നിപ്പ പോരാളി സിസ്റ്റർ ലിനിയുടെ ഓർമകളിൽ സജീഷ് , ഒൻപതാം വിവാഹ വാർഷികത്തിൽ പങ്കുവെച്ച കുറിപ്പ്

കേരളത്തെ വിറപ്പിച്ചു കടന്നു പോയ മഹാമാരി ആയിരുന്നു നിപ്പ. എന്നാൽ മലയാളികൾ ഒറ്റകെട്ടായി നിന്ന് അതിനെ അതിജീവിക്കുകയും ആ അതിജീവനം ലോകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. നിപ്പയുമായുള്ള പോരാട്ടത്തിൽ നമ്മളെ മുന്നിൽ നിന്നും നയിച്ചത് ധൈര്യ സമ്പന്നരായ ആരോഗ്യ പ്രവർത്തകർ തന്നെയായിരുന്നു എന്ന് നിസംശയം പറയാം. തങ്ങളുടെ ജീവൻ പണയം വെച്ചും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കുടുംബവും കുട്ടികളെയും ഒക്കെ ഉപേക്ഷിച്ചു പോരാടാൻ ഇറങ്ങി തിരിച്ചവർ. അതിൽ മലയാളികൾ മറക്കാത്ത പേരാണ് സിസ്റ്റർ ലിനി.

നിപ്പ പോരാട്ടത്തിൽ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത പേരാണ് നിപ്പായോട് പോരാടി വീരമൃത്യു മരിച്ച നഴ്‌സ്‌ ലിനിയുടേത്. നിപ്പ ബാധിതരായ രോഗികളെ ശ്രുസൂഷിക്കാൻ സധൈര്യം മുന്നോട്ടു വരികയും രോഗികളെ പരിചരിക്കുന്നതിനിടെ നിപ്പ വൈറസ് ബാധ ഏറ്റ് ലിനി മരണത്തിനു കീഴടങ്ങുകയുമായിരുന്നു. ലിനിയുടെ ഓർമകളിൽ ഭർത്താവ് സജീഷ് പുത്തൂർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണ് നനയിക്കുന്നത്. ലിനിയുടെയും സജീഷിന്റെയും ഒൻപതാം വിവാഹ വാർഷികമായിരുന്നു ഇന്നലെ.

സജീഷ് ലിനിയുടെ കഴുത്തിൽ താലി കെട്ടുന്ന ചിത്രവും അവരുടെ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങളും ഒക്കെയാണ് സജീഷ് വിവാഹ വാർഷിക ദിനമായ ഇന്നലെ താനെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കു വെച്ചത്. “9th Wedding Anniversary .. Lini.. Miss you..” ഇങ്ങനെയായിരുന്നു സജീഷ് ചിത്രങ്ങൾക്കൊപ്പം ഫേസ്ബുക്കിൽ പങ്കുവെച്ച അടിക്കുറിപ്പ്. തന്റെ പൊന്നോമനകളെ സജീഷിനെ ഏല്പിച്ചാണ് ലിനി യാത്രയായത്. ലിനി യാത്ര ആകുമ്പോൾ സജീഷ് ഗൾഫിൽ ജോലി നോക്കുകയായിരുന്നു. ഇപ്പോൾ സർക്കാർ ജോലി ലഭിച്ച സജീഷ് നാട്ടിൽ തന്നെയാണ്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി നോക്കി വരവേ ആണ് നിപ്പ വൈറസ് പടർന്നു പിടിക്കുന്നത്. അതീവ അപകടകാരി ആയ നിപ്പ വൈറസ് പടർന്നു പിടിച്ചതോടെ ലിനി രോഗികളെ ശൃസൂക്ഷിക്കാൻ സധൈര്യം മുന്നോട്ടു വരികയായിരുന്നു. എന്നാൽ രോഗികളെ പരിചരിക്കുന്നതിനിടെ രോഗബാധ ഏറ്റ ലിനി 2018 മെയ് 21ന് പുലർച്ചെ മരണത്തിനു കീഴടങ്ങുക ആയിരുന്നു. സ്വന്തം ജീവൻ പോലും പണയം വെച്ച് മറ്റുള്ളവരെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങുന്ന ലിനിയെ പോലുള്ളവർ എക്കാലത്തും ആരോഗ്യ പ്രവർത്തകർക്ക് കരുത്തും ധൈര്യവും പകരുന്നതാണ്.

 

 

x