നടി അനശ്വര പൊന്നമ്പത് വിവാഹിതയായി ; മനോഹരമായ വിവാഹ ചിത്രങ്ങൾ കാണാം

കലോത്സവ വേദികളിൽ നിന്നും സിനിമയിലേക്ക് ചേക്കേറിയ താരങ്ങൾ നിരവധിയാണ്. കാവ്യാ മാധവനും , നവ്യ നായരും , മഞ്ജു വാര്യരും , പാർവതിയും ഒക്കെ അങ്ങനെ സിനിമയിലേക്കെത്തിയവരാണ്. ഇവരൊക്കെ തന്നെ മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാകുകയും ചെയ്തിട്ടുണ്ട്. അങ്ങനെ കലോത്സവ വേദിയിൽ നിന്നും സിനിമയിലേക്കെത്തി ഞെട്ടിച്ച താരമാണ് നടി അനശ്വര പൊന്നമ്പത്. ഓർമയിൽ ഒരു ശിശിരം എന്ന ഒറ്റ ചിത്രം മതിയാകും അനശ്വര എന്ന നടിയുടെ കഴിവ് മനസിലാക്കാൻ. മികച്ച പ്രകടനമാണ് ചിത്രത്തിൽ അനശ്വര കാഴ്ചവെച്ചത്.

അഞ്ചു കൊല്ലം തുടർച്ചയായി കണ്ണൂർ യൂണിവേഴ്‌സിറ്റി കലാതിലക പട്ടം ചൂടിയ മികച്ച ഒരു കലാകാരിയാണ് അനശ്വര പൊന്നമ്പത്. മികച്ച ഒരു ക്ലാസ്സിക്കൽ നർത്തകി ആയ അനശ്വര കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ മകളായി ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് അനശ്വര അഭിനയരംഗത്തേക്ക് ചുവടു വെക്കുന്നത്. ശേഷം ഓർമയിൽ ഒരു ശിശിരം എന്ന ചിത്രത്തിലൂടെ നായിക ആയി എത്തിയ അനശ്വര ചിത്രത്തിലെ മികച്ച പ്രകടനത്തിന് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് നടി അനശ്വര. ആരാധകരിൽ നിന്നും മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ താരത്തിനുള്ളത്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ സോഷ്യൽ ലോകത്തു വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനശ്വര വിവാഹിതയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. മറൈൻ എഞ്ചിനീയർ ആയ ദിൽഷിത് ദിനേശ് ആണ് വരൻ.

കണ്ണൂർ തലശേരി സ്വദേശിയാണ് അനശ്വര. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു അനശ്വരയുടെ വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലെ ആരാധകർ ഏറ്റെടുത്തു വൈറൽ ആക്കി മാറ്റിയിരുന്നു. ലോക്കഡോൺ ആയതുകൊണ്ട് തന്നെ വിവാഹ ചടങ്ങുകളിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്ക് എടുത്തിരുന്നൊള്ളു. കണ്ണൂർ സ്വദേശി ആയ മറൈൻ എഞ്ചിനീയർ ദിൽഷിത് ദിനേശ് ആണ് അനശ്വരയുടെ കഴുത്തിൽ താലി ചാർത്തിയത്.

തൻറെ സോഷ്യൽ മീഡിയ അകൗണ്ട് വഴിയാണ് അനശ്വര പൂനമ്പത്ത് വിവാഹ വാർത്ത പുറത്തു വിട്ടത്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും താരം പങ്കു വെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു. താരത്തിന് അഭിനന്ദനവുമായി സിനിമാ രംഗത്ത് നിന്നുള്ളവരും ആരാധകരും എത്തിയിട്ടുണ്ട്.

 

x