ആളെ കിട്ടിയിട്ടുണ്ട് കേട്ടോ , കേരള പോലീസ് എന്നാ സുമ്മാവാ..

കഴിഞ്ഞ 2 ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായത് സ്ട്രീറ്റ് റൈഡർ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തി പൂണ്ടു വിളയാടിയ യുവാവിനെ പോലീസ് പിടികൂടി .. സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടിക്ക് മോശപ്പെട്ട മെസ്സേജുകൾ അയക്കുകയും ചെയ്ത ലിജോ എന്ന ചെറുപ്പക്കരനെയാണ് പോലീസ് നിമിഷ നേരങ്ങൾക്കുള്ളിൽ പിടികൂടിയത് .. ആയൂർ സ്വദേശിയായ പെൺകുട്ടിയെയാണ് ലിജോ മോശം വാക്കുകൾ പ്രയോഗിക്കുകയും ചെയ്‌തത് .. ചടയമംഗലം സ്വദേശിയായ ലിജോ ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ലൈവിൽ എത്തുകയും ലൈവിൽ സഭ്യമല്ലാത്ത വാക്കുകൾ വിളിച്ചുപറയുകയും ചെയ്തിരുന്നു .. ലൈവിൽ എത്തി ഷോ ഇറക്കിയ ലിജോ ഇടക്ക് വെച്ച് പോലീസിനെയും വെല്ലുവിളിച്ചിരുന്നു .. പെൺകുട്ടിയോട് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിന് പോലീസിൽ പരാതിപ്പെടും എന്ന് പറഞ്ഞപ്പോഴാണ് ഇക്കൂട്ടത്തിൽ ” പോലീസ് എത്തിയാൽ തനിക്കെന്താണ് ” എന്ന തരത്തിൽ വെല്ലുവിളി ഉയർത്തിയത് ..

സംഭവമറിഞ്ഞ കേരള പോലീസ് ഉടൻ തന്നെ ഇയാൾക്കെതിരെ കേസ് എടുക്കുകയായിരുന്നു .. ലിജോയ്ക്കെതിരെ കേസ് എടുത്ത വിവരം മീഡിയ സെല്ലിന്റെ ഒഫീഷ്യൽ പേജിൽ പങ്കുവെച്ചതോടെയാണ് പണി പാളി എന്ന വിവരം ലിജോയ്ക്ക് മനസിലായത് .. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു .. ഒളിവിൽ പോയ ലിജോയെ ടവർ ലൊക്കേഷൻ വെച്ച് നടത്തിയ പരിശോധനയിൽ കേരള പോലീസ് കർണാടകയിലെ ഹൊസൂരിൽ നിന്നും പിടികൂടുകയും ചെയ്തു . .. ഇൻസ്റാഗ്രാമിലൂടെ പെൺകുട്ടിക്ക് മോശം മെസ്സേജ് അയക്കുകയും വെല്ലുവിളിക്കുകയും ചെയ്‌തെതോടെ ” സ്ട്രീറ്റ് റൈഡർ ” എന്ന പേരിൽ അറിയപ്പെടുന്ന ലിജോയ്ക്കെതിരെ നിരവധി ആളുകൾ രംഗത്ത് എത്തിയിരുന്നു .. ആവശ്യമില്ലാതെ പെൺകുട്ടിയെ മോശം പറഞ്ഞതും അതിനെക്കുറിച്ച് തിരക്കാനെത്തിയവരെ ഒക്കെ സഭ്യമല്ലാത്ത ഭാഷയിലൂടെ ലിജോ ലൈവിൽ മറുപടി നൽകുകയായിരുന്നു ..

ഒപ്പം വെല്ലുവിളി കൂടെ ഉയർത്തി മാസ്സ് കാണിക്കാൻ നോക്കിയാ യുവാവിനെ കയ്യോടെ പിടികൂടിയ വിവരം വീഡിയോ ദൃശ്യങ്ങൾ അടക്കമാണ് കേരള പോലീസ് മീഡിയ സെല്ല് പുറത്തുവിട്ടത് .. ” ഹൊസൂരല്ല നീ എങ്കെ പോയി ഒളിഞ്ചാലും ഉന്നൈ വിടമാട്ടെ കണ്ണാ ” എന്ന ക്യാപ്ഷൻ നൽകിയാണ് പോലീസ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത് .. കേരള പോലീസിന്റെ അതിവേഗ നടപടിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത് .. എന്തായാലും വെല്ലുവിളി നടത്തിയ ” സ്ട്രീറ്റ് റൈഡറെ ” പോലീസ് കയ്യോടെ പിടികൂടിയ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്

x