പതിനഞ്ചു വർഷം കാത്തിരുന്ന് കിട്ടിയ കണ്മണിക്ക് വേണ്ടി ഒരമ്മ ചെയ്തത് കണ്ട് പൊട്ടിക്കരഞ്ഞ് ഡോക്ടർ

‘അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ് , താൻ നൊന്ത് പ്രസവിക്കുന്ന മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും നൽകാൻ അമ്മമാർ മടി കാണിക്കാറില്ല .. അത്തരത്തിൽ നീണ്ട 14 വർഷത്തെ കാത്തിരിപ്പിന് ശേഷം ജനിക്കാൻ പോകുന്ന പൊന്നോമനക്ക് വേണ്ടി കാത്തിരുന്ന ഒരു അമ്മയുടെ യഥാർത്ഥ സംഭവ കഥയാണ് ഡോക്ടർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് .. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിമിഷ നേരങ്ങൾക്കുള്ളിലാണ് ഡോക്ടറുടെ കുറിപ്പ് തരംഗമായി മാറിയത് .. ആരുടേയും കണ്ണൊന്ന് നിറഞ്ഞുപോകും ഇത് വായിച്ചാൽ .. വൈറലായ ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ :

ഒരു ഡോക്ടർ എന്ന നിലയിൽ ദിനം പ്രതി നിരവധി പ്രസവ കേസുകൾ ഞാൻ കൈകാര്യം ചെയ്യാറുണ്ട് , ഒരു ഗർഭിണികളെയും പരിശോദിക്കുമ്പോൾ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും ദൈവമേ അമ്മയ്ക്കും പൊന്നോമനകൾക്കും ഒരാപത്തും വരാതെ കാത്തോണേ എന്ന് .. കാരണം തന്റെ പൊന്നോമനകൾക്ക് വേണ്ടി ഓരോ അമ്മമാരും സഹിക്കുന്ന വേദന അത്രക്ക് വലുതാണ് .. പുതിയൊരു ജീവനെ ഭൂമിയിലേക്കെത്തിക്കാൻ എത്രയോ എല്ലുകൾ നുറുങ്ങി ഒടിയുന്ന വേദനയാണ് ഓരോ സ്ത്രീകളും സഹിക്കുന്നത് , മാത്രമല്ല ഗർഭിണിയായിരിക്കുന്ന ഒൻപത് മാസം ഇതിൽ പെടില്ല എന്നത് മറ്റൊരു വാസ്തവം .. ഇവർ സഹിക്കുന്ന വേദന ലോകത്ത് ഒരു പുരുഷന്മാർക്കും സഹിക്കാൻ ആവുന്നതിലും അപ്പുറമാണ് ..

എന്റെ ഡോക്ടർ ആയുള്ള ജീവിതത്തിൽ നിരവധി ഗർഭിണികളെ പരിചരിക്കുകയും , നിരവധി പ്രസവ കേസുകൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട് .. എന്നാൽ എന്റെ മനസിനെ തളർത്തികളഞ്ഞ ഒരു സംഭവമുണ്ട് … ഇന്നും എന്റെ മനസിനെ വല്ലാതെ തളർത്തുന്ന ഒരമ്മയുണ്ട് .. ദൈവങ്ങൾക്കൊപ്പം ഞാൻ പ്രതിഷ്ഠിച്ച ഒരമ്മ .. ഒരു പൊന്നോമനയെ ലഭിക്കാൻ ഐ വി ഫ് അടക്കം നിരവധി ചികിത്സകൾ അവൾ നടത്തി , അതിനായി ഒരുപാട് വേദന അവൾ സഹിച്ചു .. അതി കഠിനമായ വേദന അവൾ ചിരിയാക്കി മാറ്റി ഒരു പൊന്നോമനക്ക് വേണ്ടി ..
നീണ്ട 14 വർഷത്തെ കാത്തിരിപ്പും പ്രതീക്ഷയും പ്രാർത്ഥനയുമായി കാത്തിരുന്ന അവളെ ദൈവം അനുഗ്രഹിച്ചു .. ഒടുവിൽ അവൾ ഗർഭിണിയായി .. ശരിക്കും പറഞ്ഞാൽ ഗർഭിണിയാവില്ല എന്ന് ഉറപ്പിച്ചു ചികിത്സ അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു ദൈവം അവളെ അനുഗ്രഹിച്ചത് .. അവൾക്ക് ഗർഭാശയ സിസ്റ്റും ഫൈബ്രോയ്ഡുകൾ ഉണ്ടായിരുന്നിട്ടും അവൾ ഗർഭിണിയായത് ശരിക്കും ഞങ്ങൾക്ക് പോലും അത്ഭുതമായി , ഒപ്പം ഒരുപാട് സന്തോഷവും .. ശരിക്കും ഞാൻ ദിവത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ നിമിഷം ..

ഒടുവിൽ 9 മാസത്തിന് ശേഷം അവൾ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ആവുന്ന തിയതി എത്തി .. അവളെ ഭർത്താവ് ആശുപത്രിയിൽ എത്തിച്ചു , അവൾക്ക് കുഞ്ഞു പിറക്കുന്ന നിമിഷം തന്നാൽ കഴിയുന്ന എല്ലാ സഹായവും ചെയ്യണമെന്നും ഞാൻ ഒപ്പം ഉണ്ടാവണെന്നും തീരുമാനിച്ചു .. മറ്റെല്ലാ തിരക്കുകളും ഒഴിവാക്കി ഞാൻ അവളുടെ അടുത്തെത്തി .. ആദ്യ പൊന്നോമനയെ കാണാനുള്ള അവളുടെ ആഗ്രഹവും ആകാംഷയും ഞാൻ അവളിൽ കണ്ടു .. എന്നാൽ ആശുപത്രിയിൽ വെച്ച് പെട്ടന്ന് അവളുടെ നില ഗുരുതരമായി , വേദന കൊണ്ട് അവൾ അലറിക്കരഞ്ഞു .. ഞങ്ങൾ ഡോക്ടർസ് എല്ലാം ഒപ്പം നിന്ന് വേണ്ട വിധത്തിൽ ചികിത്സ നൽകിയെങ്കിലും ഒടുവിൽ രണ്ടുപേരിൽ ഒരാളെയേ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കു എന്ന് തിരിച്ചറിഞ്ഞു , ആകെ തകർന്നുപോയ നിമിഷം ..

എന്ത് പറയണം എന്ന് ഉത്തരം കിട്ടാത്ത നിമിഷം , വേദനകൾക്കിടയിലും തനിക്ക് എന്ത് സംഭവിച്ചാലും തന്റെ പൊന്നോമനക്ക് ഒരാപത്തും വരരുത് എന്ന് അവൾ പറഞ്ഞു കൊണ്ടിരുന്നു .. പ്രസവശേഷം ഒരാളെ ജീവനോടെ ഉണ്ടാകു എന്ന് മനസിലായി എങ്കിലും പ്രസവം നടന്നു .. പ്രസവത്തോടെ അവൾ മ.ര. ണത്തിനു കീഴടങ്ങിയില്ല .. ഒരുവട്ടം തന്റെ പൊന്നുമോനെ കാണാൻ ഉള്ള അവസരം ദൈവം നൽകി .. മകനെ കയ്യിൽ എടുത്ത് ആ ‘അമ്മ പറഞ്ഞു എന്റെ ജീവനാണ് നീ എന്റെ മാത്രം ജീവൻ .. എന്നും കാവലായി ഈ ‘അമ്മ ഉണ്ടാകും നിന്റെ ഒപ്പം , ഇതും പറഞ്ഞ് അവൾ ഇ ലോകത്തുനിന്നും യാത്രയായി …

ഒരു നിമിഷം എന്തിനും ഏതിനും ദൈവത്തെ സഹായത്തിനു വിളിക്കുന്ന ഞങ്ങൾക്ക് പോലും ഒരു നിമിഷം ദേഷ്യം തോന്നിപോയ നിമിഷം .. കാര്യങ്ങൾ ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം അപ്പോൾ തന്നെ ബോധം നഷ്ടമായി നിലത്തു വീണു .. ഒരു ജീവന് വേണ്ടി മറ്റൊരു ജീവൻ വെടിയാൻ ഈ ലോകത്ത് ഒരമ്മ ക്ക് മാത്രമേ സാധിക്കു .. ഇത് ഇവിടെ കുറിയ്ക്കാൻ കാരണം മറ്റൊന്നുമല്ല സ്ത്രീകളെ ബഹുമാനിക്കണം .. പ്രത്യേകിച്ച് ഗർഭിണികളെ .. ഇനി ഭർത്താക്കന്മാരോട് നിങ്ങൾ നിങ്ങളുടെ ഭാര്യമാരെ ഒരുപാട് ബഹുമാനിക്കണം .. കാരണം അവർ ശരിക്കും പോരാളികളാണ് .. ഇനി മക്കളോട് നിങ്ങൾ ജീവിതത്തിൽ നേരിൽ കാണുന്ന ദൈവമാണ് നിങ്ങളുടെ ‘അമ്മ .. ഇതായിരുന്നു ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് .. ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ..

x