കുടവയറിൽ നിന്നും സിക്സ് പാക്കിലേക്ക് ഒരു ലോക്ക് ഡൌൺ മേക്കോവർ

മേക്കോവർ എന്ന വാക്ക് നമ്മളിലും പലരും കേട്ടിട്ടുള്ളത് സിനിമയുമായി ബന്ധപ്പെട്ടാണ്. പുതിയ ചിത്രങ്ങൾക്കായി നടന്മാരും നടിമാരും ഒക്കെ മേക്കോവർ നടത്തി ഞെട്ടിക്കാറുണ്ട് . എന്നാൽ റിയൽ ലൈഫ് മേക്കോവർ നടത്തി വൈറലാവുകയാണ് ഒരു ചെറുപ്പക്കാരൻ. ലോക് ഡൌൺ സമയം ജിമ്മിൽ ചെലവഴിച്ചു ഒരു ഞെട്ടിക്കുന്ന മേക്കോവർ.

ലോക്ക് ഡൌൺ കഴിഞ്ഞപ്പോൾ നമ്മളിൽ പലരും നല്ല ഫുഡൊക്കെ കഴിച്ചു വ്യായാമം പോലും ചെയ്യാതെ തടിച്ചു കൊഴുത്തു ബോയ്‌ലർ കോഴികളെ പോലെ ആയിരുന്നു. എന്നാൽ ലോക്ക് ഡൌൺ ഒരു അവസരമായി കണ്ട് ഒരു തകർപ്പൻ മേക്കോവർ നടത്തിയിരിക്കുകയാണ് വിപിൻ ജോർജ് എന്ന ചെറുപ്പക്കാരൻ. എൺപത്തി മൂന്നു കിലോ ഉണ്ടായിരുന്ന തന്റെ ശരീര ഭാരം വെറും അഞ്ചു മാസം കൊണ്ട് അറുപത്തി എട്ട് കിലോ ആക്കി കുറിച്ചിരിക്കുകയാണ് വിപിൻ. കൂടെ നല്ല ഉരുക്ക് പോലെ ഉരുട്ടി വെച്ചിരിക്കുന്ന മസിലുകളും. ക്യാറ്റർപില്ലർ എന്ന കമ്പനിയിൽ ലാബ് ടെക്നീഷ്യൻ ആയിയ് ജോലി ചെയ്യുന്ന വിപിൻ ഒരു ക്വാളിഫൈഡ് പേർസണൽ ട്രെയിനർ കൂടി ആണ്.

സാധാരണ ഇങ്ങനെയുള്ള മേക്കോവർ വീഡിയോ കണ്ടാൽ ഇത് മരുന്ന് കുത്തിവെച്ചാണ് എന്നൊക്കെ പറഞ്ഞു അവരുടെ കഷ്ടപ്പാടിനെ പലരും നിസാര വൽക്കരിക്കാറുണ്ട്. എന്നാൽ കർശനമായ ഡ്രഗ് ടെസ്റ്റിംഗ് നടത്തി സ്റ്റീറോയ്ഡ്‌സോ മറ്റു ഉത്തേജക മരുന്നുകളോ ഇല്ല എന്ന് ഉറപ്പു വരുത്തി നടത്തപെടുന്ന ന്യൂസിലാൻഡ് നാഷണൽ ബോഡി ബിൽഡിംഗ് കോംപെറ്റീഷനിൽ പങ്കെടുക്കുകയും രണ്ടു വിഭാഗങ്ങളിൽ ഒന്നും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കുകയൂം ചെയ്തു. അതോടെ അങ്ങനെ പറയാൻ വരുന്നവരുടെയും വായടപ്പിച്ചിരിക്കുകയാണ് ഈ യുവാവ്.

അദ്ദേഹത്തിന്റെ സുഹൃത്തായ ബിനോയ് നടേശൻ എന്ന ആളാണ് ഈ ചിത്രങ്ങൾ ഒരു പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ചത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

എന്റെ മോട്ടിവേഷൻ നിങ്ങളുമായി പങ്കു വയ്ക്കുന്നു. ലോക്കഡൗണിനു ശേഷം അഞ്ചു മാസം കൊണ്ട് ശരീര ഭാരം 83 kg ൽ നിന്നും 68 kg ലേക്കും കൊഴുപ്പിന്റെ അളവ് 21%ൽ നിന്നും 6% ലേക്കും കുറച്ചു എന്റെ സുഹൃത്തും പിഹൈസിക്കൽ ട്രെയ്നറും ആയ വിപിൻ ജോർജ്.
കൂടാതെ കർശനമായ ഡ്രഗ് ടെസ്റ്റിംഗ് നടത്തി സ്റ്റീറോയ്ഡ്‌സോ മറ്റു ഉത്തേജക മരുന്നുകളോ ഇല്ല എന്ന് ഉറപ്പു വരുത്തി നടത്തപെടുന്ന ന്യൂസിലാൻഡ് നാഷണൽ ബോഡി ബിൽഡിംഗ് കോംപെറ്റീഷനിൽ പങ്കെടുക്കുകയും രണ്ടു വിഭാഗങ്ങളിൽ ഒന്നും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കുകയൂം ചെയ്തു.
ക്യാറ്റർപില്ലർ കമ്പനിയിൽ ലാബ് ടെക്നീഷ്യൻ ആയിയ് ജോലി ചെയ്യുന്ന വിപിൻ ഒഴിവു സമയങ്ങളിൽ ജിം ട്രെയിനർ ആയി ജോലി ചെയ്യുന്നു. കാന്റർബറി യൂണിവേഴ്സിറ്റിയിൽ നിന്നും സ്പോർട്സ് കയ്ച്ചിങ്ങിൽ യോഗ്യത നേടിയ ഇദ്ദേഹം ഒരു ക്വാളിഫൈഡ് പേർസണൽ ട്രെയിനർ കൂടി ആണ്.”

x