
കുടുംബത്തിലെ വിയോഗത്തിൽ വിതുമ്പി പ്രിയ നടി അഹാന കൃഷ്ണ
മലയാളി ആരധകരുടെ പ്രിയ യുവനടിമാരിൽ ഒരാളാണ് നടി അഹാന കൃഷ്ണ , മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വെത്യസ്തമായ അഭിനയ ശൈലികൊണ്ടും വളരെ പെട്ടന്നാണ് പ്രേഷകരുടെ പ്രിയ നടിയായി മാറിയത് .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരത്തിന്റെ പുതിയ പോസ്റ്റ് ആണ് ഇപ്പോൾ ഏവരെയും സങ്കടത്തിലാക്കുന്നത് .. കുടുംബത്തെ മുഴുവൻ കണ്ണീരിലാക്കിയ കുടുംബത്തിലെ വിയോഗ വാർത്ത പങ്കുവെച്ചാണ് താരം ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് .. രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടും കുടുംബത്തെ മുഴുവൻ കണ്ണീരിലാക്കി വിടപറഞ്ഞ ബന്ധു വിനെക്കുറിച്ചുള്ള താരത്തിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെധ നേടുന്നത് .. കൊറോണ അത്ര നിസ്സാരമല്ല എന്നും അതിനെ ഇനിയും നിസാരമായി കാണരുത് എന്നും കോറോണക്കെതിരെയുള്ള ചില മുൻകരുതലുകളും നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട് .. അഹാനയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ

കുഞ്ഞു ശിവാനിയെ എടുത്തുനിൽക്കുന്ന പിങ്ക് സാരി ധരിച്ചു നിൽക്കുന്നയാളാണ് എന്റെ അമ്മയുടെ അമ്മയുടെ അനുജത്തിയായ മോളി അമ്മൂമ്മ .. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മോളി അമ്മൂമ്മ ഇന്ന് വിടവാങ്ങി .. വിവാഹം ഷേണിക്കാനെത്തിയ അതിഥിയിൽ നിന്നുമാണ് മോളി അമ്മൂമ്മയ്ക്ക് വൈറസ് ബാധിച്ചത് .. ശ്വാസതടസ്സം മൂലം രണ്ട് ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .. ഇന്ന് രാവിലെയാണ് മോളി അമ്മൂമ്മ വിടവാങ്ങിയത് .. വളരെ എനെർജിറ്റിക് ആയ ആളായിരുന്നു , അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഇത് വിശ്വസിക്കാൻ സാധിച്ചില്ല ..64 വയസായിരുന്നു .. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പോലും ഇത്തരത്തിലൊക്കെ സംഭവിക്കും എന്ന് അവർ പോലും ചിന്തിച്ചിരുന്നില്ല .. ഞാൻ അറിഞ്ഞത് അനുസരിച്ച് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടേൽ കൊറോണ ബാധിച്ചാലും ഗുരുതരമാകില്ല എന്നതാണ് .. എന്നാൽ എനിക്ക് തെറ്റുപറ്റി .. 2 ഡോസ് വാക്സിനും അവർ സ്വീകരിച്ചിരുന്നു .. അതുകൊണ്ട് തന്നെ രണ്ട് ഡോസ് വാക്സിൻ എടുത്താലും നിങ്ങൾ അത്ര സുരക്ഷിതരല്ല .. രോഗ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ നേടുക , അല്ലങ്കിൽ വൈറസ് വലുതാവാൻ കാരണമായേക്കും ..

1 ) നിങ്ങൾ വാക്സിൻ എടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാതെ സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായും എടുക്കുക
2 ) ചെറിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം പരിശോധിക്കുക
3 ) പരമാവധി വീട്ടിൽ തന്നെ കഴിയുക , മറ്റു ഭാവനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക , അത് ഇരുകൂട്ടർക്കും നല്ലതായിരിക്കും .. ദയവായി ഇത് അനുസരിക്കുക ..
ഇതായിരുന്നു പ്രിയ നടി അഹാന കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ് .. പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെധ നേടുന്നുണ്ട് .. താരം പങ്കുവെച്ച കുറിപ്പിൽ പറയുന്ന കാര്യങ്ങൾ സ്ഥിതി എത്രത്തോളം വഷളാണ് എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം എന്നാണ് ഏവരും ഒരേ സ്വരത്തിൽ അഹാനയുടെ കുറിപ്പിന് താഴെ പങ്കുവെക്കുന്നത് ..
ബി പോസിറ്റീവ് വായനക്കാർ എല്ലാവരും മുൻകരുതലുകൾ എടുത്തും , വീട്ടിൽ തന്നെ സുരക്ഷിതരായി കഴിയണമെന്നും അപേക്ഷിക്കുന്നു .. ഈ മഹാമാരിക്കെതിരെ ഒറ്റകെട്ടായി പൊരുതാം ..