലും, പക്ഷെ എനിക്ക് നല്ല സപ്പോർട്ടീവ് ആയിട്ടുള്ള ഫാമിലി ഒള്ളത് കൊണ്ട് ഞാൻ ഇപ്പോൾ നിങ്ങളുടെ മുമ്പിൽ ഇരിക്കുന്നു, ഞാൻ സാധാരണക്കാരായ ആൾക്കാരെ കുറിച്ചാണ് ഓർക്കുന്നത്, എനിക്ക് എല്ലാവരോടും പറയാൻ ഒള്ളത് എന്തെന്ന് വെച്ചാൽ ഞാൻ സിനിമയെ നല്ല പോലെ സ്നേഹിക്കുന്നുണ്ട് പക്ഷെ ആ സിനിമയ്ക്ക് വേണ്ടി ഏത് അറ്റം വരെ പോകുന്ന ആൾ അല്ല ഞാൻ, ഒരിടത്തും ഒരു കോംപ്രമൈസും ചെയ്യാറില്ല ,അത് കൊണ്ട് ആരും ദയവ് ചെയ്‌ത് എന്നെ അങ്ങനെ കാണരുത് എനിക്ക് ആ രീതിയിൽ ഒള്ള മെസേജുകളും കമന്റ്സും അയക്കരുത് നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ അല്ല ഞാൻ ഇതായിരുന്നു താരത്തിന്റെ പ്രതികരണം നിരവതി പേരാണ് ഇപ്പോൾ നടി രമ്യ സുരേഷിന് പിന്തുണ അറിയിക്കുന്നത്