മലയാളം അറിയാതെ 2 വയസില്‍ അമ്പലപ്പുഴ പാടിയ സിവ ധോണി മലയാളം സീരിയല്‍ പാട്ട് പാടുന്ന കേട്ടോ

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണിയുടെ മകൾ സിവയും സോഷ്യൽ മീഡിയയിൽ താരമാണ് മലയാളം പറയാനോ വായിക്കാനോ അറിയാത്ത സിവ രണ്ടാം വയസ്സിൽ മലയാളത്തിലെ കടിച്ചാൽ പൊട്ടാത്ത പാട്ടുകൾ പാടി എത്തി കേരളീയരെ ഞെട്ടിച്ചിരുന്നു അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന അദ്വൈതത്തെ സിനിമാഗാനം കണികാണും നേരം എന്നീ പാട്ടുകൾ കുഞ്ഞു പാടിയത് മലയാളി കുട്ടികളെ പോലും കടത്തിവെട്ടുന്ന രീതിയിലാണ് കൃഷ്ണ ഭക്തരായ ധോണിയുടെയും സാക്ഷിയുടെ മകൾ പാടുന്നത് ഏറെയും കണ്ണൻറെ പാട്ടുകൾ ആണ്

കുഞ്ഞിനെ മലയാളം പാട്ടുകൾ പഠിപ്പിക്കുന്നത് കുഞ്ഞിൻറെ നാനിയായ മലയാളിയാണ് ഷീല എന്ന പാലക്കാട്ടുകാരി നാനിയാണ് മകളെ പാട്ട് പഠിപ്പിക്കുന്നത് എന്ന് ധോണി മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട് അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന പാട്ടാണ് സിവയെ ഉറക്കാൻ ആയി ഷീല പാടിയിരുന്നത് കുഞ്ഞ് അത് ഏറ്റു പിടിച്ചതോടെ മാതാപിതാക്കളുടെ അനുവാദത്തോടെ ഷീല കുഞ്ഞിനെ പാട്ട് പഠിപ്പിക്കുകയും ചെയ്തു ഇപ്പോഴിതാ ഏറ്റവുമൊടുവിലായി മലയാളത്തിലെ പ്രശസ്തമായ ഒരു സീരിയൽ ഗാനമാണ് സിവ പാടിയിരിക്കുന്നത്

കെ എസ് ചിത്ര പാടിയ കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണ്ണനെ എന്ന ആൽബം സോങ് ഏറെ പ്രശസ്തമായത് ശ്രീ ഗുരുവായൂരപ്പൻ എന്ന സീരിയലിലൂടെ ആയിരുന്നു ഇപ്പോൾ സിവ അത് പാടിയതാണ് ഏറെ വൈറൽ ആയി മാറുന്നത് മലയാളി കുരുന്നുകൾ പോലും പാടാത്ത ഈ പാട്ട് അനായാസേനയും ആസ്വദിച്ചും ആണ് സിവ കുട്ടി പാടുന്നത് പാടുമ്പോൾ വാക്കുകൾ ഉച്ചരിക്കാൻ ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും അത്തരം തെറ്റുകൾ ഒന്നുമില്ലാതെ തന്നെയാണ് സിവ പാടി തീർക്കുന്നത് ഇപ്പോൾ സിവയുടെയും ഷീലയുടെയും ചിത്രങ്ങൾ ശ്രദ്ധ നേടുമ്പോൾ ശിവയുടെ മലയാളം പാട്ടുകളും ഒപ്പം വൈറലാവുകയാണ് സിവപാടിയ മലയാളം പാട്ടു പാട്ടും മുകളിൽ കുടത്തിട്ടുള്ള വീഡിയോയിൽ നിന്ന് കേൾക്കാം

x