നടക്കാൻ പോലും പറ്റില്ല എന്ന് പറഞ്ഞ കാലും കൊണ്ട് നാല് വീൽ വരെ ഓടിക്കാൻ സാധിച്ചു വൈറലായി യുവാവിന്റെ അനുഭവം

സമൂഹ മാധ്യമങ്ങളിൽ നിരവതി പേരാണ് അവരുടെ അനുഭവങ്ങൾ പങ്ക് വെക്കാറുള്ളത്, മിക്കതം മറ്റുള്ളവർക്ക് പ്രചോദനം ആകുന്നതും ആണ്, ഇപ്പോൾ മലയാളി കൂട്ടായിമ ആയ വേൾഡ് മലയാളി സർക്കിളിൽ ജിബിൻ ജോസഫ് പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധയാകർഷിക്കുന്നത്, വീൽച്ചെയറിൽ നിന്ന് തൻറെ പോരാട്ട വീര്യം കൊണ്ട് ജീവിതത്തിലേക്ക് തിരികെ എത്തിയ കഥ വിവരിക്കുകയാണ് അദ്ദേഹം , ജിബിൻ ജോസഫ് പങ്ക് വെച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ “ഇന്നേക്ക് 6 ആം പിറന്നാൾ😍
ജനനം അല്ല കേട്ടോ –വിധിയുടെ, 😂 ആകെ confused ആയി അല്ലെ. പറയാം detail ആയി തന്നെ.. 2015 ജൂൺ 3 രാവിലെ 8.00 am ..നമ്മുടെ ചങ്ക് റോബിൻ ചേട്ടായിടെ call.. “ടാ സിറ്റിക് ഇറങ്ങി വാ നമ്മുക്ക് ഒരിടം വരെ പോകാം” എങ്ങോട്ടെന്ന് പോലും ചോദിച്ചില്ല, കാരണം ഞങ്ങളുടെ ഇടയിൽ ചോദ്യങ്ങൾക് പ്രസക്തി ഇല്ലായിരുന്നു 😁.. എന്തായാലും കേട്ട പാതി കേൾക്കാത്ത പാതി ചാടി എണിറ്റു കുളിച്ചു ഒരുങ്ങി, പോകാൻ ready ആയപ്പോ

മമ്മി ദേ വരുന്നു.. ” ഇല്ലോ, ഈ രാവിലെ തന്നെ നി ഇതെങ്ങോട്ടാ?” ഞാൻ എന്തൊക്കെയോ പറഞ്ഞ് ഒരു വിധം വീട്ടിൽ നിന്നും ചാടി…താഴെ സിറ്റിയിൽ (4 കടയുള്ള ചെറിയ മുക്കും ഞങ്ങൾക്ക് സിറ്റി ആണ് 😂) എത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്.. ചിത്തിരപുരം KSEB ഓഫീസ് വരെ പോകണം, ക്ലബ്ന്റെ കെട്ടിടത്തിൽ കറണ്ട് കിട്ടാൻ വേണ്ട കാര്യങ്ങൾ ചെയ്യണം… (ഞങ്ങൾക്ക് ഇവിടെ ചെറിയ ഒരു ക്ലബ്‌ und പുറം മേനി കൊണ്ട് ചെറുതാണെങ്കിലും പാരമ്പര്യം കൊണ്ട് ഒരുപാട് വലുതും 😍 – Phoenix arts and sports club -പാമ്പുംകയം ) അങ്ങനെ ഞങ്ങൾ 4 പേർ രണ്ടു ബൈക്കിൽ യാത്രയ്ക്കു തയ്യാറായി , ഒന്നിൽ ഞാനും മന്നാച്ചനും😜( Robin ചേട്ടായി) മറ്റേതിൽ Dileep ചേട്ടായിയും പോത്തനും😂 ( Shiju ചേട്ടായി ) വീട്ടിൽ വിളിച്ചു പറഞ്ഞു ഇന്നതാണ് കാര്യം വൈകിയേ വരു എന്ന്.. മമ്മി വിടുന്ന ലക്ഷണം ഇല്ല.. “ഇന്നലെ വന്നതല്ലേ ഉള്ളു രാവിലെ തന്നെ തെണ്ടാൻ ഇറങ്ങിക്കോ എന്നും പറഞ്ഞു ഒരു നീക്ക്‌ വഴക്ക് ..😝” അല്ലെങ്കിലും എവിടെങ്കിലും പോകുമ്പോ ഈ വഴക്ക് കേട്ടില്ലങ്കിൽ ഒരു സുഖമില്ല..😄..തലേ ദിവസം രാത്രി ആയപ്പോ ആണ് ഞാൻ ഒരു യാത്ര കഴിഞ്ഞ് എത്തിയത്, അതുകൊണ്ടാണ് കേട്ടോ..

പിന്നെ ഒരു വിധത്തിൽ കുറച്ച് സോപ്പ് okke പതപ്പിച്ചു കാര്യം നേടിയെടുത്തു 👍. അങ്ങനെ ഞങ്ങൾ ചിത്തിരപുരത്തേക്ക് യാത്ര തിരിച്ചു. നേരെ eletricity ഓഫീസിൽ എത്തി വേണ്ട ഫയൽ officers നെ ഏൽപ്പിച്ചു.. അപ്പോളാണ് ചില documents മുദ്ര പത്രത്തിൽ print ചെയ്തു വേണം എന്നും ചിലതിന്റെ ഫോട്ടോസ്റ്റാറ്റും വേണം എന്നും അറിഞ്ഞത്. അടുത്ത് മുദ്ര പത്രം കിട്ടുന്നത് മുന്നാറിൽ ആണ്.. പിന്നെ ഒന്നും നോക്കിയില്ല…നേരെ മുന്നാറിലേക്ക്… കാരണം ഞങ്ങൾ ഈ കറന്റ്‌ ന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട് കുറച്ചായായിരുന്നു.. ഇന്ന് എന്തായാലും വന്ന കാര്യം നടത്തിയിട്ടേ പോണുള്ളു…തീരുമാനം ഉറച്ചതാരുന്നു. ജൂൺ മാസം ആയതുകൊണ്ടും മഴക്കാർ മൂടി നിന്നതും കൊണ്ടും നല്ല തണുപ്പായിരുന്നു…മാങ്കുളത്തു താമസിക്കുന്ന enik പോലും വല്ലാത്ത ഒരു ഫീൽ ആയിരുന്നു അന്ന്…തെക്കിന്റെ കാശ്മീർ ഞങ്ങളെ വല്ലാണ്ട് കുളിരണിയിച്ചു😍. മൂന്നാർ എത്തി, മുദ്രപത്രം കിട്ടി…Print ചെയ്യാൻ ചെന്നപ്പോ അവിടെ നല്ല തിരക്ക്… മുദ്ര പത്രത്തിൽ print ചെയ്യുന്ന ഒരു സ്ഥലം മാത്രമേ മുന്നാറിൽ അന്ന് തുറന്നിട്ടുണ്ടായിരുന്നുള്ളു… ആകെ tension, 3.30 മുൻപ് എത്തിക്കണം എന്ന് ചിത്തിരപുരത്ത് നിന്ന്‌ പറഞ്ഞിട്ടും ഉണ്ട്…

എന്നാ ഒരു കാര്യം ചെയ്യാം ഫോട്ടോസ്റ് എടുക്കാൻ ഉള്ളതൊക്കെ എടുത്ത് പോത്തനോടും ദിലീപ് ചേട്ടായിയോടും പയ്യെ വിട്ടോളാൻ പറഞ്ഞു.. ഞങ്ങൾ എത്തിയേക്കാം എന്നും പറഞ്ഞു ഞാനും മന്നാച്ചനും print ചെയ്യാൻ നിന്നു.. അവിടെ കൂടി നിന്ന ആളുകളെ പറഞ്ഞു മനസ്സിലാക്കി ഒടുവിൽ ഞങ്ങളുടെ ആദ്യം print ചെയ്ത് കിട്ടി.. സമയം 3 ആയിരിക്കുന്നു. 3.30 ന് മുന്നേ പള്ളിവാസൽ എത്തുകയും വേണം…ബൈക്ക്‌ start ചെയ്ത് കുറച്ച് മുന്നോട്ടു പോയതും മഴ ചാറാൻ തുടങ്ങി..മഴ നനച്ചിൽ ഒന്നും ഞങ്ങളെ സംബന്ധിച്ചു ഒന്നുമല്ലായിരുന്നു.. മുദ്ര പത്രം നനയാതെ safe ആയി വച്ച് ഞങ്ങൾ യാത്ര തുടർന്നു…👆👆👆ഹാ എന്ത്‌ ഭംഗി ആണെന്നറിയുമോ ഇങ്ങനുള്ള യാത്രകൾ…💚 ഇനിയാണ് ഞാൻ ആദ്യം സൂചിപ്പിച്ച “വിധി” യുടെ entrance 😂…ഒരു മൂന്ന് മൂന്നേകാൽ ആയിക്കാണും.. പള്ളിവാസൽ റ്റീ factory യുടെ അടുത്ത് വച്ചു ബൈക്ക് റോഡിൽ നിന്നും സ്ലിപ്പ് ആയി ഞങ്ങൾ രണ്ടുംകൂടി വീണു .. വളവിൽ കിടന്ന ചരലും നല്ല മഴയും ഞങ്ങളെ ചതിച്ചു…എനിക്കറിയാം…ഇത്രയും വായിച്ച നിങ്ങൾ വിചാരിക്കും 100 -110 il മെണച്ചുപോയി 😂വീണതാവും എന്ന്, എന്നാ അല്ല ആവറേജ് speed മാത്രമേ ഉണ്ടായിരുന്നുള്ളൂ🤗… വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ സോമാ 😍.അതിപ്പോ എത്ര വൈകിയാലും വണ്ടിയും പിടിച്ചു വരും…😄

മുൻപിൽ പോയ പോത്തനും ദിലീപ് ചേട്ടയിയും ഇതൊന്നും അറിഞ്ഞതേയില്ല….ഞാനും മന്നാച്ചനും പെട്ടന്ന് തന്നെ എണിറ്റു.. പ്രത്യക്ഷത്തിൽ ഒന്നും സംഭവിച്ചിട്ടില്ല… “ഹാവൂ ആശ്വാസമായ്”.. മനസ്സിൽ പറഞ്ഞു.അപ്പോളാണ് മന്നാച്ചൻ എന്റെ വലത്തെ കാലിലേക്ക് നോക്കുന്നത്… എന്തോ പന്തികേട് ഉണ്ടല്ലോ ആ നോട്ടത്തിൽ.. എനിക്ക് വല്ലാണ്ടൊരു പേടി പെട്ടന്ന്.. ഞാനും നോക്കി.. കാലിന്റെ മുട്ടുചിരട്ട തെന്നി താഴേക്ക് താന്നിരിക്കുന്നു…കാല് മൊത്തത്തിൽ മരവിച്ചിരുന്നതിനാൽ എനിക്ക് അത് അറിയാൻ സാധിച്ചില്ല… കാല് കണ്ട ഞാൻ ആകെ വെപ്രാളപെട്ടു പോയി…എന്ത് ചെയ്യണം എന്നറിയില്ല… മന്നാച്ചൻ എന്നേ ആശ്വാസി പ്പിക്കാൻ പറഞ്ഞു ” സാരമില്ലടാ മുട്ട്ചിരട്ട അല്ലെ അത് വലിച്ചിട്ടാൽ ok ആവും.. നി വിഷമിക്കണ്ട, നമുക്ക് എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ പോകാം “… അത് ഞാനും വിശ്വസിച്ചു.. കാരണം ഒരു തുള്ളി ചോര പൊലും പൊടിഞ്ഞില്ലായിരുന്നു എന്റെ കാലിൽ നിന്നും..

പിന്നെ അത് വഴി വന്ന വണ്ടികൾക്ക് കൈ കാണിച്ചു.. ഒന്ന് രണ്ട് കാർ നിർത്താതെ പോയി.. പിന്നാലെ വന്ന ഓട്ടോയിൽ കയറി ഞങ്ങൾ നേരെ അടിമാലിയിലേക്ക്… ഇതിനിടയിൽ പോത്തനെ വിളിച്ച് കാര്യം പറഞ്ഞു…പോകുന്ന വഴിയിൽ വച്ച് അവരേം കണ്ടു..എന്റെ twin ബ്രദർ കുട്ടനും Jithin അവരുടെ കൂടെ ഉണ്ടായിരുന്നു.. അവൻ രാവിലെ വേറൊരു ആവശ്യത്തിന് അടിമാലി പോയി തിരിച്ചു ചിത്തിരപുരത്തു വന്നു ഞങ്ങളെ wait ചെയ്തു നിൽപ്പുണ്ടായിരുന്നു.. അവിടുന്ന് പോത്തനും ഞങ്ങളുടെ കൂടെ ഓട്ടോയിൽ കയറി നേരെ അടിമാലിയിലേക്… കുട്ടനും ദിലീപ് ചേട്ടായിയും ബൈക്ക് നോക്കാൻ വീണിടത്തേക്ക് പോയി.. ആനച്ചാലിൽ എത്തിയപ്പോ ഓട്ടോച്ചേട്ടൻ പറഞ്ഞു ഇങ്ങനെ പോയ ശരിയാവില്ല എത്രയും പെട്ടന്ന് അടിമാലി എത്തിക്കണം.. പിന്നെ ഒന്നും നോക്കിയില്ല അവിടുള്ളൊരു taxi ജീപ്പ് വിളിച്ച് നേരെ അടിമാലി മോർണിംഗ് സ്റ്റാർ ഹോസ്പിറ്റലിൽ.. ഇട്ടിരുന്ന പാന്റ് കീറി അവിടുള്ള ഡോക്ടർ പരിശോധിക്കാൻ തുടങ്ങി.. വൈകാതെ തന്നെ പരിശോധന ഫലവും കിട്ടി.. ഇതിവിടെ കൂട്ടിയാൽ കൂടില്ല 😂കാലിന്റെ മുട്ടിന്റെ താഴത്തോട്ട് blood circulation ഇല്ല, നേരെ താഴേക്ക്‌ വിട്ടോ…. (ഞങ്ങൾക്ക് ഈ താഴേക്ക് എന്ന് പറഞ്ഞാൽ ഒന്നുകിൽ കോട്ടയം അല്ലങ്കിൽ എറണാകുളം ആണ് ) അപ്പോഴേക്കും വീട്ടിൽ കാര്യം അറിയിച്ചിരുന്നു… പപ്പ വരുന്ന വരെ wait ചെയ്യണ്ട എന്ന് doctr പറഞ്ഞത് കൊണ്ട് ഞാനും പോത്തനും മന്നാച്ചനും ആംബുലൻസിൽ നേരെ താഴേക്ക്….എവിടെ പോകണം എന്ന് കൺഫ്യൂഷൻ.. Kottayam പോകാം എന്ന് തീരുമാനിച്ചു… പക്ഷെ കണ്ടിഷൻ കുറച്ച് മോശം ആയതിനാലും കോട്ടയം എത്താൻ സമയകൂടുതൽ ആയതിനാലും ഞങ്ങൾ കൊലഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആയി…

രാത്രി ആയതോടെ pappa ഒക്കെ വന്നു.. അന്ന് രാത്രി ആദ്യമായ് icu കണ്ടു 😂… നല്ല സുന്ദരിമാരായ നേഴ്‌സുമാർ ആഹാ.. അതൊക്കെ ആയപ്പോ ആ വിഷമം ഒക്കെ അങ്ങ് പോയി 😜…പിറ്റേന്ന് രാവിലെ ഓപ്പറേഷൻ വേണം എന്ന് doctr പറഞ്ഞിരുന്നു…രാത്രി ആയപ്പോഴേക്കും നല്ല വേദന ആയി കാലിന്…ഉറങ്ങിയില്ല അന്ന് രാത്രി.. മനസ്സിൽ കൂടി ഒരുപാട് ചിന്തകൾ തലങ്ങും വിലങ്ങും സഞ്ചരിച്ചു… എന്താകും എന്നുള്ള tension…. അങ്ങനെ ആ ദിവസം കടന്നു പോയി പിറ്റേന്ന് രാവിലെ അവിടെയുള്ള ഒരു doctr വന്ന് പപ്പയോടു പറഞ്ഞു…main doctr വേറൊരു ഓപ്പറേഷനിൽ ആണ് അത് ഇതിലും സീരിയസ് ആയതുകൊണ്ട് പുള്ളി ഉണ്ടാവില്ല എന്ന്.. അത് മാത്രം അല്ല താഴേക്കു blood circulation ഇല്ലാത്തതിനാൽ ചില്ലപ്പോ കാല് മു റിച്ചു കളയേണ്ടി വരും എന്നും അതല്ല ഓപ്പറേഷൻ ചെയ്താലും ചിലപ്പോൾ എണിറ്റു നടക്കാൻ പറ്റിയെന്നു വരില്ല എന്നും… ഇത് കേട്ട പപ്പയുടെ സങ്കടം കണ്ടിട്ടായിരിക്കണം ആ doctr refer ചെയ്ത hospital ആയിരുന്നു…Specialists’ Hospital Kochi..അന്ന് തന്നെ സ്പെഷ്യലിസ്റ്റിൽ അഡ്മിറ്റ്‌ ആയി…Neuro ലും ortho ലും പേര് കേട്ട hospital ആണ് ഇത്…അവിടെ വച്ചാണ് ഞാൻ എന്റെ ദൈവത്തെ കാണുന്നത് .. Dr. Cherian Kovoor അങ്ങനെ നീണ്ട നാളുകൾ ആ ഹോസ്പിറ്റലിൽ ആയിരുന്നു.. ഇതിനിടക്ക് 3 ഓപ്പറേഷൻ കഴിഞ്ഞു… പപ്പയും മമ്മയും frnds ഉം എല്ലാരും മാറി മാറി നിന്ന്‌ എന്നേ ശുശ്രുഷിച്ചു.. ചില ദിവസങ്ങളിലെ വേദന എന്നേ വല്ലാണ്ട് കരയിപ്പിച്ചു…എന്റെ കരച്ചിൽ കണ്ടിട്ടാവണം മമ്മി മാറി ഇരുന്നു കരയുന്നുണ്ടായിരുന്നു… അതൊന്നും ഞാൻ കണ്ടിട്ടില്ല എന്നാ ഇപ്പോളും പാവത്തിന്റെ വിചാരം❤️…ആ കാര്യത്തിൽ പപ്പ strong ആരുന്നു, മനസ്സിൽ വിഷമം ഉണ്ടെങ്കിലും പുറത്തുകാണിക്കാതെ നിൽക്കുന്ന പപ്പയെ ഞാൻ പലപ്പോഴും ശ്രെദ്ധിച്ചിട്ടുണ്ട് (അപ്പന്റെ മകൻ ആയിരുന്നിട്ടും ഇന്നും ആ ഒരു കഴിവ് എനിക്ക് കിട്ടിയിട്ടില്ല 😂) …പിന്നെ ആ സമയത്ത് കൂടെ കട്ടക്ക് നിന്ന കൂട്ടുകാർ ആയിരുന്നു എന്റെ ബലം… കാലിൽ കമ്പി കെട്ടിതൂക്കി കിടന്ന ദിവസങ്ങളും ഒരുപാടുണ്ട്.. അന്നൊക്കെ അനുഭവിച്ച വേദനയ്ക്ക് കയ്യും കണക്കുമില്ല..

ആ കെട്ടിത്തൂക്കിയ കമ്പിയുമായി വീട്ടിൽ പോയി റസ്റ്റ്‌ എടുക്കാൻ ചെറിയാൻ doctr പറഞ്ഞപ്പോ എന്തെന്നില്ലാത്ത സന്തോഷം ആരുന്നു എനിക്ക്…കാരണം വീട്ടിൽ വന്നിട്ട് മാസങ്ങൾ ആയിരിക്കുന്നു..പക്ഷെ ഈ കമ്പി വച്ചു വീട്ടിൽ പോകുന്ന കാര്യം ആലോചിച്ചപ്പോൾ തന്നെ ആ സന്തോഷം പെട്ടന്ന് മാഞ്ഞു…. എന്തായലും പൊയെ പറ്റു…കാരണം hsptl നെ സംബന്ധിച്ച് ഇതൊക്കെ ചെറിയ case ആണ് 😂 അങ്ങനെ Tins ചേട്ടായി( പപ്പയുടെ പെങ്ങളുടെ മകൻ – ഞങ്ങളെ വിട്ടു പോയി 😒) bolero ആയി വന്നു… നേരെ വീട്ടിലേക്ക്…
അത് വേറെ കോമഡി ആണ് 😂 വീട്ടിലേക്ക് കൊണ്ടുവന്ന എന്നേ കയറ്റികൊണ്ടുപോകാൻ ( വീട് ഒരു ചെറിയ കുന്നിന്റെ മുകളിൽ ആണ്) മടക്ക് കട്ടിൽ മേടിച്ചതും അതിൽ കിടത്തി ചുമന്നു കൊണ്ട്പോയതും … ഇതെല്ലാം നോക്കി ഒരു കൂട്ടം ആളുകൾ നിക്കുന്നതും… 😁രാജാവിനെ സിംഹസനത്തിൽ ഇരുത്തി കൊണ്ടുപോകുന്ന പോലെ ആണ് കാണുന്നവർക്ക് തോന്നുന്നതെങ്കിലും😂സത്യത്തിൽ എന്റെ മനസ്സിൽ ശവശയ്യയിൽ കിടത്തികൊണ്ട് പോകുന്ന ഫീൽ ആയിരുന്നു 😁… അങ്ങനെ വീട്ടിൽ കട്ടിലിൽ കൊണ്ടുകിടത്തി. എനിക്ക് വേണ്ടി ഞാൻ കിടക്കുന്ന ദിശയിലേക്ക് tv മാറ്റി വച്ചു തന്നതുമുതൽ…എല്ലാം ഒരു ഓർമ്മപോലെ കണ്മുന്നിൽ കിടക്കുന്നു…വീണ്ടും hsptl, വീട് , hsptl എന്നിങ്ങനെ മാറി മാറി കളിച്ചു.. Cash ഉണ്ടാക്കാൻ പാടുപെടുന്ന പപ്പയുടെയും മമ്മിയുടെയും മുഖം ഇപ്പോളും മനസ്സിൽ നിന്നും പോണില്ല… വലിയൊരു കട ബാധ്യത ആണ് ഞാൻ ഉണ്ടാക്കി വച്ചത്…ഏകദേശം 8 lakh രൂപ… പിന്നീട് ഇൻഷുറൻസ് ക്ലെയിം കിട്ടിയതിനാൽ കടങ്ങൾ okke ഒരു പരിധി വരെ ഒഴിവാക്കനായത് വളരെ ആശ്വാസം ആയിരുന്നു…

അങ്ങനെ ഒടുവിൽ നടക്കില്ല എന്ന് പറഞ്ഞ ഞാൻ പയ്യെ പയ്യെ walking frames ൽ പിടിച്ചു നടക്കാൻ തുടങ്ങി.. പിന്നീട് നീണ്ട നാൾ physiotherapy എറണാകുളത്തും അടിമാലിയിലുമായി.. വാടകക്ക് വീട് എടുത്ത് നിൽക്കേണ്ടി വരെ വന്ന നാൾകൾ.. ഈ കാലയളവിൽ എന്നേ സഹായിച്ച ഒരുപാട് പേരുണ്ട്. Joice ചേട്ടായി, physiotherapist Maheswari ചേച്ചി, ഇങ്കുടുക്കയുടെ (മമ്മിയുടെ ചേച്ചിയുടെ മകൾ Rinku )family…. അങ്ങനങ്ങനെ ഒരുപാട് പേർ…അന്ന് ഏറ്റവും സന്തോഷം തന്നിരുന്നത് അമ്മാവാ അമ്മാവാ എന്നും വിളിച്ച് പുറകെ നടന്നിരുന്ന എന്റെ കുഞ്ഞുപെണ്ണ് ആയിരുന്നു Evana😘 ( ഇങ്കുടുക്കയുടെ മകൾ ) പിന്നെ എന്തിനും ഏതിനും അനിയന്മാർ ഉണ്ടായിരുന്നു…. പൊന്നുവും Nithin കുട്ടനും പിന്നെ എന്റെ സോന മോളും 🥰 എത്രയൊക്കെ പറഞ്ഞാലും ഇതും കൂടി ഇല്ലങ്കിൽ ഈ സ്റ്റോറി ക്ക് ഒരു പൂർണത ഉണ്ടാവില്ല..ഒരുവിധം നടക്കാറായി കഴിഞ്ഞപ്പോ തന്നെ റോബിൻ ചേട്ടായി അടുത്ത കൊളുമായി വന്നു😂… Open യൂണിവേഴ്സിറ്റി ൽ degree ക്ക്‌ ചേരണം.. എന്തായാലും ഇങ്ങേര് ആളൊരു സംഭവം ആണുട്ടാ.. ഡിഗ്രി ഇല്ലാതിരുന്ന ഞങ്ങൾ 6 പേർക്ക് ignou open യൂണിവേഴ്സിറ്റി വഴി ഡിഗ്രി എടുക്കാൻ മുൻകൈ എടുത്ത് അത് സാധ്യമാക്കി തന്നു… അതും നമ്മുടെ phoenix ആർട്സ് and സ്പോർട്സ് ക്ലബ്‌ ന്റെ പേരിൽ 😍 kottayam cms കോളേജ് ആരുന്നു ഞങ്ങൾടെ exam center, എത്രയെത്ര മഹാന്മാർ പഠിച്ചിറങ്ങിയ ആ കോളേജിൽ ഞങ്ങൾക്കും കിട്ടി കുറച്ചെങ്കിലും ഓർമയിൽ സൂക്ഷിക്കാൻ നല്ല നല്ല നിമിഷങ്ങൾ 🥰

എന്തൊക്കെ ആയാലും ഞാൻ ഒരുപാട് വൈകാതെ തന്നെ എറണാകുളത്ത് ജോലി ക്ക് കയറി.. “Yaagi Sign ” അതാരുന്നു ആ cmbny name.ഒരു advertising cmbny …എന്റെ ജീവിതത്തിൽ നല്ലത് മാത്രം സമ്മാനിച്ച ഇടം …നടക്കാൻ പോലും പറ്റില്ല എന്ന് പറഞ്ഞ കാലും കൊണ്ട് 4 വീൽ വരെ ഓടിക്കാൻ സാധിച്ചു😍.അതും കേരളമുടനീളം.. അവിടെ ഓഫീസിൽ വർക്ക് ചെയ്തിരുന്ന കൊച്ചിനെ കെട്ടി കൂടെ താമസിക്കുന്നത് പിന്നീട് നടന്ന ചരിത്രം 😜. ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന പെണ്ണ് എന്റെ സുസു.. Susmitha ❤️ കോംപ്ലക്സ് ന്റെയും Negative ന്റെയും ഉസ്താദ് ആയിരുന്ന എനിക്ക് ഇത്രയും positive ആയ ഒരു ഭാര്യയെ കിട്ടും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.. അല്ലെങ്കിലും -ve ഉം +ve ഉം കൂടെ ചേരുന്നത് തന്നാ നല്ലത് 😉 ഇന്നീ ആറ് വർഷം പിന്നിടുമ്പോൾ അന്ന് അങ്ങനൊക്കെ സംഭവിച്ചതായിരിക്കാം എന്റെ ജീവിതത്തിൽ നടന്ന നല്ല കാര്യം എന്ന് തോന്നി പോകുന്നു… അത്രയേറെ ഞാൻ ആ ആക്‌സിഡന്റ് നെ ഇപ്പോൾ സ്നേഹിക്കുന്നു..🥰 അന്നത്തെ ചില ഫോട്ടോസ് ഞാൻ “my accident” എന്ന folder ആക്കി സൂക്ഷിച്ചിട്ടുണ്ട്..അതിൽ കുറച്ചു ഫോട്ടോസ് ഇതിനൊപ്പം വെക്കുന്നു 😁 ഇടക്ക് ഈ ഫോട്ടോസ് എടുത്ത് കാണുമ്പോ ഒരുപാട് മുഖങ്ങൾ മുന്നിൽ തെളിഞ്ഞു വരും…മുൻപോട്ട് ജീവിക്കാൻ പ്രേരണ നൽകിയവരുടെ മുഖങ്ങൾ മാത്രം ❤️ ഇത്രയും വായിച്ചപ്പോളും നിങ്ങൾക്ക് ഒരു സംശയം ഉണ്ടാവണം.. ക്ലബ്‌ ന് കറന്റ്‌ കിട്ടിയോ എന്ന്…😂😂 അതൊക്കെ ഞങ്ങൾ എപ്പോളേ നേടിയെടുത്തു👍😄 phoenix ന്റെ പിള്ളേർ പ്വോളിയല്ലേ ❤️ NB: B’day മാത്രം അല്ല.. ഇങ്ങനുള്ള ചില ഓർമ്മകൾ കൂടി ആഘോഷിക്കണം…😍 അത് നമ്മൾക്ക് നൽകുന്ന positive vibe ചില്ലറയായിരിക്കില്ല…Any way Happy accident anniversary to me😂 സന്തോഷത്തോടെ, ഒരുപാട് സ്നേഹത്തോടെ.. Jibin joseph ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്

x