ഗർഭിണിയായ പെൺകുട്ടി സഹായം ചോദിച്ചത് കണ്ട ഭിക്ഷക്കാരൻ ചെയ്തത്

നമ്മുടെ സഹോദരിമാർ നമ്മുടെ സമൂഹത്തിൽ സുരക്ഷിതരാണോ ? അസമയത്ത് ഒറ്റക്കായി പോകുന്ന നമ്മുടെ സഹോദരിമാരെ സഹായിക്കാൻ മുതിരാതെ അവരെ മറ്റൊരു കണ്ണിലൂടെ കാണുന്ന കഴുകൻ കണ്ണുകളാണ് കൂടുതലും…ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ ഇതെങ്ങോട്ടാണ് പോകുന്നത് എന്നാണ് പലരുടെയും ചോദ്യം.ആരും ആരെയും പരസ്പരം സഹായിക്കാൻ മുതിരുന്നില്ല..എല്ലാവര്ക്കും അവരവരുടെ കാര്യങ്ങൾ മാത്രം.ഒരാൾ അപകടം സംഭവിച്ച് വഴിയിൽ കിടന്നാൽ പോലും ഒന്ന് സഹായിക്കാൻ ശ്രെമിക്കാനോ ജീവന് വേണ്ടി പിടയുന്നയാളെ ആശുപത്രിലാക്കാനോ പലരും ശ്രെമിക്കാറില്ല…എല്ലാവർക്കും സ്വന്തം കാര്യങ്ങൾ മാത്രം..

 

 

അത്തരത്തിൽ ഗർഭിണിയായ പെൺകുട്ടി ഒരു സഹായം ചോദിച്ച് പലരുടെയും മുന്നിൽ കൈ നീട്ടിയാൽ എന്തായിരിക്കും സംഭവിക്കുക ? സഹായം ലഭിക്കുവോ ഇല്ലയോ എന്നതിനുള്ള ഒരു ഉത്തമ ഉദാഹരണ വിഡിയോയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്..
വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും നൽകി പിന്തുണക്കും എന്നുള്ള പ്രതീക്ഷയിൽ വിഡിയോയിലേക്ക് കടക്കുന്നു. വിമൻസ് ഡേ ദിവസം ഒരു tv ചാനൽ പബ്ലിക്കായി നിരവധി ആളുകളുമായി ഒരു ചോദ്യം ചോദിക്കുകയുണ്ടായി.നിങ്ങളുടെ മുന്നിൽ ഒരു പെൺകുട്ടി സഹായം ചോദിച്ച് പകലോ രാത്രിയിലോ നിങ്ങൾക്കരുകിൽ എത്തിയാൽ നിങ്ങൾ സഹായിക്കുമോ, അതോ പോലീസിൽ അറിയിക്കുവോ ? ചോദ്യത്തിന് ചില വെള്ളയും വെള്ളയുമിട്ട മാന്യന്മാരുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു..എന്തിന് പോലീസ് ഒരു സഹോദരി സഹായം അഭ്യര്ഥിച്ചിട്ടുണ്ടേൽ ഞങ്ങൾ തീർച്ചയായും സഹായിക്കും എന്നായിരുന്നു ഇവരുടെ അഭിപ്രായം..

ഈ വെള്ളയും വെള്ളയുമിട്ടവരുടെയും , സ്ത്രീകളുടെയും അഭിപ്രയങ്ങൾ യഥാർത്ഥ ജീവിതത്തിൽ പാലിക്കുവോ എന്നറിയാൻ ഒരു പെൺകുട്ടി നടത്തിയ പരീക്ഷണ വിഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്..അത്തരത്തിൽ പൈസയും ബാഗും നഷ്ടപെട്ടത് മൂലം സഹായം ചോദിച്ചു കൈനീട്ടുന്നുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്.എന്നാൽ ഒരു സഹായം ചോദിച്ചെത്തുന്ന ഗർഭിണിയായ പെൺകുട്ടിയെ സഹായിക്കാൻ പോയിട്ട് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും പല ‘അമ്മ പെങ്ങന്മാരും ശ്രെമിക്കുന്നില്ല.സഹായത്തിനായി കൈ നീട്ടിയപ്പോഴും തന്റെ അവസ്ഥ നേരിട്ട് പറഞ്ഞിട്ടും പല പ്രായമായ മാന്യന്മാരും അവളെ തിരഞ്ഞു നോക്കുന്നില്ല..ചില വെള്ളയും വെള്ളയുമിട്ട മാന്യന്മാർ ആ പെൺകുട്ടിയോട് ദേഷ്യത്തോടെയുള്ള മറുപടിയാണ് കൊടുക്കുന്നത്..ചില പെണ്കുട്ടികളാവട്ടെ അവരെ പൊതു സ്ഥലത്ത് ഇരിക്കുന്നതിൽ നിന്നുപോലും വിലക്കി..ചിലരൊക്കെ ആട്ടിയോടിച്ചു..എന്നാൽ സ്ത്രീകളുടെ ഇടയിൽ നിന്നും വളരെ മോശം പ്രതികരണമായിരുന്നു ഗർഭിണിക്ക് ലഭിച്ചത്..എന്നാൽ ഭൂരിഭാഗം യുവാക്കളുടെയും അടുത്തെത്തിയ ഗർഭിണിയോട് അവരുടെ പെരുമാറ്റം വളരെ മാന്യത നിറഞ്ഞതായിരുന്നു.

ചിലർ തങ്ങളുടെ പേഴ്സിൽ ഉണ്ടായിരുന്ന മുഴുവൻ തുകയും ആ സഹായം ചോദിച്ചെത്തുന്ന പെൺകുട്ടിക്ക് നൽകുമ്പോൾ മറ്റുചിലർ വണ്ടിക്കൂലി മാത്രം എടുത്ത ശേഷം ബാക്കി കയ്യിലുള്ള തുക ഗർഭിണിയായ യുവതിക്ക് നൽകുന്നുണ്ട്…എന്നാൽ പൈസ തിരികെ തരാൻ സാധിക്കില്ല എന്ന് പറയുമ്പോഴും അതൊന്നും ഞങ്ങൾക്ക് വേണ്ട നിങ്ങളും കുഞ്ഞും സുരക്ഷിതമായി വീട്ടിൽ എത്തിച്ചേരു എന്നാണ് യുവാക്കൾ പറയുന്നത്..പലരോടും യുവതി ഇത്തരത്തിൽ സഹായം ചോദിക്കുമ്പോൾ സ്ത്രീകളാണ് ഏറ്റവും കൂടുതൽ മോശമായി ആ പെൺകുട്ടിയോട് പെരുമാറുന്നത്.ഒടുവിൽ വഴിയിൽ ഭിക്ഷ യാചിക്കുന്ന ആളോട് തന്റെ അവസ്ഥ പറഞ്ഞപ്പോൾ തനിക്ക് ഭിക്ഷയായി ലഭിച്ച പണമെല്ലാം അദ്ദേഹം ആ പെൺകുട്ടിക്ക് നൽകുന്നുണ്ട്..പിന്നീട് ഇതൊരു സോഷ്യൽ മെസ്സേജ് ന് വേണ്ടിയുള്ള പ്രാങ്ക് വീഡിയോ ആണെന്ന് പറയുകയും യുവതി പൈസ തിരികെ നൽകുന്നതും വിഡിയോയിൽ കാണാം ശരിക്കും ഇതൊരു സോഷ്യൽ മെസ്സേജ് നിറഞ്ഞ വീഡിയോ തന്നെയാണ് , ഒരു ഗർഭിണിയായ പെൺകുട്ടി സഹായം ചോദിച്ചെത്തിയപ്പോൾ ഏറ്റവും കൂടുതൽ മോശം അനുഭവം ഉണ്ടായത് സ്ത്രീകളിൽ നിന്നുമാണ്.ഏറ്റവും മര്യാദ നിറഞ്ഞ പ്രതികരണം ഉണ്ടായത് യുവാക്കളിൽ നിന്നും..

x