ഇവന്റെ ധൈര്യത്തിൽ മുന്നിൽ പുലി വരെ തോറ്റ് ഓടി

നിങ്ങളുടെ നേരെ ഒരു പുള്ളിപ്പുലി പാഞ്ഞെടുത്ത് നിങ്ങളെ ദേഹത്ത് പിടിച്ചാൽ എന്ത് ചെയ്യും എന്ന് ചോദിച്ചാൽ നിങ്ങളുടെ ഉത്തരം ഒരുപക്ഷെ ഇങ്ങനെയായിരിക്കും പുള്ളിപ്പുലി പിടിച്ചാൽ എന്ത് ചെയ്യാൻ നമ്മുടെ ജീവൻ തന്നെ അപകടത്തിൽ ആയേക്കാവുന്നതാണ് എന്നായിരിക്കും ഏവരുടെയും അഭിപ്രായം കാരണം അത്രയും വലിയ വന്യ മൃഗത്തിന്റെ കീഴിൽ നിന്ന് സ്വഭാവം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്

എന്നാൽ ഇപ്പോൾ തന്നെ ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ തൻറെ മനോധൈര്യം കൊണ്ട് നേരിട്ടിരിക്കുകയാണ് ഒരു പന്ത്രണ്ട് വയസ് കാരൻ. സംഭവം നടന്നത് മൈസൂരിലാണ് നന്ദൻ എന്ന മിടുക്കനാണ് ആ ധൈര്യശാലിയും ഇത് നടക്കുന്നത് കഴിഞ്ഞ ഞാറാഴിച്ച രാത്രിയിൽ ആയിരുന്നു

മൈസൂരിൽ ഒള്ള കടക്കോളയ്ക്ക് അടുത്തയിട്ടുള്ള ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലെ ഒരു ഫാംഹൗസിൽ ആയിരുന്നു ഈ സംഭവം അരങ്ങേറിയത് എന്നാൽ ഇന്നാണ് പുറംലോകം അറിയുന്നത്. നന്ദന്റെ അച്ഛന് സ്വന്തമായിട്ട് ഒരു ഫാംഹൗസ് ഉണ്ട്. അവിടെ കുറച്ച് കന്നുകാലികളെയും വളർത്തുന്നുണ്ടായിരുന്നു അച്ഛനെ സഹായിക്കാൻ ആ ഫാംഹൗസിൽ വന്നതായിരുന്നു നന്ദൻ

രാത്രിയായപ്പോൾ കന്നുകാലികൾക്ക് ഭക്ഷണം കൊടുക്കാൻ അച്ഛൻ രവിയുടെ കൂടെ വൈക്കോൽ എടുക്കാൻ പോയതായിരുന്നു നന്ദൻ. എന്നാൽ പശുക്കൾക്ക് കൊടുക്കാൻ കൂട്ടിരുന്ന വൈക്കോലിന്റെ ഇടയിൽ പുള്ളി പുലി പതുങ്ങി ഇരിപ്പുണ്ടായിരുന്നത് ആ പാവം അറിഞ്ഞതുമില്ല. ഇതറിയാതെ വൈക്കോൽ എടുക്കാൻ വന്ന നന്ദന്റെ പുറത്തേക്ക് ചാടി വീഴുകയായിരുന്നു

എന്ത് ചെയ്യണം എന്ന് അറിയാതെ അലറി വിളിച്ച അവന്റെ മുന്നിൽ സ്വന്തം അച്ഛന് പോലും ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതിനിടയിൽ അവൻ വേദന കൊണ്ട് അവൻ വിളിച്ചെങ്കിലും ആർക്കും ഒന്നും ചെയ്യാൻ കഴിയുന്ന സാഹചര്യം അല്ലായിരുന്നു. എന്നാൽവേദന കൊണ്ട് അലറിയെങ്കിലും കൂടെ തന്നെ അവൻ തൻറെ ധൈര്യം വീണ്ടെടുത്ത് ഇരു കൈകൾ കൊണ്ട് ആ മൃഗത്തിന്റെ കണ്ണിൽ ആഞ് മാന്തുകയായിരുന്നു

നന്ദന്റെ കൈവിരൽ കണ്ണിൽ കൊണ്ടപ്പോൾ അതിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു ഉടനെ തന്നെ നന്ദനെ അവിടെ ഇട്ട ശേഷം കാട്ടിലേക്ക് പുലി ഓടി മറിഞ്ഞു. അപ്പോൾ തന്നെ അച്ഛനും മറ്റുള്ളവരും ചേർന്ന് ഓടിയെത്തി അവനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ഇപ്പോൾ അവൻ കുഴപ്പം ഒന്നും ഇല്ലാന്ന് ഡോക്ടർമാർ വ്യക്തമാക്കിട്ടുണ്ട്

നിരവതി പേരാണ് ഇപ്പോൾ ഈ മിടുക്കന്റെ ധൈര്യത്തെ പ്രശംസ കൊണ്ട് മൂടുന്നത് അവൻ ഒരു പക്ഷെ പേടിച്ച് വിറച്ചിരുന്നെങ്കിൽ അതിനെ കുറിച്ച് ഓർക്കാൻ പോലും നമുക്ക് കഴിയില്ല എന്നാണ് ഈ സംഭവം അറിഞ്ഞ മിക്കവരുടെയും അഭിപ്രായം

x