പ്രവീണിന് അവസാനമായി അന്ത്യചുംബനം നൽകി റിഷാന , കണ്ണ് നിറഞ്ഞ് സോഷ്യൽ ലോകം

സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ട്രാൻസ് ദമ്പതികളായിരുന്നു പ്രവീൺ നാഥും ഭാര്യാ റിഷാന ഐഷുവും , ഇരുവരുടെയും വിവാഹ വിഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ കേരളക്കര ഇരു കയ്യും നീട്ടി സ്വീകരികരിക്കുകയും ഇരുവരെയും ആശീർവദിക്കുകയും ചെയ്തിരുന്നു . എന്നാൽ വിവാഹം കഴിഞ് മാസങ്ങങ്ങൾ പിന്നിടുമ്പോൾ ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ ലോകം . കേരളത്തിലെ ആദ്യ ട്രാൻസ് മെൻ ബോഡി ബിൽഡറായ പ്രവീൺ നാഥ് ഇന്നലെ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു . വിഷം കഴിച്ച് ത്രിസൂരിലെ വീട്ടിൽ ആവാസ നിലയിൽ കണ്ടെത്തിയ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പ്രവീൺ മരണത്തിനു കീഴടങ്ങുകയായിരുന്നു . സോഷ്യൽ മീഡിയകളിലൂടെ നടന്ന സൈബർ ആക്രമണമാണ് ആത്മഹത്യക്ക് കാരണം എന്നാണ് നിഗമനം .

പ്രവീൺ ആത്മഹത്യ ചെയ്തതിനു പിന്നാലെ പാറ്റ ഗുളിക കഴിച്ച് റിഷാനയും ആത്‌മഹത്യക്ക് ശ്രെമിച്ചിരുന്നു . ഇപ്പോഴിതാ ആത്മഹത്യ ചെയ്ത പ്രവീണിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയ റിഷാനയുടെ വിഡിയോയാണ് ഏവരെയും കണ്ണീരിലാഴ്ത്തുന്നത് . പൊട്ടിക്കരഞ്ഞ് പൊട്ടിത്തകർന്ന റിഷാനയെ ആശ്വസിപ്പിക്കാൻ പലരും ശ്രെമിക്കുന്നുണ്ടെങ്കിലും ആർക്കും തന്നെ അതിന് സാധിക്കുന്നില്ല . അവസാനമായി പ്രവീണിനെ ഒരു നോക്ക് കാണാൻ എത്തുന്ന റിഷാനയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ ലോകത്തെ കണ്ണീരിലാഴ്ത്തുകയാണ്

Articles You May Like

x