ഹിന്ദു ആചാരം അനുസരിച്ച് തന്നെ സ്വന്തം മകളെ പോലെ വിവാഹം നടത്തി കൊടുത്ത ഒരു ഉപ്പയും ഉമ്മയും

മതത്തിന്റെ പേരിൽ കലഹിക്കുന്നവർ ഇതൊന്ന് കാണണം സ്വന്തം മകളെ പോലെ തന്നെ സംരക്ഷിച്ച് അവൾക്ക് വിദ്യാഭ്യാസവും താമസ സൗകര്യവും നൽകി പതിനാല് വർഷം താങ്ങും തണലുമായി നിന്ന് അവൾക്ക് വിവാഹ പ്രായം ആയപ്പോൾ അനിയോജനായ വരനേയും കണ്ടു പിടിച്ച് അവളുടെ മത ആചാര പ്രകാരം തന്നെ വിവാഹം നടത്തി കൊടുത്ത ഈ ഉപ്പയും ഉമ്മയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

മതം മാത്രമല്ല നാടും തടസ്സമായില്ല എന്നതാണ് എടുത്ത് പറയേണ്ട പ്രത്യകത. പതിനാല് വർഷങ്ങൾക്ക് മുമ്പാണ് കവിത എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനായ റസാഖിന്റെ വീട്ടിൽ എത്തുന്നത്. അന്ന് കവിതയ്ക്ക് എട്ടു വയസ്സായിരുന്നു പ്രായം. അവൾ ജനിച്ചത് തമിഴ് നാട്ടിലായിരുന്നു റസാഖും ഭാര്യയും കൂടാതെ മൂന്ന് മക്കൾ അടങ്ങുന്നതായിരുന്നു റസാഖിന്റെ കുടുംബം അങ്ങനെ ഇരിക്കെ ആണ് പതിനാല് വർഷങ്ങൾക്ക് മുംബ് തമിഴ് നാട്ടിലെ തെരുവിൽ നിന്ന് കവിതയെ കിട്ടുന്നത്

അന്നു മുതൽ കവിത റസാഖിന്റെ നാലാമത്തെ മകളായി. സേലത്താണ് കവിതയുടെ മാതാപിതാക്കൾ ഒള്ളത് ഈ പതിനാല് വർഷത്തിന് ഇടയിൽ അവൾ രണ്ടു പ്രാവശ്യം മാത്രമേ തമിഴ് നാട്ടിൽ പോയിട്ടുള്ളൂ. അവളുടെ മാതാപിതാക്കൾ ഇടയ്ക്ക് വന്ന് കാണാറുണ്ടെങ്കിലും അവൾ അങ്ങോട്ട് പോകില്ല . ഹിന്ദു ആയ അവളെ അവളുടെ ആചാര പ്രകാരം തന്നെയാണ് റസാഖും കുടുംബവും വളർത്തിയത്. വിവാഹ പ്രായമായപ്പോൾ റസാഖ് തന്നെ അവൾക്ക് ഇണങ്ങുന്ന വരനെ കണ്ടു പിടിച്ചത് സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരനും ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത് ആണ് കവിതയുടെ കഴുത്തിൽ താലി ചാർത്തിയത്

ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹവും അതിന്റെ ചടങ്ങുകൾ നടന്നതും റസാഖിന്റെ വീട്ടിൽ വെച്ച് തന്നെയായിരുന്നു വിവാഹം നടത്തി കൊടുക്കുക മാത്രമല്ല റസാഖ് ചെയ്തത് അവൾക്ക് അണിയാനുള്ള വസ്ത്രങ്ങളും ആഭരങ്ങളും പിന്നെ കവിതയ്ക്ക് താമസിക്കാൻ വീടിനോട് തന്നെ ചേർന്നുള്ള നാല് സെന്റ് ഭൂമിയിൽ ഒരു പുതിയ കെട്ടിടവും വെച്ച് നൽകി അത് കൂടാതെ റസാഖിന്റെ ബാക്കി മൂന്ന് മകളുടെ വകയായി പന്ത്രണ്ടു പവനോളം സ്വർണാഭരണവും അണിയിച്ച് നൽകി കവിതയുടെ അമ്മയും രണ്ടു സഹോദരി മാരും തമിഴ്‌നാട്ടിൽ നിന്ന് വിവാഹം കൂടാൻ എത്തീരുന്നു

സ്വന്തം മകളായി തന്നെ ആ പെൺകുട്ടിയെ വളർത്തിയ ആ ഉപ്പയ്ക്കും ഉമ്മയ്ക്കും കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

x