യജമാനന് നായ നൽകിയ യാത്രയയപ്പ് !

മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന്റെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. അങ്ങനെയൊരു വീഡിയോ ആണ്  ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത് . മനുഷ്യനും നായയും തമ്മിലുള്ള അഭേദ്യ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

വേ ട്ടയാടി നടന്ന കാലം മുതൽക്കേ മനുഷ്യൻ നായകളെ ഇണക്കി വളർത്താൻ തുടങ്ങിരുന്നു . ഒരു പക്ഷേ മനുഷ്യനേക്കാൾ മനുഷ്യനെ മനസിലാക്കുന്നത് നായകളാണെന്നു വേണമെങ്കിൽ പറയാം. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഈ ബന്ധത്തെ അടിസ്ഥാനമാക്കി ഒരുപാട് ചിത്രങ്ങളും പരസ്യങ്ങളും നാം കണ്ടിട്ടുണ്ട്. മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന്റെ നേർ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ. ആശുപത്രി കിടക്കയിൽ മ രണത്തോട് മല്ലിടുന്ന തന്റെ യജമാനനെ കാണാനെത്തിയ ഒരു നായ തന്റെ യജമാനനെ യാത്ര യാക്കുന്ന ദൃശ്യം ആരുടേയും കണ്ണ് നിറ യ്ക്കും.

റയാൻ ജെസ്സെൻ ആ യുവാവിന് 7 വർഷം മുൻപ് തന്റെ വീടിനടുത്തുള്ള സെമിത്തേരിയിൽ നിന്നും ഒരു നായകുഞ്ഞിനെ ലഭിച്ചു. അസുഖം ബാധിച്ചു ശരീരമാസകാലം മുറി വ് പറ്റിയ ആ നായ കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞു അയാൾ വീട്ടിൽ കൊണ്ട് വന്ന്. വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ അയാൾ അതിനെ ചികിൽസിച്ചു ഭേദമാക്കി. അതിന് മോളി എന്ന് പേരുമിട്ടു. പിന്നെ അവിടന്ന് അങ്ങോട്ട് റയാനും മോളിയും തമ്മിൽ പിരിഞ്ഞിട്ടില്ല. ഭക്ഷണവും താമസവും യാത്രയും എല്ലാം അവരൊന്നിച്ചായിരുന്നു.

അങ്ങനെയിരിക്കെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന തലവേദന മൂർച്ഛിച്ചപ്പോൾ ഹോപിറ്റലിൽ എത്തിയതായിരുന്നു റയാൻ. മൈഗ്രെൻ ആണെന്ന് കരുതി വകവെകാതെ ഇരുന്ന ആ തലവേദന പക്ഷേ ബ്രെയിൻ ഹെമറേജ് എന്ന മാ രക രോഗത്തിന്റെ ലക്ഷണമായിരുന്നു. ഡോക്റ്റർമാർ ഉടൻ തന്നെ ചികിത്സ ആരംഭിച്ചെങ്കിലും വൈകിപ്പോയിരുന്നു. മസ്തിഷ്ക മ ര ണം സംഭവിച്ച റെയാന്റെ ജീവൻ നില നിൽക്കുന്നത് മെഡിക്കൽ ഉപകരങ്ങളുടെ സഹായത്തോടെ മാത്രമായി.

റെയാന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച മാതാപിതാക്കൾ മോളിയെ അവിടെ കൊണ്ട് വരാൻ അനുവദിക്കണമെന്ന് അവരോടു ആവശ്യപ്പെട്ടു. അതേ ത്തുടർന്നാണ് റെയാനെയും കാത്തിരുന്ന മോളിയെ സഹോദരി ആശുപത്രിയിൽ കൊണ്ട് വരുന്നത്. ആശുപതി കിടക്കയിൽ അനക്കമില്ലാതെ കിടക്കുന്ന തന്റെ യജമാനനെ മോളി രണ്ട് മൂന്ന് തവണ മണത്തു നോക്കുകയും ശേഷം അവിടുന്ന് പോവുകയും ചെയ്തു.

എന്നാൽ പിന്നീട് അങ്ങോട്ട് മോളി ആഹാരം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തില്ല. ഒടുവിൽ റയാൻ മര ണപ്പെട്ട് ഏഴാം നാൾ മോളിയും ഈ ലോകം വിട്ട് പോയി. ഒരുപക്ഷേ തന്റെ പ്രിയപ്പെട്ട മോളിയെ റയാൻ വന്ന് കൂട്ടി കൊണ്ടു പോയതാകാം. അവർ ഇപ്പോൾ മറ്റൊരു ലോകത്തു സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകാം

x