
കോവിഡ് പിടിപെട്ട് ശ്വാസം കിട്ടാത്ത ആളെ നോക്കി നിൽക്കാതെ ബൈക്കിൽ ഇരുത്തി ആശുപത്രിയിൽ എത്തിച്ച ആ ചെറുപ്പക്കാർ ഇവരാണ്
കോവിഡിന്റെ രണ്ടാം വരവ് നമ്മുടെ ഇന്ത്യയെ എത്രമാത്രം ബാധിച്ചു എന്നുള്ള വാർത്ത ഓരോ ദിവസവും വരുന്ന ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിയും,ഇപ്പോൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു ചിത്രമായിരുന്നു, കേരളത്തിൽ നിന്നുള്ള രണ്ടു പേർ പിപി കിറ്റും ധരിച്ച് കോവിഡ് രോഗിയെ നടുക്ക് ഇരുത്തി ആശുപത്രിയിൽ എത്തിക്കുന്ന കാഴ്ച്ച, ഈ അടുത്ത് ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു വാർത്ത സ്വന്തം അച്ഛന് കോവിഡ് ബാധിച്ചിട്ട് വെള്ളം പോലും കൊടുക്കാൻ ശ്രമിച്ച മകളെ അമ്മ തടയുന്ന വാർത്ത.

എന്നാൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ നിന്ന് മനസിലാക്കാൻ നമ്മുക്ക് കഴിയും, ഇപ്പോഴും മനസാക്ഷി ഉള്ളവർ കേരളത്തിൽ ഉണ്ടെന്ന്, ശ്വസം കിട്ടാതെ നിന്ന ആ മനുഷ്യനെ ആശുപത്രിയിൽ തക്ക സമയത്ത് എത്തിച്ച ആ രണ്ട് ചെറുപ്പക്കാർ അശ്വിൻ കുഞ്ഞുമോനും രേഖ പി. മോളും ആണ്, ഇരുവരും ആലപ്പുഴ ഡിവൈഎഫ്‌ഐ യൂണിറ്റ് അംഗങ്ങളാണ്, ഇരുവരും സന്നദ്ധ പ്രവർത്തകരാണ്, കോവിഡ് രോഗികളെ താമസിപ്പിച്ചിരുന്ന ഡിസിസി സെന്ററിൽ ഭക്ഷണം എത്തിക്കാൻ വന്നവരായിരുന്നു ഇരുവരും അപ്പോഴാണ് അവിടെ ഉണ്ടായിരുന്ന രോഗിക്ക് ശ്വാസം കിട്ടാത്ത രീതി ആകുന്നത്

ആംബുലൻസിനെ വിളിച്ചെങ്കിലും എത്താൻ പത്ത് മിനിട്ട് എടുക്കും എന്ന വിവരമായിരുന്നു ലഭിച്ചത്, പിന്നെ ഒട്ടും ആലോചിക്കാതെ രേഖയും അശ്വിനും അദ്ദേഹത്തെ തങ്ങളുടെ ബൈക്കിൽ ഇരുത്തി അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു, അദ്ദേഹത്തിനെയും കൊണ്ട് പോകുമ്പോൾ ആരോ ഒരാൾ എടുത്ത ചിത്രങ്ങളും വിഡിയോയും ആണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്, ഒരു പക്ഷെ ആംബുലൻസിന് വേണ്ടി കാത്ത് നിന്നിരുന്നുവെങ്കിൽ അദ്ദേഹത്തിന് എന്തും സംഭവിക്കാമായിരുന്നു

ഈ നടന്ന സംഭവത്തെ പറ്റി രേഖയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു ” കോവിഡ് രോഗികളെ കിടത്തിയിരുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ആലപ്പുഴ എന്‍ജിനിയറിങ് കോളേജിന്റെ വുമണ്‍സ് ഹോസ്റ്റൽ ഇപ്പോൾ ലക്ഷണം ഇല്ലാത്ത കോവിഡ് രോഗികളെ ക്വാറന്റീന്‍ പാർപ്പിച്ചിരിക്കുന്ന ഡോമിസിലറി കോവിഡ് സെന്ററാണ് അവിടെ രാവിലെ ഒമ്പതിന് ഭക്ഷണം കൊടുക്കാൻ അകത്ത് എത്തിയതായിരുന്നു ഞങ്ങൾ അപ്പോഴാണ് ഒരാൾക്ക് ശ്വാസം കിട്ടുന്നില്ല എന്ന് ആരോ ഒരാൾ വിളിച്ച് പറയുന്നത് ഉടനെ ആംബുലന്സിനെ വിളിച്ചപ്പോൾ എത്താൻ പത്ത് മിനിട്ട് എടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത് അത്രയും നേരം അദ്ദേഹത്തെ അങ്ങനെ കിടത്തുന്നത് പന്തികേടാണെന്ന് മനസിലാക്കിയ ഉടനെ തന്നെ തങ്ങൾ വന്ന ബൈക്കിൽ ആശുപത്രിയിൽ എത്തിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു

അദ്ദേഹത്തെ മൂന്നാമത്തെ നിലയില്‍ നിന്ന് സ്റ്റെപ്പ് വഴി താഴെ എത്തിക്കണമായിരുന്നു, അവിടെ ഉണ്ടായിരുന്ന ചെറുപ്പക്കാരോട് താഴെ എത്തിക്കാൻ സഹായിക്കാൻ അപേക്ഷിച്ചെങ്കിലുംആരും മുന്നോട്ടു വന്നില്ല പകരം എല്ലാവരും വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. അടുത്ത മുറിയിലുണ്ടായിരുന്ന ഒരു വയസ്സായ ആളുടെ സഹായത്തോടെയാണ് അദ്ദേഹത്തെ താഴത്തെത്തിച്ചത് ” പിന്നീടാണ് അദ്ദേഹത്തെ നടുക്ക് ഇരുത്തി അശ്വിന്‍ വണ്ടിയോടിച്ചപ്പോൾ പിറകിൽ ഇരുന്നത് രേഖയായിരുന്നു ഇപ്പോൾ ഇരുവർക്കും സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടിയാണ് ലഭിക്കുനത്
