വിസ്മയ കേസിൽ കിരൺ കുമാറിന് കിട്ടിയത് എട്ടിന്റെ പണി , സർക്കാർ നടപടിക്ക് കയ്യടിച്ച് കേരളക്കര

കേരളക്കരയെയും മലയാളികളെയും ഏറെ സങ്കടത്തിലാഴ്ത്തിയ വാർത്തയായിരുന്നു കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ പീ, ഡനം സഹിക്കവയ്യാതെ വിസ്മയ എന്ന പെൺകുട്ടി ആ, ത്മ, ഹത്യ ചെയ്ത സംഭവം . മോട്ടോർ വാഹന വകുപ്പ് ജീവനക്കാരനായ കിരൺ കുമാറുമായി 2020 മെയ് ലായിരുന്നു വിസ്മയയുടെ വിവാഹം നടന്നത് . വിവാഹ ശേഷം 100 പവൻ സ്വർണവും ഒരേക്കർ സ്ഥലവും സ്ത്രീധനമായി നൽകിയെങ്കിലും അതോടൊപ്പം നൽകിയ കാറിനെ ചൊല്ലിയായിരുന്നു കിരൺ പ്രേശ്നങ്ങൾ സൃഷ്ടിച്ചത് . വിസ്മയയുടെ വീട്ടിൽ നിന്ന് നൽകിയ കാർ തന്റെ അന്തസ്സിന് യോജിച്ചതല്ല എന്നും അതേത്തുടർന്നുള്ള മാനസികവും ശരീരികവുമായ പീ, ഡനം സഹിക്കവയ്യാതെയാണ് വിസ്മയ ആ, ത്മ, ഹത്യ ചെയ്തത് . പിന്നീട് ഭർത്താവ് കിരൺ കുമാർ പോലീസ് പിടിയിലാവുകയും ചെയ്തിരുന്നു . ഇപ്പോഴിതാ കിരൻ കുമാറിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടു എന്ന വാർത്തയാണ് വൈറലായി മാറുന്നത് .. ഗതാഗത മന്ത്രി ആന്റണി രാജുവാണ് കിരൺ കുമാറിനെ പിരിച്ചുവിട്ട കാര്യം അറിയിച്ചത് ..

കൊല്ലം ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ കുമാറിനെ പിരിച്ചുവിട്ടത് വകുപ്പ് തല അന്വഷണത്തിന്റെയും വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് .. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരൺ കുമാർ സസ്പെൻഷനിലായിരുന്നു . 1960 ലെ സർവീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും,  ലിംഗനീതിക്കും സാമൂഹ്യനീതിക്ക് നിരക്കാത്തതുമായ പ്രവർത്തനങ്ങൾ നടത്തി സർക്കാരിന് ദുഷ്‌പേര് വരുത്തിവെച്ചു എന്ന് തെളിഞ്ഞാൽ സർവീസിൽ നിന്നും പിരിച്ചുവിടാവുന്നതാണ് . സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത് എന്നാണ് നിയമം . 40 ൽ അധികം ദിവസങ്ങളായി കിരൺ കുമാർ സസ്‌പെൻഷനിൽ ആയിരുന്നു . പിന്നീടുള്ള അന്വഷണപ്രകാരം സംശയാതീതമായി കിരൺ കുമാർ കുറ്റം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമായതിനെത്തുടർന്ന് കിരണിനെ സർവീസിൽ നിന്നും പിരിച്ചുവിടുകയായിരുന്നു . കിരണിന് ഇനി ഒരിക്കലും സർക്കാർ ജോലി ലഭിക്കില്ല , മാത്രമല്ല പ്രൊബേഷൻ പീരീഡ് ആയത്കൊണ്ട് തന്നെ പെൻഷനും ലഭിക്കില്ല.. എന്നാൽ സർക്കാർ ജോലി എന്നത് തന്റെ സ്ത്രീധനം കൂടുതൽ വാങ്ങാനുള്ള അവകാശമായി കണ്ട കിരൺകുമാറിന് ഇപ്പോൾ ജോലി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ് ..

സ്ത്രീധനത്തോടുള്ള ആർത്തി മൂലമുള്ള കിരണിന്റെ മർദനമാണ് വിസ്മയ ആ, ത്മ, ഹത്യ ചെയ്യാൻ കാരണം . കിരൺ മ, ർ, ദിച്ചതിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് വിസ്മയ അയച്ചുനൽകുകയും ചെയ്തിരുന്നു . പോലീസ് അന്വഷണത്തിൽ ത്യപ്തിയാണെന്നും വിസ്മയയുടെ അച്ഛനും സഹോദരനും വെളിപ്പെടുത്തി , തന്റെ മകളെ ആ, ത്മ, ഹത്യയിലേക്ക് നയിച്ച കിരണി നെ പിരിച്ചുവിട്ടതിൽ സർക്കാരിനോട് നന്ദി പറയുന്നതായും ഇരുവരും കൂട്ടിച്ചേർത്തു . കിരൺ കുമാറിനെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ട സർക്കാർ നടപടിക്ക് കേരളക്കര ഒരേ സ്വരത്തിലാണ് നന്ദി പറഞ്ഞ് രംഗത്ത് വരുന്നത് . ” മലയാളികൾ ഒരേ പോലെ ആഗ്രഹിച്ച വിധി ആണെന്നും , സ്ത്രീധനമോഹിയായ അവനു ഇതിലും കൂടുതൽ ശിക്ഷ കിട്ടണം ” നിന്നടക്കം നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ പലരും പങ്കുവെക്കുന്നത്

Articles You May Like

x