ഇതൊക്കെയാണ് സ്നേഹം ഈ ഇരുപത്തിമൂന്ന് വയസിനുളിൽ താങ്ങാവുന്നതിൽ കൂടുതൽ അനുഭവിച്ച എന്റെ പെണ്ണ് വൈറലായ ഭർത്താവിന്റെ കുറിപ്പ്

പ്രേമിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ച് കൂടെ കൂട്ടിയിട്ട് മൂന്ന് കൊല്ലം പക്ഷെ വിധിയുടെ വിളയാട്ടം കണക്ക് അദ്ദേഹത്തിന്റെ ജീവിതത്തിൽ വന്ന കൈപ്പേറിയ നിമിഷങ്ങൾ, തങ്ങളുടെ വിവാഹ വാർഷികത്തിന് ഗിരീഷ് മോഹൻ എന്ന വ്യക്തി കുറിച്ച സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയം ആകുന്നത്, ഇരുപത്തി മൂന്ന് വയസിനിടയിൽ തൻറെ ഭാര്യ അനുഭവിച്ച കഷ്ടപ്പാടും അദ്ദേഹം വിവരിക്കുന്നു, ജീവിതത്തിൽ പല വെല്ലുവിളികൾ നേരിട്ടപ്പോഴും തളരാതെ പിടിച്ച് നിന്ന് പൊരുതിയ ഗിരീഷ് മോഹന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

രണ്ട് മൂന്നു കൊല്ലം പ്രേമിച്ചു നടന്ന് ഓളെ ഞാൻ കെട്ടി കൂടെ കൂട്ടീട്ട് മൂന്ന് കൊല്ലം. വിധി വില്ലനായി കടന്ന് വന്നത് അപ്രതീക്ഷിതമായിരുന്നു. നോട്ട് നിരോധനത്തിന് ശേഷം കൺസ്ട്രക്ഷൻ മേഖല തകർന്നു തരിപ്പണം ആയി സാമ്പത്തികമായി തകർന്നു. കൂടെ എന്റെ ആദ്യത്തെ കണ്മണിയുടെ ജനനവും, രക്ഷപ്പെടാൻ വേണ്ടി കടൽ കടന്നു Maldives ലേക്ക്. നല്ല ജോലി മികച്ച ശമ്പളം, രക്ഷപ്പെട്ടു എന്ന് പ്രതീക്ഷിച്ചു നിൽക്കുമ്പോൾ അടുത്ത ഇടിത്തീ….

ഇത്തവണ വിധി ആക്രമിച്ചത് കിഡ്നി ഫൈലിയർ എന്ന രൂപത്തിൽ ആയിരുന്നു. ഹീമോഡയാലിസിസ്. കേട്ട് കേൾവി മാത്രമുള്ള ആ പേര് ജീവിതത്തിന്റെ ഭാഗമായി… തോൽക്കാൻ തയ്യാറല്ലായിരുന്നു. കയറുമായി കാത്തു നിന്ന കാലന്റെ മുന്നിൽ നിന്നും ഒരു തിരിച്ചു നടത്തം. മൂന്നു മാസത്തോളം ആശുപത്രി വാസം. ഒരുപാട് പേര് ജീവിതവും ജീവനും തിരികെ കിട്ടാൻ സഹായിച്ചിട്ടുണ്ട്. പ്രിയപ്പെട്ട കൂട്ടുകാർ, വീട്ടുകാർ, നോക്കി പരിചരിച്ച ഡോക്ടർമാർ, സുഹൃത്തിനെ പോലെ സഹോദരനെ പോലെ നോക്കിയ നഴ്സുമാർ, ഡയാലിസിസ് ടെക്‌നിഷൻസ്,ഇതിനേക്കാൾ എല്ലാം ഉപരി പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ പോരാളി അമ്മ,..

ഇതിനെല്ലാം അപ്പുറം യാത്ര പറഞ്ഞു കടൽ കടന്നു പോയതിനു ശേഷം രോഗാവസ്ഥയിൽ തിരിച്ചു വന്നിട്ടും നാല് മാസത്തോളം നേരിൽ കാണാതെ ഉള്ളുരുകി കരഞ്ഞു പ്രാർത്ഥിച്ചുകൊണ്ട് കാത്തിരുന്ന എന്റെ പ്രിയതമ. ഓരോ ഫോൺ വിളികളിലും അവൾ തന്ന സപ്പോർട്ട്, ബലം, ശക്തി….. പാവം… ഒരു 23 വയസ്സ്കാരിക്ക് താങ്ങാവുന്നതിൽ കൂടുതൽ അനുഭവിച്ചു, എന്റെ സന്തോഷങ്ങളിൽ, സങ്കടങ്ങളിൽ, ടെൻഷനിൽ, എന്റെ പിടിവാശികളിൽ എനിക്ക് കൂട്ടായിരിക്കുന്നവളേ, നമ്മുടെ രണ്ടു തങ്കക്കുടങ്ങളെ സമ്മാനിച്ച എന്റെ പെണ്ണെ…. ഒരായിരം വിവാഹ വാർഷികാശംസകൾ..തളരാനും തോറ്റുകൊടുക്കാനും മനസ്സില്ലാത്ത ദുരന്തങ്ങളെ പുഞ്ചിരി കൊണ്ട് നേരിട്ട് ഞങ്ങളുടെ ജീവിതയാത്ര തുടരുന്നു…. ഇതായിരുന്നു ഗിരീഷ് മോഹൻ പങ്ക് വെച്ച കുറിപ്പ് നിരവതി പേരാണ് ഇരുവർക്കും വിവാഹ മംഗള ആശംസകൾ നേർന്ന് കൊണ്ട് വരുന്നത്

x