ജീവിതത്തിൽ പുതിയൊരു തുടക്കം , ആശംസകളുമായി പ്രിയ നടി മഞ്ജുവിന്റെ ആരാധകർ

മലയാളി ആരാധകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് നടി മഞ്ജു വാര്യർ.മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി മനസുകളിൽ അന്നും ഇന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു.സ്കൂൾ തലത്തിൽ മുതൽ മികവ് കാട്ടുകയും പിന്നീട് അഭിനയലോകത്തേക്ക് എത്തുകയും ചെയ്ത താരമാണ് മഞ്ജു.പ്രേഷകരുടെ മനസ്സിൽ അന്നും ഇന്നും തിളങ്ങി നിൽക്കുന്ന നടിക്ക് ആരധകർ ഏറെയാണ് അതുകൊണ്ട് തന്നെ തന്റെ സന്തോഷ നിമിഷങ്ങളും ചിത്രങ്ങളും വിഡിയോകളും എല്ലാം താരം ആരധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ഇക്കഴിഞ്ഞ ഇടക്ക് താരം പങ്കുവെച്ച ” കിം കിം കിം ” എന്ന ഗാനത്തിന് ചുവട് വെക്കുന്ന താരത്തിന്റെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

അത് അനുകരിച്ച് നിരവധി ആളുകളും എത്തിയിരുന്നു.ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.മലയാളി പ്രേഷകരുടെ പ്രിയങ്കരിയായ മഞ്ജുവിന്റെ ‘അമ്മ ഗിരിജ മാധവൻ ഇപ്പോഴിതാ കഥകളി അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.ശിവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന കല്യാണ സൗഗന്ധികം കഥകളിയിൽ പാഞ്ചാലിയായാണ് മഞ്ജുവിന്റെ ‘അമ്മ ഗിരിജ പെരുമനം മഹാദേവ ക്ഷേത്രത്തിൽ മാർച്ച് ഒമ്പതിനാണ് അരങ്ങേറ്റം കുറിക്കുന്നത്.

 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കലാനിയം ഗോപിയുടെ കീഴിലായിരുന്നു ഗിരിജ കഥകളി അഭ്യസിച്ചിരുന്നത്.കൊറോണ കാലത്ത് പോലും ഓൺലൈൻ ആയിട്ട് ഗിരിജ കഥകളി ക്ലാസുകൾ തുടർന്നിരുന്നു ..കഥകളിക്ക് പുറമെ മോഹിനിയാട്ടവും ഇവർ പരിശീലിക്കുന്നുണ്ട്.കഥകളി തുടർന്നും പഠിക്കുമെന്നും പുരുഷവേഷം കെട്ടണം എന്നാണു തന്റെ ആഗ്രഹമെന്നും ഗിരിജ പറയുന്നു.എന്തായാലും പുതിയൊരു തുടക്കത്തിന് എൽ വിധ ആശംസകളും നേരുന്നു എന്നാണ് മഞ്ജുവിന്റെ ആരധകർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്.

x