എന്റെ തങ്കകൊലുസുകൾക്ക് ഇന്ന് മൂന്നാം പിറന്നാൾ , പിറന്നാൾ ദിനത്തിൽ സാന്ദ്ര തോമസ് മക്കൾക്ക് നൽകിയ സമ്മാനം

സാന്ദ്ര തോമസ് എന്ന പേര് കേട്ടാൽ തിരിച്ചറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകാൻ ഇടയില്ല. കാരണം ബാലതാരമായും നടിയായും ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായും ഒക്കെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സാന്ദ്ര തോമസ്. 1991ൽ പുറത്തിറങ്ങിയ നെറ്റിപ്പട്ടം എന്ന ചിത്രത്തിൽ ബാലതാരമായി ആയിരുന്നു സാന്ദ്ര തോമസിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് മിമിക്സ് പരേഡ് , ചെപ്പുകിലുക്കണ ചങ്ങാതി, ഓ ഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി എത്തിയ സാന്ദ്ര പിന്നീട് അഭിനയ രംഗത്ത് നിന്നും അപ്രത്യക്ഷ ആക്കുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം സാന്ദ്ര തോമസിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് പക്ഷെ അഭിനേത്രി ആയിട്ടല്ലായിരുന്നു. ഒരു നിർമാതാവ് എന്ന നിലയിൽ ആയിരുന്നു സാന്ദ്ര തോമസ് സിനിമയിലേക്ക് തിരിച്ചു വന്നത്. 2012ൽ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ഫഹദ് ഫാസിൽ നായകനായ ചിത്രം നിർമിച്ചു കൊണ്ടാണ് സാന്ദ്ര തോമസ് നിർമാണ രംഗത്തേക്ക് കടക്കുന്നത്. ഫ്രൈഡേ എന്ന ചിത്രത്തിന്റെ വിജയത്തോടെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരിൽ നിർമാണ കമ്പനി തുടങ്ങുകയും ഒരുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്തിരുന്നു.

സിനിമാ താരവും നിർമാതാവും എന്നതിലുപരി ഒരു സോഷ്യൽ മീഡിയ സ്റ്റാർ കൂടിയാണ് സാന്ദ്ര തോമസ്. പത്തു ലക്ഷത്തിലധികം ഫോള്ളോവെർസ് ആണ് സാന്ദ്രയുടെ ഫേസ്ബുക്ക് പേജിൽ മാത്രം ഉള്ളത്. ഇരട്ട കുട്ടികളായ തന്റെ മക്കൾക്ക് വേണ്ടി ആരംഭിച്ച ഒരു യൂട്യൂബ് ചാനലും സാന്ദ്രക്കു ഉണ്ട്. കാറ്റ്‌ലിൻ കെൻഡൽ എന്നിങ്ങനെ പേരുകളിൽ രണ്ട് ഇരട്ട കുട്ടികളായ പെണ്മക്കളാണ് സാന്ദ്രക്ക് ഉള്ളത്. മക്കളെ പ്രകൃതിയോട് ഇണക്കി വളർത്തണം എന്ന നിർബന്ധം ഉള്ള അമ്മയാണ് സാന്ദ്ര തോമസ്. കുട്ടികളുടെ കളിയും ചിരിയും മഴ നനയലും എല്ലാം സാന്ദ്ര സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ സാന്ദ്ര പങ്കുവെച്ച പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ തങ്കകൊലുസുകളുടെ മൂന്നാം ജന്മദിനമായ ഇന്ന് ഒരു മനോഹര ചിത്രമാണ് സാന്ദ്ര തോമസ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ചിരിക്കുന്നത്. ‘നമ്മുടെ രാജകുമാരികൾക്ക് ഇന്ന് മൂന്നാം പിറന്നാൾ’ എന്ന തലക്കെട്ടോടെ ഒരു മനോഹര കുടുംബ ചിത്രം പങ്കുവെച്ചാണ് സാന്ദ്ര തന്റെ പൊന്നോമനകൾക്കു ജന്മദിന ആശംസകൾ നേർന്നത്. അനവധി പേരാണ് സാന്ദ്രയുടെ കുഞ്ഞു തങ്ക കൊലുസുകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ സാന്ദ്ര തോമസ്സിന്റെ തങ്കക്കൊലുസുകൾ സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണികളാണ്. ഇരട്ട കുട്ടികളാണ് സാന്ദ്ര തോമസ് വിൽസൺ ജോൺ തോമസ് ദമ്പതികൾക്ക്. ഉമ്മുക്കുല്‍സു ഉമ്മിണിത്തങ്ക എന്നിങ്ങനെ ആണ് ഇവരുടെ പേര്. തങ്ക കൊലുസുകൾ എന്നാണ് ഇരുവരെയും കൂടി സാന്ദ്ര സ്നേഹത്തോടെ വിളിക്കാറുള്ളത്. തന്റെ മക്കളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഒരു യൂട്യൂബ് ചാനലും സാന്ദ്ര തോമസ് തുടങ്ങിയിട്ടുണ്ട്. തന്റെ മക്കളുടെ വിശേഷങ്ങൾ എല്ലാം തന്നെ അവർ ആരാധകരുമായി പങ്കു വെക്കാറുമുണ്ട്.

x