തന്റെ പൊന്നോമനയുടെ ചിത്രങ്ങൾ പങ്കുവെച്ചു ശ്രേയ ഘോഷാൽ ; കുഞ്ഞിന്റെ പേര് കേട്ട് ഞെട്ടി ആരാധകർ

ഇന്ത്യയിലെ തന്നെ മധുര ശബ്ദമുള്ള മികച്ച ഗായികമാരിൽ മുൻപന്തിയിലാണ് ശ്രേയ ഘോഷാലിന്റെ സ്ഥാനം.മലയാളിയല്ലാതെ തന്നെ മനോഹരമായി മലയാളഗാനങ്ങൾ പാടി കേരളത്തിൽ നിരവധി ആരാധകരുള്ള മുൻനിരഗായികമാരിൽ ഒരാൾ കൂടിയാണ് ശ്രേയാ ഘോഷാൽ. ആരെയും ആകർഷിക്കുന്ന മികച്ച ശബ്ദം ചെറിയ കാലഘട്ടം കൊണ്ട് മലയാളികളുടെയെല്ലാം പ്രിയപ്പെട്ട ഗായിക എന്ന സ്ഥാനത്തേക്ക് ചെക്കറിയ പിന്നണി ഗായിക ആണ് ബംഗാൾ സ്വദേശിനി ആയ ഈ ഗായിക . മലയാളം അറിയാതിരുന്നിട്ടു പോലും മലയാളികൾ പാടുന്നതിലും നല്ല ഉച്ചാരണ മികവോടെ ആണ് ശ്രേയ ഓരോ ഗാനങ്ങളും അവിസ്മരണിയമാകുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് ശ്രേയ ഘോഷൽ. താരത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. ശിലാദിത്യ മുഖോപാധ്യായ ആണ് ശ്രേയ ഘോഷാലിന്റെ ഭർത്താവ് .നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ശ്രേയയും ശിലാദിത്യ മുഖോപാധ്യായയും തമ്മിൽ വിവാഹിതരായത്. മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ ശ്രേയ ഘോഷാൽ ബോളിവുഡിലും തമിഴ്, തെലുങ്ക്, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, മറാത്തി എന്നീ ഭാഷകളിലും പിന്നണി ഗാനരംഗത്ത് സജീവ സാന്നിധ്യമാണ്.

മമ്മൂട്ടി-അമല്‍ നീരദ് ടീമിന്‍റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ടാണ് ശ്രേയ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ശേഷം ഒട്ടനവധി മനോഹര മലയാള ഗാനങ്ങള്‍ ശ്രേയയുടെ ശബ്ദത്തില്‍ പിറന്നു.ഇപ്പോൾ ശ്രേയ ഘോഷൽ ജീവിതത്തിന്റെ മറ്റൊരു സന്തോഷകരമായ പുതിയ സ്റ്റേജിൽ കടന്നിരിക്കുകയാണ്. ഒരു അമ്മ ആയിരിക്കുകയാണ് താരം. ഈ മേയ് 22 നാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പുതിയ അതിഥിയുടെ വരവ് താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭർത്താവ് ശിലാദിത്യയും കുടുംബവും ഇപ്പോൾ അതിയായ സന്തോഷത്തിലാണെന്നും തനിക്ക് ഇത് വളരെ സവിശേഷമായ അനുഭവമാണെന്നും ഗായിക സമൂഹമാധ്യമങ്ങളിൽ പറഞ്ഞിരുന്നു.

ഇപ്പോൾ മറ്റൊരു പോസ്റ്റാണ് വൈറലാകുന്നത്. തന്റെ ആദ്യ കണ്മണിക്ക് പേരിട്ടത് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ഒപ്പം ആദ്യമായാണ് കുഞ്ഞുമായുള്ള ചിത്രവും താരം പോസ്റ്റ് ചെയ്യുന്നത്. കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് ആരാധകര്‍ക്ക് മകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ശ്രേയ. ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രവും ശ്രേയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അതി മനോഹര ചിത്രത്തിന് നിരവധി താരങ്ങളും ആരാധകരും ആണ് കമന്റ് ബോക്സിൽ താങ്കളുടെ സ്നേഹവുമായി എത്തിയത്.

ചിത്രം പങ്കു വെച്ചതിനു ശേഷം ശ്രേയ ഇങ്ങനെ കുറിച്ചു, “ദേവ്‌യാന്‍ മുഖോപാധ്യായയെ പരിചയപ്പെടുത്തുകയാണ്. ഞങ്ങളുടെ ജീവിതത്തെ എക്കാലത്തേക്കും മാറ്റിക്കൊണ്ട് മെയ് 22ന് അവന്‍ എത്തി. അമ്മയ്ക്കും അച്ഛനും സ്വന്തം കുഞ്ഞിനോട് തോന്നുന്ന സ്നേഹം കൊണ്ട് ആദ്യ കാഴ്ചയില്‍ത്തന്നെ അവന്‍ ഞങ്ങളുടെ ഹൃദയം നിറച്ചു. പരിശുദ്ധവും നിയന്ത്രിക്കാനാവാത്തതുമായ സ്നേഹം. ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. ജീവിതത്തിലെ ഈ മനോഹര സമ്മാനത്തിന് ശൈലാദിത്യയും ഞാനും ഏറെ കടപ്പെട്ടിരിക്കും’ – എന്നും ശ്രേയ പറയുന്നു. താൻ അമ്മയാകുകയാണെന്ന വാർത്ത ഇക്കഴിഞ്ഞ മാർച്ചിലാണ് ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഗായികയുടെ പ്രിയ കൂട്ടുകാരികള്‍ ചേർന്നൊരുക്കിയ സര്‍പ്രൈസ് ബേബി ഷവർ ചടങ്ങും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

x