
വീടിനുള്ളിൽ തീ പിടിക്കുന്നത് കണ്ട് വീട്ടിലുള്ളവരെ രക്ഷിക്കാൻ ഈ തത്ത ചെയ്ത പ്രവൃത്തി കണ്ടോ
വീടിനുള്ളിൽ തീ പിടിക്കുന്നത് കണ്ട് വീട്ടിലുള്ളവരെ രക്ഷിക്കാൻ ഈ തത്ത ചെയ്ത പ്രവൃത്തി കണ്ടോ യജമാനൻമാരെ എത്ര വല്ല്യ അപകടത്തിൽ നിന്നും രെക്ഷപെടുത്തുന്ന പൊന്നോമനകളായ വളർത്ത് മൃഗങ്ങളെ പറ്റിയുള്ള നിരവധി വീഡിയോകളും വാർത്തകളും നാം പല പ്രാവശ്യം സോഷ്യൽ മീഡിയയിൽ കൂടി കണ്ടിട്ടും കേട്ടിട്ടും ഒണ്ട് എന്നാൽ ഭുരിഭാഗം വീഡിയോകളിലും താരങ്ങൾ നായ അല്ലെങ്കിൽ ആനകൾ ആയിരിക്കും പക്ഷികൾ മനുഷ്യരെ രെക്ഷപെടുത്തുന്ന വാർത്തകൾ ചുരുക്കമായിരിക്കും
അത് പോലെ തന്നെ സ്വന്തം കൂടപ്പിറപ്പുകളായ മനുഷ്യരെക്കാൾ വളരെ നല്ല സ്നേഹാമാണ് നമ്മുടെ വളർത്ത് പക്ഷികളും മൃഗങ്ങളും നമ്മോട് കാണിക്കുന്നത് സ്നേഹം അവർക്ക് കൊടുക്കുന്ന ആഹാരത്തിന്റെ നന്ദിയാണ് ആ സ്നേഹം അവർക്ക് എന്നും കാണും ഇപ്പോൾ തൻറെ യെജമാനനെ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരു പക്ഷിയുടെ കഥയാണ് വാർത്തകളിലും മറ്റും ഇടം പിടിക്കുന്നത്

ഈ സംഭവം നടന്നത് ഓസ്ട്രയിലേൽ ആണ് ഓസ്ട്രെയിലയിൽ ഉള്ള ക്വീന്സ്ലാന്ഡില് ഒരു കുടുംബത്തിന്റെ ജീവൻ രക്ഷിച്ച തത്തയാണ് ഇപ്പോൾ താരം രാത്രി ആന്റൺ ഇംഗ്വായിൻ എന്നയാളും തൻറെ കുടുംബവും താമസിച്ചിരുന്ന വീട്ടിൽ കൂട്ടായിട്ട് ഒരു തത്തയെയും വളർത്തിരുന്നു അവർ ആ തത്തയെ വിളിച്ചിരുന്നത് എറിക്ക് എന്നായിരുന്നു എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉറങ്ങുകയായിരുന്ന ആന്റൺ ഇംഗ്വായിൻ പെട്ടന്ന് തൻറെ തത്തയുടെ നിർത്താതെയുള്ള വിളി കേട്ട് ഉണരുകയായിരുന്നു ഉറക്കം ഉണർന്ന ആന്റൺ ആദ്യം കാര്യമൊന്നും പിടികിട്ടിയില്ല മുറിയുടെ ലൈറ്റ് ഇട്ടപ്പോഴാണ് മുറി മുഴുവനും പുക കൊണ്ട് മൂടിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്
പുക വരാൻ കാരണം തൻറെ വീട് തീ പിടിച്ചതാണെന്ന് മനസിലാക്കിയ ആന്റൺ ഇംഗ്വായിൻ ഉടൻ തന്നെ ഓസ്ട്രേലിയലെ രക്ഷാസേനയുടെ എമർജൻസി നമ്പറുമായ് ബന്ധപ്പെടുകയും അതിന് ശേഷം തൻറെ അത്ത്യാവശ്യ സാധനങ്ങളും മറ്റും ഒരു ബാഗിൽ ആക്കി പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ
ഉടൻ തന്നെ തൻറെ വളർത്ത് തത്തയെയും കുടുംബത്തിനെയും കൊണ്ട് പുറത്തേക്ക് എടുത്ത് ചാടി ഓടുകയായിരുന്നു
അദ്ദേഹം തിരിഞ്ഞ് നോക്കുമ്പോൾ കാണാൻ കഴിഞ്ഞത് തൻറെ വീട് അഗ്നിക്ക് ഇരയാകുന്നതാണ് അൽപ സമയത്തിനുളിൽ താൻ വിളിച്ച് അറിയിച്ച രക്ഷാസേന എത്തുകയും തീ നിയന്ത്രണ വിധേയം ആക്കുകയും ചെയ്തു ഈ വാർത്ത അറിഞ്ഞ് വാർത്ത റിപ്പോർട്ട് ചെയ്യാൻ വന്ന പത്ര പ്രവർത്തകരുടെ ചോത്യത്തിന് മുന്നിൽ ആന്റൺ ഇംഗ്വായിൻ ആശ്വാസത്തോടെ പറഞ്ഞത് ഇങ്ങനെ തൻറെയും കുടുംബത്തിന്റെയും ജീവൻ തിരിച്ച് കിട്ടിയതിന്റെ ഒറ്റ കാരണം എറിക്കാണ് ഒരു പക്ഷെ എറിക്ക് ഇല്ലായിരുന്നുവെങ്കിൽ എന്റെയും കുടുംബത്തിന്റെയും ജീവൻ തന്നെ അപകടത്തിലായനെ എന്നായിരുന്നു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒള്ള എല്ലാവരും തൻറെ യജമാൻറെ ജീവൻ രക്ഷിച്ച എറിക്ക് എന്ന തത്തയെ പ്രശംസിക്കുകയാണ്