
കാൽച്ചുവട്ടിൽ കൊത്താൻ വന്ന മൂർഖനിൽ നിന്നും സ്വന്തം ജീവൻ നോക്കാതെ യജമാനനെ രക്ഷിച്ച വളർത്ത് നായ
സ്വന്തം ജീവൻ നോക്കാതെ യജമാനെ രക്ഷിക്കാൻ ചാടി വന്ന ടോബി എന്ന നായയുടെ പ്രവൃത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മൃഗങ്ങളുടെ സ്നേഹത്തെ പറ്റി നമ്മൾ പല വാർത്തകളും കണ്ടിട്ടുണ്ട് അതിൽ നായകൾ ആണെങ്കിൽ പറയുകയും വേണ്ട സ്വന്തം യജമാനനേ ഇത്രയും സ്നേഹിക്കുന്ന മറ്റൊരു മൃഗം ഇല്ലെന്ന് തന്നെ പറയാം

അതിന് ഉദാഹരണമായ നിരവധി വിഡിയോകൾ തന്നെ സോഷ്യൽ ലോകത്ത് നിന്ന് തന്നെ നമുക്ക് കാണാൻ കഴിയും ഇപ്പോൾ ഒരു പാമ്പ് യജമാനെന്റെ അടുത്ത് ഇഴഞ്ഞു വരുന്നത് കണ്ട് ചാടി വന്ന് യജമാനനായ ജിനേഷിൻറെ ജീവൻ രക്ഷിച്ചത് ടോബി എന്ന നായയായിരുന്നു ടോബിയെ കൂടാതെ രണ്ടു നായകളെ കൂടി ജിനേഷ് വളർത്തുന്നുണ്ട് മൂന്ന് പേരെയും കൂടി കൂട്ടിൽ നിന്ന് കളിക്കാൻ തുറന്ന് വിടുകയായിരുന്നു തുറന്ന് വിട്ട ശേഷം അടുത്തുള്ള അലക്ക് കല്ലിൽ വന്നിരുന്നു ഫോൺ ചെയ്യുകയായിരുന്നു ജിനേഷ്
പെട്ടെന്നാണ് ടോബി എന്ന നായ ഓടി വന്ന് ജിനേഷിന്റെ അടുത്ത് വന്ന് ഉച്ചത്തിൽ കുരയ്ക്കാൻ തുടങ്ങിയത് ആദ്യം ജിനേഷ് വിചാരിച്ചത് അവൻറെ കൂടെ കളിയ്ക്കാൻ വിളിക്കുന്നതായിരിക്കും എന്ന്. പക്ഷെ അവൻറെ മുഖത്തോട്ട് നോക്കിയപ്പോൾ അവൻ തൻറെ കാലിന്റെ നേർക്ക് നോക്കിയാണ് ടോബി ഉച്ചത്തിൽ കുരയ്ക്കുന്നത് എന്ന് മനസിലായി. തൻറെ കാൽച്ചുവട്ടിൽ നോക്കിയ ജിനേഷ് ഒന്നു ഞെട്ടി നോക്കുമ്പോൾ പത്തി വിടർത്തി നിൽക്കുന്ന ഒരു മൂർഖനെയാണ് കണ്ടത്
ഉടഞ്ഞേ തന്നെ അവിടെ നിന്ന് ഒഴിഞ്ഞു മാറിയ ജിനേഷ് ആദ്യം ചെയ്‌തത് തന്നെ തന്നെ രെക്ഷികാൻ ശ്രമിച്ച നായ്ക്കളെ കൂട്ടിൽ കേറ്റി അവരുടെ ജീവൻ സുരക്ഷിതം ആക്കുകയായിരുന്നു ജിനേഷ് ചെയ്‌ത ഈ പ്രവർത്തിയെ നിരവതി പേരാണ് പ്രശംസിക്കുന്നത് പേടിച്ച് ഓടാതെ സ്വന്തം നായ്ക്കളുടെ സുരക്ഷയും നോക്കിയതിനാണ് പ്രശംസ കൊണ്ട് മൂടുന്നത് ജിനേഷ് പറയുന്നത് ഇങ്ങനെ ടോബി ഇല്ലായിരുന്നുവെങ്കി എൻറെ ജീവൻ തന്നെ അപകടത്തിൽ ആകുമായിരുന്നു എന്നായിരുന്നു ടോബി എന്ന നായ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്