
ദൈവദൂതനെ പോലെ എംഎ യൂസഫലി, അബുദാബി കോടതി വധ ശിക്ഷ വിധിച്ച ബെക്സ് കൃഷ്ണന് ഇത് രണ്ടാം ജന്മം
ലുലു ഗ്രൂപ് ചെയർമാന് യൂസഫലിയുടെ നന്മകൾ നാം കേൾക്കാറുള്ളതാണ്, ഇപ്പോൾ അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ട് അബുദാബി കോടതി വധ ശിക്ഷ വിധിച്ച ബെക്സ് കൃഷ്ണൻ ഇപ്പോൾ ഇത് രണ്ടാം ജന്മം ആണ്, യൂസഫലിയുടെ ഇടപെടൽ മൂലം ആണ് നീണ്ട ഒമ്പത് വർഷത്തെ പോരാട്ടത്തിന് ഒടുവിൽ അബുദാബി കോടതി ബെക്സ് കൃഷ്ണൻറെ ശിക്ഷ ഒഴിവാക്കിയത്, 2012 സെപ്റ്റംബർ ഏഴിനായിരുന്നു ബെക്സ് കൃഷ്‌ണയുടെ ജീവിതം മാറ്റി മറിച്ച അനുഭവം ഉണ്ടാകുന്നത്

തൃശൂർ സ്വദേശിയാണ് ബെക്സ് കൃഷ്‌ണ, അബുദാബിയിൽ ജോലി ചെയ്‌തിരുന്ന സമയത്ത് കമ്പനിയുടെ ആവശ്യത്തിന് മുസഫയിലേക്ക് പോകുന്ന വഴി, താൻ ഓടിച്ചിരുന്ന കാർ തട്ടി സുഡാൻ പൗരത്വമുള്ള കുട്ടി മരിക്കുകയായിരുന്നു, കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അബുദാബി പോലീസ് കേസ് എടുക്കുകയായിരുന്നു, സാഹചര്യ തെളിവുകളും, സിസിടിവി ദൃശ്യങ്ങളും കൃഷ്ണന് എതിരായതിനാൽ അബുദാബി കോടതി 2013ൽ വധ ശിക്ഷ വിധിക്കുകയായിരുന്നു

അദ്ദേഹത്തിന്റെ മോചനത്തിന് കുടുംബം പല ശ്രമങ്ങളും നടത്തിയെങ്കിലും അവ എല്ലാം തകിടം മറിയുകയായിരുന്നു, പിന്നീട് കൃഷ്‌ണന്റെ ബന്ദു സേതു മുഖേന എം എ യൂസഫലിയുമായി ബന്ധപെടുന്നതും,ഗൾഫ് രാഷ്ടങ്ങളിൽ അത്രമാത്രം സ്വാധിനമുള്ള യൂസഫലി ഈ പ്രശനത്തിൽ ഇട പെടുകയായിരുന്നു, പിന്നീട് സുഡാനി ബാലന്റെ കുടുംബവുമായി ബന്ധപ്പെടുകയും, കാര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കാൻ അവരുടെ കുടുംബത്തെ മുഴുവൻ അബുദാബിയിൽ വരെ അദ്ദേഹം എത്തിച്ചു

നീണ്ട ചർച്ചയ്ക്ക് ശേഷം യൂസഫ് അലി അഞ്ചു ലക്ഷം ദിർഹം, ഒരു കോടി ഇന്ത്യൻ രൂപക്ക് മുകളിൽ നഷ്ടപരിഹാരം സുഡാനി കുടുംബത്തിന് നൽകി ബെക്‌സിനെ ശിക്ഷയിൽ നിന്ന് അദ്ദേഹം മോചിപ്പിക്കുകയായിരുന്നു, നാട്ടിലേക്ക് ഉള്ള ഔട്ട് പാസുമായി ജയിലിൽ വന്ന ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്‌ഥരെ കണ്ട് കൃഷ്‍ണൻ പൊട്ടി കരയുകയായിരുന്നു, തനിക്ക് ഇനി നാട്ടിലേക്ക് പോകാൻ കഴിയും എന്ന് വിചാരിച്ചില്ല എന്നും തന്നെ കാണാൻ വന്നവരോട് കരഞ്ഞോണ്ട് പറഞ്ഞത്, തന്നെ ഇവിടെ നിന്ന് മോചിപ്പിച്ച യൂസഫലിയെ നേരിൽ കാണണം എന്ന ആഗ്രഹം ഒണ്ടെന്നും അദ്ദേഹം പറഞ്ഞു, നിരവതി പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി യൂസഫലിയുടെ ആ നല്ല മനസിനെ പ്രശംസിക്കുന്നത്