ഞാൻ യഥാർത്ഥ കർഷകർക്കൊപ്പം നിലപാട് വ്യക്തമാക്കി ബാബു ആൻ്റണി

കർഷക സമരം അന്താരാഷ്ട്ര തലത്തിൽ ചർച്ച ആകുന്ന കാഴ്ചയാണ് രണ്ടു ദിവസമായി കാണാൻ സാധിക്കുന്നത്. ഡൽഹിയിൽ കേന്ദ്ര സർക്കാർ സമരം ചെയ്യുന്നവർക്ക് ഇന്റർനെറ്റ് കണക്ഷൻ നിഷേധിച്ചതിനെ തുടർന്ന് പോപ്പ് ഗായിക റിഹാന ഒരു ട്വീറ്റ് ചെയ്തതാണ് എല്ലാത്തിനും തുടക്കം. നമ്മൾ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല എന്നായിരുന്നു കർഷക സമരത്തെ കുറിച്ച് ഗായികയുടെ ട്വീറ്റ്. ഇതിനു ചുവടു പിടിച്ചു പോൺ തരാം മിയാ ഖലീഫയും മറ്റു ചില പ്രമുഖരും കർഷക സമരത്തെ പിന്തുണച്ചു എത്തിയിരുന്നു.

ഇതാണ് ഇന്ത്യൻ സിനിമാ കായിക താരങ്ങളെ ചൊടിപ്പിച്ചത്. ആദ്യ ഷോട്ട് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ വക തന്നെയായിരുന്നു. ഇന്ത്യയുടെ കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ട എന്നും സച്ചിൻ വ്യക്തമാക്കി. ഈ പ്രശ്നം നമ്മൾ ഒറ്റകെട്ടായി പരിഹരിച്ചോളും എന്നും നിങ്ങൾ കാഴ്ചക്കാരായി നിന്നാൽ മതിയെന്നും സച്ചിൻ ട്വീറ്റ് ചെയ്തു. കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗെന്‍സ്റ്റ് പ്രൊപ്പഗന്‍ഡ ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്ത സച്ചിൻ തുടങ്ങി വെച്ച ട്വിറ്റെർ പോര് ബാക്കി ഉള്ളവർ ഏറ്റുപിടിക്കുക ആയിരുന്നു.

സിനിമാ കായിക രംഗത്തെ പ്രമുഖർ എല്ലാം സച്ചിന് പിന്നിൽ അണിനിരന്നതോടെ ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗെന്‍സ്റ്റ് പ്രൊപ്പഗന്‍ഡ ഹാഷ്ടാഗ് ട്വിറ്റെർ ട്രെൻഡിൽ ഒന്നാമതായി. വിരാട് കോഹ്ലി, സുരേഷ് റെയ്ന, അനിൽ കുബ്ലെ, ഗൗതം ഗംഭീർ, ശിഖർ ധവാൻ , അക്ഷയ് കുമാർ , അജയ് ദേവ്ഗൺ , സുനിൽ ഷെട്ടി തുടങ്ങിയ പ്രമുഖർ ഒക്കെയും സച്ചിന് പിന്തുണയുമായി എത്തി. ബോളിവുഡിലെയും ക്രിക്കെറ്റിലെയും ഭൂരിഭാഗം പേരും കേന്ദ്ര സർക്കാരിന് പിന്തുണയുമായി എത്തിയപ്പോൾ എതിർപ്പ് രേഖപ്പെടുത്തി കേരളത്തിലെ സിനിമാ പ്രവർത്തകരിൽ ചിലർ രംഗത്ത് വന്നിരുന്നു.

മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒക്കെ പ്രതികരിക്കാതെ ഇരുന്നപ്പോൾ ചിലർ കേന്ദ്രസർക്കാരിനെതിരെ പ്രതികരിച്ചു. ഹരീഷ് പേരടി സലിം കുമാർ തുടങ്ങിയവർ കേന്ദ്ര സർക്കാരിനെ എതിർത്തപ്പോൾ ഉണ്ണി മുകുന്ദൻ പിടി ഉഷ തുടങ്ങിയവർ പിന്തുണച്ചു രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ആക്ഷൻ കിംഗ് ബാബു ആന്റണിയുടെ പോസ്റ്റ് ആണ് ചർച്ച ആകുന്നതു. ആരെയും പിന്തുണക്കാത്ത തരത്തിലുള്ള ഒരു പോസ്റ്റ് ആണ് ബാബു ആന്റണി ഇട്ടതു.

“ഏതൊരു നാടിന്റെയും നിലനില്പിന്റെ അടിസ്ഥാനം യഥാർത്ഥ കർഷകരും അവരുടെ കൃഷിയുമാണ്” എന്നായിരുന്നു ബാബു ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിൽ യഥാർത്ഥ കർഷകർ എന്ന് എടുത്തു പറഞ്ഞതാണ് സംശയത്തിന് കാരണം. സമരം ചെയ്യുന്നതു യഥാർത്ഥ കർഷകരല്ല എന്ന ആരോപണം നിലനിൽക്കുമ്പോൾ ആണ് യഥാർത്ഥ കർഷകർ എന്ന് എടുത്തു പറഞ്ഞു ബാബു ആന്റണിയുടെ പോസ്റ്റ്. അതെസമയം ബാബു ആന്റണി ആദ്യം ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്നൊരു ആരോപണവും ചില ഉന്നയിക്കുന്നുണ്ട്.

x