സ്വന്തം ഭാരിയ കാരണം തന്നെക്കാൾ പ്രായം കുറഞ്ഞ മറ്റൊരുത്തനുമായിട്ട് ഭാര്യയുടെ വിവാഹം നടത്തി കൊടുക്കേണ്ടി വന്ന ഒരു ഭർത്താവ്

വിവാഹ സമയത്ത് വരനും വധുവും ഏഴു പ്രാവശ്യം വലം വെക്കുന്നത് തന്നെ അവരുടെ ബന്ധം ദൃഢമായി നീണ്ടുനിൽക്കുമെന്ന വിശ്വാസത്തിലാണ് , എന്നാൽ ഇപ്പോൾ ബീഹാറിൽ നിന്ന് വരുന്ന വാർത്ത മറ്റൊന്നാണ് തങ്ങളുടെ വിശുദ്ധ ബന്ധത്തിന് ഏഴു വർഷം പോലും നീണ്ടുനിൽക്കാനായില്ല എന്നതാണ്. ഭർത്താവിന്റെ സ്നേഹത്തിനെ അംഗീകരിക്കാതെ ഇരുന്ന സ്വന്തം ഭാര്യയെ, അവസാനം ഭാര്യയെ അത്രമാത്രം സ്നേഹിക്കുന്ന ഭർത്താവ് ഭാര്യയുടെ ആ ആഗ്രഹത്തെ അദ്ദേഹം തന്നെ മുൻകൈ എടുത്ത് നടത്തി കൊടുക്കുകയായിരുന്നു

ഖഗേറിയയിലെ ഒരു ഗ്രാമവാസിയായ സ്വപ്‌നകുമാരി 2014 ൽ ആണ് സുല്‍ത്താന്‍ഗഞ്ചിൽ താമസിക്കുന്ന ഉത്തം മണ്ഡലുമായി വിവാഹം നടന്നത് , പിന്നിട് ഇരുവർക്കും രണ്ട് കുട്ടികൾ ജനിക്കുകയായിരുന്നു. എന്നാലും , അതേ പ്രദേശത്ത് തന്നെ താമസിക്കുന്ന ഉത്തമിന്റെ അടുത്ത ബന്ധുവായ രാജ് കുമാറുമായി സ്വപന പ്രണയത്തിലാവുകയായിരുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ രാജ് കുമാറുമായിട്ടുള്ള ബന്ധം ഉത്തം മണ്ഡൽ അറിഞ്ഞപ്പോൾ, അദ്ദേഹം അത് ആദ്യം എതിർക്കുകയായിരുന്നു, പിന്നിട് ഇതിനെ ചൊല്ലി ദിവസവും ഇവരുടെ വീട്ടിൽ വഴക്ക് തന്നെയായിരുന്നു

എന്നാൽ വർഷങ്ങൾ കടന്നുപോകുന്തോറും സ്വപ്നയ്ക്ക് രാജുവിനോടുള്ള സ്‌നേഹം കൂടുന്നത് അല്ലാതെ കുറയുന്നില്ല എന്നതായിരുന്നു സത്ത്യം. സ്വപ്നയുടെ മാതാപിതാക്കളും ഉത്തം മണ്ഡലിൻറെ അമ്മയും അവളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു, എന്നാൽ അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതെല്ലാം വെറുതെയായി എന്ന് തന്നെ പറയാം, അവസാനം രാജുമായുള്ള സ്വപ്നയുടെ ബന്ധത്തിന് ഭർത്താവ് ഉത്തം തന്നെ പച്ച കൊടി വീശുകയായിരുന്നു. തുടർന്ന് അദ്ദേഹം തന്നെ മുൻകൈ എടുത്ത് ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു

ഉത്തം മണ്ഡലിന്റെ വാക്കുകൾ ഇങ്ങനെയായിരുന്ന “കുറച്ചുകാലമായി എനിക്ക് ദേഷ്യവും സങ്കടവും എല്ലാം തോന്നി, പക്ഷേ ഇതിന് ഒരു പരിഹാരമയില്ലങ്കിൽ പുറത്തിറങ്ങാൻ കഴിയില്ല . ഞാൻ ഇത് ചെയ്തില്ലെങ്കിൽ മൂന്ന് പേരുടെ ജീവിവും നശിപ്പിക്കപ്പെടുമായിരുന്നു. ഇതായിരുന്നു ഇതിനുള്ള ഏക പരിഹാരം. ഇപ്പോൾ എല്ലാവര്ക്കും സന്തോഷമായിരിക്കാൻ കഴിയും ” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളായിരുന്നു ഇത് പറയുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

ഉത്തം മണ്ഡൽ കാമുകൻ രാജുവിനെയും ഭാര്യ സ്വപ്നയെയും ഇരുവരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സുതൻ‌ഗഞ്ചിലെ ഒരു ദുർഗാ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തി കൊടുത്തത് , ഈ വിചിത്രമായ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ധാരാളം ആളുകൾ ആണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് . വിവാഹ ശേഷം സ്വപ്നയേയും രാജ് കുമാറിനെയും ഉത്തം മണ്ഡൽ അനുഗ്രഹിച്ചു. അതേസമയം രണ്ട് മക്കളെയും കൊണ്ട് പോകാൻ സ്വപ്‌ന വിസമ്മതിക്കുകയായിരുന്നു. രണ്ട് കുട്ടികളും ഇപ്പോൾ ഉത്തമിനൊപ്പം ആണ് താമസിക്കുന്നു. ഇത്രയും ആ ഭർത്താവ് ചെയ്‌ത്‌ കൊടുത്തിട്ടും തൻറെ മക്കളെ പോലും കൂട്ടാതെ പോയ സ്വപ്നകുമാരിയെ നിരവതി പേരാണ് വിമർശിക്കുന്നത്

x