ഇതാണ് ദൈവത്തിന്റെ കരങ്ങൾ

സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്ന ഈ ഒരു വിഡിയോയാണ് ഇപ്പോൾ ചർച്ചാവിഷയം ആകുന്നത്. കാരണം ദൈവദൂദനെ പോലെ പാഞ്ഞു വന്ന് രണ്ടു വയസ് കാരിയുടെ ജീവൻ രക്ഷിച്ച ഒരു ഡെലിവറി ബോയിയുടെ വീഡിയോ ആണ് അത്. ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോയുടെ ക്ലൈമാക്സിലാണ് സൂപ്പർമാനേ പോലെ ഇതേഹം പാഞ്ഞു വന്നു ആ കുട്ടിയുടെ ജീവൻ രെക്ഷിക്കുന്നത് വേണമെങ്കിൽ സിനിമയെ വെല്ലുന്ന രംഗം എന്ന് തന്നെ പറയാം

ഈ സംഭവം നടന്നത് വിയറ്റ്നാമിലാണ് മുപ്പത്തി ഒന്ന് വയസുള്ള ങ്ക്യുയെൻ ങ്കോ​ഗ് മാൻ അവിടെ ഒരു ഡെലിവറി മാന് ആയിട്ടാണ് ജോലി ചെയുന്നത് തൻറെ വാഹനവുമായി ഒരു ഫ്ളാറ്റിന്റെ താഴെ ഡെലിവെറിക്ക് വന്നതായിരുന്നു അദ്ദേഹം അപ്പോഴാണ് എവിടെ നിന്നോ ഒരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നത് ആ സമയം അയാൾ തൻറെ വാഹനത്തിൽ ഇരിക്കുകയായിരുന്നു ശബ്ദം കേട്ട സ്ഥലത്തേക്ക് തൻറെ വണ്ടിയുടെ സൈഡ് ഗ്ലാസിൽ കൂടി നോക്കിയ അദ്ദേഹം ഒന്നു പകച്ച് പോയി

കാരണം അദ്ദേഹം നോക്കിയ സ്ഥലം അദ്ദേഹം നിൽക്കുന്ന എതിർ വശത്തുള്ള ഫ്ലാറ്റിൽ ഒരു കുട്ടി ബാല്കണിയുടെ പുറത്ത് വീഴാറായി നില്കുന്നു അതും പന്ത്രണ്ടാമത്തെ നിലയിൽ നിന്ന് പിന്നെ അദ്ദേഹം ഒന്നും ആലോചിച്ചില്ല തൻറെ വാഹനത്തിൽ നിന്ന് ചാടി ഇറങ്ങി അടുത്തുള്ള വലിയ മതിൽ ചാടി കടന്നു അവിടെ നിന്നിരുന്ന ഷെഡിന്റെ തൂണിന്റെ ഇരുമ്പ് കമ്പിയിൽ കൂടി വലിഞ്ഞു കേറി ആ ഷെഡിന്റെ മുകളിൽ കേറുകയായിരുന്നു കേറിയതും ആ കുട്ടി വീണതും ഒരുമിച്ചായിരുന്നു എന്നാൽ ഒരു ക്രിക്കറ്റർ എങ്ങനെ ഒരു ബോൾ ഡൈവ് ചെയ്‌ത്‌ പിടിക്കുമോ അത് പോലെ ആയിരുന്നു താഴെ വീണ ആ കുട്ടിയെ അദ്ദേഹം തൻറെ കൈകളിൽ സുരക്ഷിതമായി പിടിച്ചത് അത് ആ വീഡിയോയിൽ കാണാൻ സാധിക്കും

ഉടഞ്ഞെ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് എന്നാൽ കുട്ടിക്ക് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഈ സംഭവം എല്ലാം അടുത്തുള്ള സിസിടിവിയിൽ പതിഞ്ഞിരുന്നു ദൃശ്യങ്ങൾ പുറത്ത് വന്ന് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് നിരവതി പേരാണ് ആ ഡെലിവറി ബോയെ പ്രശംസ കൊണ്ട് മൂടുന്നത് ഒന്നും ആലോചിക്കാതെ ഞൊടിയിടയിൽ പ്രവൃത്തിച്ച അദ്ദേഹത്തിന്റെ ധൈര്യത്തെ സമ്മതിക്കണം എന്നാണ് നിരവതി പേരുടെ അഭിപ്രായം

x