
കാമുകനുമൊത്ത് കൊച്ചിയിൽ ഫ്ലാറ്റ് എടുത്തു ലിവിങ്ങ് ടുഗതർ ; ഒടുവിൽ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ
പ്രണയം എങ്ങനെയാണ് പൈ ശാചികതയ്ക്ക് വഴിമാറുന്നത്? പ്രണയം എന്നത് വൈകാരികമായ ഒരനുഭൂതിയാണ്. അതിനൊപ്പം പൈ ശാചികതയും വളരുക എന്നത് അചിന്ത്യവുമാണ്. പ്രണയത്തിന്റെ പേരിൽ അവളെ ചൂഷണം ചെയ്യുന്ന മനസ്സില്‍ യഥാര്‍ഥ പ്രണയം ഉണ്ടാവുകയില്ല. അതൊരു പ്രണയാഭിനയമാണ്. അധമവികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ, ആണ്‍ കോയ്മകളുടെ അധികാരം സ്ത്രീകളുടെമേല്‍ ക്രൂരമായി പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഇതിനുദാഹരണമായി നിരവധി വാർത്തകൾ നാം നിരന്തരം കേൾക്കാറുണ്ട്. എന്നാൽ അത്തരത്തിൽ ഒരു ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ കൊച്ചിയിൽ നിന്നും പുറത്തു വരുന്നത്.

കണ്ണൂർ സ്വദേശിനിയായ മോഡൽ പെൺകുട്ടിയായ തന്റെ സ്വന്തം കാമുകിയെ സ്വന്തം ഫ്ലാറ്റിൽ പൂട്ടിയിട്ട് അതികൂരമായി ബലാസംഗം ചെയ്യുകയും നിരന്തരമായി ദേഹോപ ദ്രവം ചെയ്ത ഒരു കാമുകൻ. മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ എന്ന കാമുകനാണ് യാതൊരു മനസ്സാക്ഷിയും ഇല്ലാതെ 27 കാരിയായ യുവതിയെ പീടനത്തിന് ഇരയാക്കിയത്. യുവതിയിൽ നിന്ന് അറിഞ്ഞത് മാർട്ടിൻ നടത്തിയ ഒരു കൂരകൃത്യത്തിന്റെ കഥയാണ്, യുവതി എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് മാർട്ടിനും ആയി പരിചയപ്പെടുന്നത്. തുടർന്ന് ലിവിങ് ടുഗതർ റിലേഷനിൽ ആയിരുന്ന ഇരുവരും . കഴിഞ്ഞ ലോക്ക് ഡൗൺ കാലം മുതലേ കൊച്ചിയിലെ മറൈൻഡ്രൈവിൽ ഉള്ള മാർട്ടിന്റെ ഫ്ലാറ്റിലാണ് താമസിക്കുന്നത്.

ആറു മാസത്തോളം യുവതിയെ അതികൂര ലൈഗിക പീഡനത്തിനിരയാക്കുകയും, തുടർന്ന് ദേഹോപ ദ്രവം ചെയ്യുകയും ചെയ്തു. ദേഹമാസകലം യുവതിയെ പൊള്ളൽ ഏൽപ്പിക്കുകയും, കണ്ണിൽ മുളക് വെള്ളമൊഴിക്കുകയും, മൂത്രം കുടിപ്പിക്കുകയും, ചൂലുകൊണ്ടും ബെൽറ്റ് കൊണ്ടും യുവതിയെ തല്ലുകയും, യുവതിയുടെ മുഖത്ത് മാരകമായി മർ ദ്ദിക്കുകയും ചെയ്തു. മാത്രമല്ല യുവതിയുടെ നഗനചിത്രങ്ങൾ പകർത്തുകയും, ഈ ഫ്ലാറ്റ് വിട്ടു പുറത്തു പോയാലോ മറ്റാരോടെങ്കിലും ഈ വിവരം പറഞ്ഞാലോ ഈ നഗനചിത്രം പരസ്യം ആക്കുകയും യുവതിയെ കൊലുമെന്നും ഇയാൾ ഭീഷണി നടത്തി.

ഇവർ പരിചയപ്പെട്ട കാലത്ത് യുവതിയിൽ നിന്നും മാർട്ടിൻ 5 ലക്ഷം രൂപ വാങ്ങിച്ച് എടുക്കുകയും, മാസം നാൽപതിനായിരം രൂപ വീതം തിരികെ നൽകികോളാം എന്നായിരുന്നു കരാർ. എന്നാൽ ഇയാൾ നൽകിയില്ല. പിന്നീട് യുവതി സ്വദേശമായ കണ്ണൂരിൽ പോയപ്പോൾ നഗന ചിത്രങ്ങൾ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തി തിരിച്ച് മാർട്ടിന്റെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. ഇതിനുശേഷമാണ് യുവതിക്ക് കൂരപീടനവും മർദ്ദനവും ദേഹമാസകലം പൊള്ളലും മാർട്ടിൻ ഏൽപ്പിച്ചത്. 22 ദിവസം യുവതി നര കതുല്യമായ യാതനകൾ സഹിക്കുകയായിരുന്നു. എന്നാൽ ഈ സംഭവം പുറംലോകം അറിയുന്നതിന് കാരണമായത് മാർട്ടിൻ തന്നെയാണ്.

മാർച്ചിൽ ഭക്ഷണം വാങ്ങാനായി ഫ്ലാറ്റിൽ നിന്നും പുറത്തുപോയ മാർട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ യുവതി പരാതി നൽകിയതോടെ മാർട്ടിൻ ഒളിവിൽ പോവുകയായിരുന്നു. പോലീസിന് ഇതുവരെയും മാർട്ടിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷയും കൊടുത്തിട്ടുണ്ട്.