പാട്ടുപാടി കേക്ക് മുറിച്ചു വിവാഹവാർഷികം ആഘോഷിച്ചു മാമുക്കോയയും ഭാര്യ സുഹ്റാബിയും ; വീഡിയോ വൈറൽ

മലയാളസിനിമയുടെ പ്രിയ ഹാസ്യതാരം ആണ് മാമുക്കോയ . നിഷ്കളങ്ക നർമ്മഭാവങ്ങളുടെ സുൽത്താൻ എന്നാണ് മാമുക്കോയ എന്ന നടനെ മലയാളികൾ വിശേഷിപ്പിക്കുന്നത്. ഹസ്യത്തിന്റെ ഏതു രൂപവും അദ്ദേഹം അനായാസേന അവതരിപ്പിക്കും. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ആണ് അദ്ദേഹം കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ചത്. ഹസ്യതാരമായും, സ്വഭാവനടൻ ആയും, ഇപ്പോൾ ഒരു സിനിമ യിലെ നായകൻ ആവാനും തയ്യാറാവുകയാണ് താരം. കോഴിക്കോടിൻറെ സ്വന്തം കോയ നാടകരംഗത്തു നിന്നുമാണ് സിനിമയിൽ എത്തിയത്. കോഴിക്കോടൻ ‍സംഭാഷണ ശൈലിയുടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂർകായേയ്യും , പെരുമഴക്കാലത്തിലെ അബ്ദുവിനെയും , കീലേരി അച്ചുവിനെയും , സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാളിനെയും ചന്ദ്രലേഖയിലെ പലിശക്കാരൻ, കളിക്കളത്തിലെ പോലീസുകാരൻ , ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ , ഒപ്പത്തിലെ സെക്യൂരിറ്റി ക്കാരൻ എന്ന കഥാപാത്രങ്ങളെ ഒക്കെ അഭിനയിച്ചു ഭലിപ്പിച്ച മാമുക്കോയ ഒരു പിടി നല്ല കഥാപാത്രങ്ങളാണ് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത്. മാമുക്കോയ നായകനായ ചിത്രമാണ് കോരപ്പൻ ദ ഗ്രേറ്റ്. അതുപോലെ മാമുക്കോയ നായകനായി വരാനിരിക്കുന്ന” നിയോഗo” എന്ന ചിത്രവും പ്രദർശനത്തിനായി ഒരുങ്ങുകയാണ്.

1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്,തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകൾ താരം ചെയ്തിട്ടുണ്ട്. എന്നാൽ മാമുക്കോയയിലെ നടന്റെ അഭിനയ പാടവത്തെ മലയാള സിനിമ സംവിധായകർ ഒരിക്കലും ശരിയായി ഉപയോഗിച്ചിട്ടില്ല എന്നാണ് മലയാള സിനിമയിലെ അടക്കം പറച്ചിൽ. വളരെ സ്വഭാവികമായി അഭിനയിക്കാൻ കഴിയുന്ന വിരളം നടന്മാരിലൊരാളാണ്. എന്നിട്ടും ഇദ്ദേഹത്തെ കോമഡി വേഷങ്ങളിൽ മാത്രംതളച്ചിട്ടു.

മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ൽ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ആണ് ജനനം. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ചേട്ടൻ ആണ് ഇദ്ദേഹത്തെ നോക്കിയത് . പത്താംക്ലാസ് വരെ ആണ് താരം പഠിച്ചത് എന്നാലും പഠനകാലത്തു തന്നെ സ്കൂളിൽ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു മാമുക്കോയ. സിനിമയിൽ എത്തുന്നതിനു മുന്നേ കോഴിക്കോട് ജില്ലയിലെ തന്നെ കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. പിന്നീട് നിലമ്പൂർ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ സിനിമയിലെത്തി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം.

സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നീ മൂന്ന് മക്കളുംഇവർക്കുണ്ട്.സമൂഹമാധ്യമങ്ങളിൽ അധികം സജീവമല്ല മാമുക്കോയ. മാമുക്കോയയുടെ കുടുംബവും ഭാര്യയും സമൂഹമാധ്യമങ്ങളിൽ എത്തിനോക്കാത്ത വരാണ്. അതുകൊണ്ടുതന്നെ ഇവരെ പറ്റിയുള്ള കൂടുതൽ വിശേഷങ്ങൾ ഒന്നും ആരാധകർക്ക് ലഭിക്കാറില്ല. എന്നാൽ അത്തരമൊരു വിശേഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുന്നത്. 49 ആം വിവാഹവാർഷികമാണ് മാമുക്കോയ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നത്. ഭാര്യ സുഹറക്ക് വേണ്ടി പാട്ടുപാടി കൊണ്ടാണ് കേക്ക് മുറിച്ചത്, ശേഷം മധുരം തന്റെ പ്രിയതമയക്ക് നൽകി. ഇരുവരും അധികം മോഡി ഒന്നുമില്ലാതെ വീട്ടിലെ അതേ വേഷത്തിൽ തന്നെയാണ് കേക്ക് മുറിച്ചത്.ഇപ്പോഴും ഇരുവർക്കും മധുരപതിനേഴ് എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും നിമിഷനേരം കൊണ്ട് ആണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.

 

x