പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു! തൻ്റെ ജീവിതത്തിലെ പുതിയ തുടക്കം പങ്കുവെച്ചു അമൃതാ സുരേഷ്

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അമൃത സുരേഷ്. അതിനു ശേഷം 2010 ൽ ഐഡിയ സ്റ്റാർ സിംഗറിൽ അതിഥിയായി എത്തിയ അമൃത അവിടെ വെച്ച് നടൻ ബാലയെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.  സിനിമാ ലോകം ആഘോഷമാക്കിയ ഇവരുടെ വിവാഹം പക്ഷേ അധിക നാൾ നീണ്ടു പോയില്ല 2016 ഇരുവരും വിവാഹ മോചിതരായി. അതിനു ശേഷം പിന്നണി ഗാനരംഗത്തും ആൽബങ്ങളിലും മോഡലിംഗിലും ഒക്കെ താരമായ അമൃത പല പെൺകുട്ടികൾക്കും ഒരു മാതൃക ആയി മാറുകയായിരുന്നു.

മ്യൂസിക്കിനോടുള്ള പാഷൻ കൊണ്ട് പ്ലസ് ടുവിലെ പഠനം അവസാനിപ്പിച്ച് സംഗീതത്തിന് പിന്നാലെ പോവുകയായിരുന്നു അമൃതാ സുരേഷ്. എന്നാൽ നടൻ ബാലയുമായുള്ള വിവാഹ ശേഷം എല്ലാം മാറിമറിഞ്ഞു. എന്തിന് വേണ്ടിയാണോ പഠനം ഉപേക്ഷിച്ചത് അത് തുടരാൻ കഴിയാതെ വന്നതോടെ വിവാഹ ജീവിതത്തോട് വിട പറഞ്ഞു അമൃത. അതാണ് തന്റെ ലൈഫിലെ ഏറ്റവും മികച്ച തീരുമാനം എന്നും അമൃത മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

സോഷ്യൽ ലോകത്തു സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. ആരാധകരിൽ നിന്നും അകമഴിഞ്ഞ പിന്തുണയും താരത്തിന് ലഭിക്കാറുണ്ട്. തന്റെ ജീവിതത്തിലെ പുതിയ ഒരു വിശേഷം പങ്കു വെച്ചിരിക്കുകയാണ് അമൃത ഇപ്പോൾ. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴി ആണ് താരം ഈ പുതു വർഷത്തിലെ പുതിയ തുടക്കത്തെ കുറിച്ച് ആരാധകരോട് പങ്കു വെച്ചത്.

അമൃതംഗമായ പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു പുതിയ ബാനറിനു ആരംഭം കുറിച്ചിരിക്കുകയാണ് താരം ഇപ്പോൾ. ഇതിന്റെ ഒരു വിഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്. “നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി. amrutamgamayofficial അതിന്റെ പുതിയ ചുവടുവെപ്പ് നടത്തുന്നു. അതോടൊപ്പം, എന്റെ പ്രൊഫഷണല്‍ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി..” ഇതായിരുന്നു വീഡിയോ പങ്കു വെച്ചുകൊണ്ട് അമൃത പറഞ്ഞത്.

ഗായിക,സംഗീതജ്ഞ മോഡലിംഗ് തുടങ്ങി എല്ലാ മേഖലയിലും ഇപ്പോൾ സജീവമാണ് അമൃത. അമൃത സഹോദരി അഭിരാമിയുമായി ചേർന്ന് “അമൃതം ഗമയ” എന്ന മ്യൂസിക്കൽ ബാൻഡ് ആരംഭിച്ചിരുന്നു. ഈയിടെ ഫോർ വേഡ് മാഗസിന്റെ മോഡലായും അമൃത എത്തിയിരുന്നു. അതിനായി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തന്റെ വിജയത്തിന് പിന്നിൽ തന്റെ കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണ ആണെന്നും അമൃത പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് അമൃത ഇപ്പോൾ. എട്ട് ലക്ഷത്തോളം ഫോള്ളോവെർസ് ഉണ്ട് താരത്തിന് ഇൻസ്റ്റാഗ്രാമിൽ.

 

x