ഈ പെൺപുലിയുടെ ധൈര്യത്തിന് മുന്നിൽ നമിച്ച് സോഷ്യൽ ലോകം, കാണാതെ പോവരുത്

പല സന്ദർഭങ്ങളിലും പെൺകുട്ടികൾ ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമാണ് ഒരു പെൺകുട്ടിയായ നിനക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നത്. അതിന് ഉത്തമ ഉദാഹരണമാണ് മേഘ എന്ന പെൺകുട്ടി മേഘയുടെ ധൈര്യത്തിന് മുന്നിൽ നമിക്കുകയാണ് ഇന്ന് സോഷ്യൽ ലോകം.മാധ്യമ പ്രവർത്തകയായ മേഘയുടെ അവസരോചിതമായ ഇടപെടലിൽ രക്ഷപെട്ടത് ഭിക്ഷക്കാരി തട്ടികൊണ്ട് വന്ന രണ്ട് വയസുകാരൻ.സംഭവം നടന്നത് അങ്ങ് ഡൽഹിയിലാണ്.സംഭവം ഇങ്ങനെ

എന്നത്തേയും പോലെ തന്നെ തന്റെ ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മേഘ എന്ന പെൺകുട്ടി.മധ്യപ്രവർത്തകയായിട്ടാണ് മേഘ ജോലി ചെയ്തിരുന്നത്.പതിവ് പോലെ ബസിൽ കയറിയ മേഘക്ക് ഇരിക്കാൻ സീറ്റ് ലഭിച്ചിരുന്നില്ല.പതിവിലും കൂടുതൽ അന്ന് ബസിൽ നല്ല തിരക്കുണ്ടായിരുന്നു.ഡ്രൈവറുടെ സീറ്റിനരുകിൽ നിന്ന മേഘ ഇരിക്കാൻ ഒരു സീറ്റ് തരപ്പെടുവോ എന്ന് ചുറ്റും നോക്കി.അപ്പോഴാണ് മേഘയുടെ ശ്രെധ അടുത്തിരുന്ന ഒരു സ്ത്രീയുടെ അടുക്കൽ എത്തിയത്.ഒറ്റ നോട്ടത്തിൽ വീട്ടുജോലിക്കാരിയോ , അല്ലങ്കിൽ ഭിക്ഷക്കാരിയോ ആണെന്ന് തോന്നിപോകും കാരണം മുഷിഞ്ഞ വസ്ത്രവുമായിരുന്നു അവരുടെ വേഷം.

വീട്ടുജോലിക്കാരിയോ ഭിക്ഷക്കാരിയോ ആണെന്ന് മേഘ ഉറപ്പിച്ചു.പെട്ടന്നാണ് ഇവരുടെ കൈകളിൽ ഉള്ള കുട്ടിയെ മേഘ ശ്രെദ്ധിക്കുന്നത്.നല്ല തൂവെള്ള നിറമുള്ള ഒരു സുന്ദരനായ കുട്ടി ഇവരുടെ കൈകളിൽ ഉറങ്ങുന്നു.ഒറ്റ നോട്ടത്തിൽ തന്നെ മേഘയ്ക്ക് സംശയങ്ങൾ ഉടലെടുത്തു.കുട്ടിയെ കണ്ടിട്ട് നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ആണെന്ന് മേഘയ്ക്ക് ഒറ്റ നോട്ടത്തിൽ വെക്തമായി.അതോടെ സംശയം തീർക്കാൻ മേഘ ആ സ്ത്രീയോട് ചോദിച്ചു ഈ കുട്ടി നിങ്ങളുടേത് ആണോ എന്ന് , മേഘയുടെ പെട്ടന്നുള്ള ചോദ്യം സ്ത്രീയെ പരുങ്ങലിലാക്കി.എങ്കിലും ഒന്ന് പരിഭ്രമിച്ചാണെങ്കിലും അല്ല , എന്റെ മകളുടേതാണ് എന്ന് സ്ത്രീ പറഞ്ഞു.അപ്പോൾ തന്നെ എന്നിട്ട് മകൾ എവിടെ എന്നുള്ള ചോദ്യം സ്ത്രീയോട് മേഖ ചോദിച്ചപ്പോൾ ബസിന്റെ പുറകിൽ ഉണ്ടെന്നായിരുന്നു മറുപടി , നല്ല തിരക്കുള്ളത് കൊണ്ട് തന്നെ മേഘയ്ക്ക് പുറകിൽ ചെന്ന് അന്വഷിക്കാൻ സാധിച്ചില്ല.

സ്ത്രീയുടെ ഉത്തരങ്ങൾ ഒന്നും മേഘയെ വിശ്വസിപ്പിച്ചില്ല , അതുകൊണ്ട് തന്നെ മേഖ ആ കുട്ടിയെ സ്രെധിച്ചു, എന്തോ ആ ഉറക്കത്തിൽ എന്തോ കുത്തിചെച്ചുള്ള മയക്കമാണോ എന്നുള്ള പന്തികേട് തോന്നിയ മേഘ ആ സ്ത്രീ കാണാതെ കുട്ടിയെ രണ്ട് മൂന്നു തവണ നുള്ളി നോക്കി. അനക്കമില്ല അതോടെ മനസിലായി സ്ത്രീ എവിടുന്നോ തട്ടികൊണ്ട് വന്നതാണ് എന്ന്.മരുന്ന് കുത്തി വെച്ച് മയക്കി കടത്താനുള്ള ശ്രെമമായിരുന്നു ആ സ്ത്രീയുടെ ലക്‌ഷ്യം.എന്നാൽ തന്റെ സംശയം ബലപ്പെട്ടതോടെ സ്ത്രീക്ക് സംശയം തോന്നാത്ത വിധം ബസിലെ കണ്ടക്ടറോടും ഡ്രൈവറോടും മേഘ കാര്യങ്ങൾ അവതരിപ്പിച്ചു.

ഇതോടെ ബസ് പാതിവഴിയിൽ നിർത്തി ഡ്രൈവറും കണ്ടക്ടറും സ്ത്രീയെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ കുട്ടിയേയും എടുത്ത് സ്ത്രീ ഓടാൻ ശ്രെമിച്ചു , എന്നാൽ അത്രയും ആളുകളുടെ മുന്നിൽ ആ സ്ത്രീക്ക് അത്ര എളുപ്പമായിരുന്നില്ല രക്ഷപെടൽ.ഡ്രൈവറും കണ്ടക്ടറും മേഘയും ചേർന്നു സ്ത്രീയെ പോലീസിൽ ഏല്പിച്ചു , പിന്നീടുള്ള ചോദ്യം ചെയ്യലിൽ ആണ് വ്യക്തമായത് കുട്ടി ഗ്രാമത്തിൽ ഉള്ളതാണെന്നും അവിടെ ജോലി ചെയ്യുന്ന ജോലിക്കാരിയാണ് കുട്ടിയെ തട്ടിയെടുത്ത് പോകാൻ ശ്രെമിച്ചതും എന്ന് തെളിഞ്ഞത്.ഇതോടെ മേഘയുടെ അവസരോചിതമായ ഇടപെടലിൽ രക്ഷപെട്ടത് ഒരു ചെറിയ ജീവാണ് . നിരവധി ആളുകളാണ് മേഘയുടെ വലിയ ധീരമായ പ്രവൃത്തിക്ക് അഭിന്ദനവുമായി സോഷ്യൽ മീഡിയയിൽ രംഗത്ത് വരുന്നത്

x