“നേരിട്ട് കണ്ടിട്ടില്ലെങ്കിലും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു സുധിയെ” കൊല്ലം സുധിയെ അവസാനമായി ഒരുനോക്ക് കണ്ട് വിതുമ്പി സുരേഷ് ഗോപി

തിങ്കളാഴ്ച വെളുപ്പിനെ നാലരക്ക് ഉണ്ടായ കാറാപകടത്തെ തുടർന്ന് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മിമിക്രി താരം കൊല്ലം സുധി ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിൽ ഒട്ടാകെ സുധിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് നിറഞ്ഞു കൊണ്ടിരിക്കുന്നത്. സുധിയുടെ വീട്ടുകാരും സുഹൃത്തുക്കളും അടുത്ത ബന്ധുക്കൾക്ക് പോലും വിയോഗവാർത്ത ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിൽ പലതരത്തിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. മലയാളം മിനി സ്ക്രീൻ രംഗത്തും മിമിക്രിരംഗത്തും സിനിമാരംഗത്തും ഉള്ള പല പ്രമുഖ സുധിയുടെ മൃതശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ കാണാൻ എത്തുകയും ഉണ്ടായി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് സുധിയ്ക്ക് ജനപ്രീതി കൂടുതൽ ലഭിച്ചത്.

കാന്താരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം കട്ടപ്പനയിലെ ഋതിക് റോഷൻ ഉൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തുവരുന്ന സ്റ്റാർ മാജിക് സജീവസാന്നിധ്യവും ആയിരുന്നു സുധി. എന്നാൽ പതിനാറാം വയസ്സിൽ കലാജീവിതം ആരംഭിച്ച സുധിയ്ക്ക് ഇന്നോളം സ്വന്തമായി ഒരു വീട് എന്നത് സ്വപ്നം മാത്രമായി അവശേഷിച്ചിരിക്കുകയാണ്. പ്രണയവിവാഹവും അതിലുണ്ടായ മകനെ ഒന്നര വയസ്സായപ്പോൾ ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയത് സുധിയെ സംബന്ധിച്ചിടത്തോളം വലിയ ആഘാതം തന്നെയാണ് ജീവിതത്തിൽ സൃഷ്ടിച്ചത്. അതിനൊക്കെ പരിഹാരമായാണ് രേണു സുധിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്

ഇന്ന് ആദ്യ വിവാഹത്തിൽ ഉള്ള രാഹുൽ ഉൾപ്പെടെ രണ്ട് ആൺമക്കളാണ് ഉള്ളത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചത് മുതൽ സുധിയുടെ മൃത ശരീരത്തിന് അരികിൽ രാഹുൽ ഉണ്ടായിരുന്നു. നോബി, ലക്ഷ്മി നക്ഷത്ര തുടങ്ങി നിരവധി സഹപ്രവർത്തകരാണ് സുധിയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്. ഇക്കൂട്ടത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള ചില താരങ്ങളും എത്തിയിരുന്നു. നിറകണ്ണുകളോടെ സുധിയെ അവസാനമായി കാണുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് മാധ്യമങ്ങളിൽ ഇപ്പോൾ വലിയതോതിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നിറകണ്ണുകളോടെയാണ് സുരേഷ് ഗോപി സുധിയെ കാണാനായി എത്തിയിരിക്കുന്നത്.സുധിയ്ക്ക് ഒപ്പം സഞ്ചരിച്ചിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. യാത്ര വേളയിൽ കാറിൻറെ മുൻ സീറ്റിലിരുന്ന സുധിയെ അപകടത്തിന് ശേഷം എയർബാഗ് പൊളിച്ചാണ് പുറത്തെടുത്തത്.

Articles You May Like

x