ദത്തെടുത്തപ്പോൾ അവർ ഓർത്തു കാണില്ല ദരിദ്രരായ ആ അച്ഛനും അമ്മയ്ക്കും വേണ്ടി ആ മകൻ ഇങ്ങനെ ചെയ്യുമെന്ന്

വളർത്തു മാതാപിതാക്കൾക്ക് വേണ്ടി ഒരു മകൻ ചെയ്‌ത പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത് സംഭവം ആകട്ടെ സിനിമയെ വെല്ലുന്ന തരത്തിലുള്ള കഥയും ഇത് നടന്നത് ഫിലിപ്പീൻസിലാണ് ഇതിലെ താരം ജയ്വി ലസാരോ ബാഡിലേ ആണ് അവൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ അവൻറെ യഥാർത്ഥ മാതാ പിതാക്കൾ അവനെ ഉപേക്ഷിച്ചിരുന്നു എന്നാൽ പട്ടിണി പാവങ്ങളായ രണ്ടു പേർ അവനെ ദത്തെടുത്ത് വളർത്തി ഫിലിപ്പൈൻസിലെ തന്നെ ഏറ്റവും പാവപ്പെട്ട ദമ്പതികളായിരുന്നു അവർ രണ്ടു പേരും

ദത്തെടുത്തതിന് ശേഷം അവൻറെ വളർത്തമ്മ നാനായും വളർത്തച്ഛൻ ടാറ്റേയും ആയിരുന്നു അവനെ ഏറ്റെടുക്കുമ്പോൾ അവരുടെ മറ്റ് കുട്ടികൾക്ക് പോലും ഭക്ഷണം കൊടുക്കാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല അത്രയ്ക്ക് പട്ടിണിയിൽ ആയിരുന്നു എന്നാൽ ഇതൊക്കെയാണെങ്കിലും കഠിനാധ്വാനികളായ ആ ദമ്പതികൾക്ക് അദ്ദേഹത്തിന് ഭക്ഷണവും സ്നേഹവും വിദ്യാഭ്യാസവും എല്ലാം നൽകാൻ കഴിഞ്ഞു അവന് ആവശ്യമുള്ളതെല്ലാം എന്നാൽ അവൻ വളർന്നപ്പോൾ അവന് സ്വന്തമായി വിളിക്കാൻ ഒരു അച്ഛനെയും അമ്മയെയും കിട്ടി എന്നതാണ് അവൻറെ ഏറ്റവും വലിയ ഭാഗ്യം

ദാരിദ്ര്യം കാരണം ബാഡിലേ കുടുംബവും ഫിലിപ്പൈൻസിലെ ബുലാക്കനിലെ ഒരു ചെറിയ ഒറ്റ മുറി വീട്ടിലായിരുന്നു ഒരുമിച്ച് താമസിച്ചിരുന്നത് കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം നൽകാനും അവരെ സ്കൂളിലേക്ക് അയയ്ക്കാനും ആ മാതാപിതാക്കൾ വളരെയധികം പരിശ്രമിച്ചത്..അവൻറെ വളർത്തച്ഛൻ ടാറ്റേ ഒരു പോർട്ടറായി ജോലി നോക്കിയപ്പോൾ അവൻറെ വളർത്തമ്മ നാനായ്’ ഒരു വസ്തു കച്ചവട കാരിയായി ജോലി ചെയ്തു അവരെ വളർത്തി

ബാഡിലേ കുറച്ചു വലുതായപ്പോൾ തുടർ വിദ്യാഭ്യാസത്തിനും തന്റെ ദൈനംദിന ചെലവുകൾക്കായി പാർട്ട് ടൈം ജോലി ചെയ്‌ത്‌ ആ പൈസ കൊണ്ട് അവൻ കഠിനമായി പഠിച്ചു തന്റെ വളർത്തു മാതാപിതാക്കൾക്ക് നല്ലൊരു ജീവിതം നൽകണം എന്ന വാശിയിൽ അവൻ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ തുടങ്ങി
അങ്ങനെ അവൻറെ വിദ്യാഭ്യാസം എല്ലാം കഴിഞ്ഞപ്പോൾ അവന് ഒരു വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ ബ്രാഞ്ച് മാനേജരായി ജോലി കിട്ടി അപ്പോഴും അവൻറെ മനസ്സിൽ ഒറ്റ ചിന്ത മാത്രമേ ഒള്ളായിരുന്ന് തൻറെ വളർത്തു മാതാപിതാക്കൾക്കു വേണ്ടി എന്തെങ്കിലും ചെയ്യണം അത് ഈ ലോകത്തോട് ഞാൻ ഉറപ്പായും ചെയ്‌ത്‌ കാണിക്കും എന്ന് അവൻ പ്രതിജ്ഞ എടുത്തു അതിന് മുമ്പേ അവൻ വളർത്തു മാതാപിതാക്കൾക്ക് അവൻ ഒരു വാക്ക് കൊടുത്തിരുന്നു അവരെ ഈ ലോകം മുഴുവനും ചുറ്റി കാണിക്കുമെന്ന്

അവന് നല്ല ശമ്പളം ലഭിക്കാൻ തുടങ്ങി അങ്ങനെ അവൻ അവൻറെ ആദ്യത്തെ വാക്ക് പാലിച്ചു അവധികാലങ്ങളി അവൻ പോകുന്ന എല്ലാ സ്ഥലത്തും അവരെയും കൊണ്ടുപോയി. ദുബായ്, ഓസ്‌ട്രേലിയ , ന്യൂസിലാന്റ് എന്നിവിടങ്ങളിൽ എല്ലാം അവൻ അവരെയും കൊണ്ട് യാത്ര പോയി 28 വർഷം ഒറ്റ മുറിയിൽ താമസിച്ച അവർക്ക് വേണ്ടി ഒരു നല്ല വീട് വെച്ച് നൽകണം എന്ന് അവൻ തീരുമാനിച്ചു

അങ്ങനെ അവർക്ക് വേണ്ടി 7 കിടപ്പുമുറികളുള്ള മൂന്ന് നിലയുള്ള ഒരു സ്വപ്‌ന ഭവനം അവൻ നിർമിച്ചു നൽകി അവൻ തൻറെ വളർത്തു മാതാപിതാക്കൾക് വീട് നിർമിച്ച് നൽകിയ വാർത്ത മാധ്യമങ്ങളിൽ പ്രസിദ്ധികരിച്ചു അദ്ദേഹത്തിന്റെ വിജയവും മാതാപിതാക്കൾക്ക് നൽകിയ വാഗ്ദാനം പൂർത്തീകരിച്ചതും എല്ലാം എന്നാൽ ബാഡിലേ അവസാനം പറഞ്ഞ ഒരു വാക്കൊണ്ട് എനിക്ക് എത്ര സമ്പത്തു വന്നാലും ഞാൻ എന്നെ വളർത്തി വലുതാക്കിയ എൻറെ മാതാപിതാക്കളെ ഉപേക്ഷിക്കില്ല ആ മകൻറെ മനസിനെ നിരവതി പേരാണ് ഇപ്പോൾ പ്രശംസിക്കുന്നത്

x