
വിവാഹം കഴിഞ്ഞിട്ട് വെറും ഒന്നര മാസം താൻ ഗർഭിണിയാണെന്ന് നടി അന്തം വിട്ട് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്ന വിവാഹം ആയിരുന്നു നടി ദിയ മിർസയുടെത്. ഈ വർഷം ഫെബ്രുവരി പതിനഞ്ചിന് ആയിരുന്നു താരത്തിന്റെ രണ്ടാം വിവാഹം നടന്നത്, ബിസിനസ് മാൻ ആയ വൈഭവ് രേഖിയുമായി മുംബയിൽ വെച്ചായിരുന്നു കല്യാണം, പ്രശസ്ഥ മോഡൽ കൂടിയാണ് ദിയ മിർസ താരത്തിന് ഇപ്പോൾ മുപ്പത്തി ഒമ്പത് വയസ്സായി. ദിയ മിർസയുടെ ആദ്യ വിവാഹം നടന്നത് 2014ൽ ആണ്

ദിയ മിർസ സംവീധായകൻ സാഹിൽ സംഗയെ ആണ് ആദ്യ വിവാഹം കഴിച്ചത് ഇരുവരും 2011ൽ ഒരു ബോൺ ഫ്രീ എന്റർടൈൻമെന്റ് എന്ന ഒരു പ്രൊഡക്ഷൻ കമ്പനി നിർമിക്കുകയായിരുന്നു, പിന്നിട് ആ സൗഹൃദം പ്രണയം ആവുകയും 2014ൽ വിവാഹം കഴിക്കുന്നതും എന്നാൽ അതിക നാൾ ഈ ബന്ധം നില നിന്നില്ല എന്ന് തന്നെ പറയാം. 2019ൽ ഇരുവരും വേർ പിരിയുകയായിരുന്നു അതിന് ശേഷം 2021 ഫെബുവരി 15ന് ആയിരുന്നു വൈഭവ് രേഖിയുമായി ദിയ മിർസയുടെ രണ്ടാമത്തെ വിവാഹം

വിവാഹം കഴിഞ്ഞ ശേഷം മാലിദ്വീപിൽ ഹണി മൂൺ ആഘോഷിക്കുന്ന ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരുന്നു, എന്നാൽ നാല്പത്തിയഞ്ചു ദിവസം കഴിഞ്ഞപ്പോൾ അതായത് ഏപ്രിൽ ഒന്നിന് തൻറെ സോഷ്യൽ മീഡിയയിൽ കൂടി തൻറെ വയറിൽ പിടിച്ച് കൊണ്ട് നിൽക്കുന്ന ചിത്രം പങ്ക് വെച്ച് കൊണ്ട് ദിയ മിർസ താൻ ഗർഭിണിയാണെന്ന് അറിയിക്കുകയായിരുന്നു. നിരവതി പേരായിരുന്നു ദിയയെ ആശംസ കൊണ്ട് മൂടിയത് എന്നാൽ മറ്റു ചിലർ, താരം ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴാണ് ഇപ്പോൾ വിവാഹം നടത്തിയതെന്നും പറഞ്ഞു ചിത്രത്തിന്റെ താഴെ ചർച്ച ആക്കുകയായിരുന്നു അവർ ചോദിച്ച ചോദ്യങ്ങൾ ഇതായിരുന്നു “വിവാഹത്തിന് മുമ്പ് എന്തുകൊണ്ടാണ് താങ്കൾ ഗർഭം പ്രഖ്യാപിക്കാൻ കഴിയാത്തത്? വിവാഹശേഷം ഗർഭിണിയാകുന്നത് അല്ലേ നമ്മൾ പിന്തുടരുന്ന ഒരു രീതി ? എന്തുകൊണ്ടാണ് വിവാഹത്തിന് മുമ്പ് ഗർഭം ധരിക്കാത്തത്?

നടി ദിയ മിർസ തന്നെ ഇതിനെതിരെ അവസാനം രംഗത്ത് വരുകയായിരുന്നു നടി ദിയ ഇവർക്ക് നൽകിയ മറുപടി ഇങ്ങനെ “രസകരമായ ചോദ്യം. ഒന്നാമതായി, ഞങ്ങൾ വിവാഹം കഴിച്ചത് കുട്ടി ഉണ്ടായത് കൊണ്ടല്ല, ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചത് മുതൽ ഞങ്ങൾ വിവാഹിതരായിരുന്നു. ഞങ്ങളുടെ കല്യാണം ആസൂത്രണം ചെയ്യുന്നതിനിടയിൽ ആണ് ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന് വാർത്ത അറിയുന്നത്. അതിനാൽ, ഈ വിവാഹം ഗർഭത്തിൻറെ ഫലമല്ല. ആരോഗ്യപരമായ കാരണം കൊണ്ടാണ് ആ സമയത്ത് പ്രഖ്യാപിക്കാത്തത് സുരക്ഷിതമാണെന്ന് അറിഞ്ഞ ശേഷമാണ് പ്രഖ്യാപിച്ചത് ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത. ” ഇതായിരുന്നു ദിയ മിർസയുടെ മറുപടി താരത്തിൻറെ സോഷ്യൽ മീഡിയയിൽ ആശസകൾക്ക് ഒപ്പം ട്രോളുകളും കൊണ്ട് നിറയുകയാണ്
