ഭർത്താവായി പോലീസ് കമ്മീഷണറും ഭാര്യ ആയി എസിപിയും വേഷംമാറി പോലീസ് സ്റ്റേഷനുകളിൽ സിനിമയെ വെല്ലുന്ന സംഭവം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത് ഒരു പോലീസ് കമ്മീഷണർ ആണ്, പരാതിയുമായി വരുന്ന ജനങ്ങളോട് പോലീസുകാർ എങ്ങനെയാണെന്ന് പെരുമാറുന്നത് എന്ന് അറിയാൻ വേഷൻ മാറി എത്തിയ പോലീസ് കമ്മീഷണറുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, കമ്മിഷണറുടെ കൂടെ എ സി പിയും ഉണ്ടായിരുന്നു ഇരുവരും തങ്ങളുടെ കീഴിലുള്ള പോലീസുകാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്നത് നേരിട്ട് അനുഭവിക്കാൻ പുണെ പോലീസ് കമ്മീഷണർ കൃഷ്ണപ്രകാശും അസി. കമ്മീഷണർ പ്രേർണ കാട്ടെയും സാധാരണക്കാരായി വേഷംമാറി മൂന്ന് പോലീസ് സ്റ്റേഷനുകളിലേക്ക് ആണ് പോയത്

ആദ്യത്തെ രണ്ട് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തോട്‌ നല്ലത് പോലെ പെരുമാറിയപ്പോൾ മൂന്നാമത്തെ സ്റ്റേഷനിൽ നിന്ന് അത്ര നല്ല അനുഭവം അല്ല ലഭിച്ചത്, ഐ‌പി‌എസ് ഉദ്യോഗസ്ഥൻ കൃഷ്ണ പ്രകാശ് വേഷം ഇങ്ങനെയായിരുന്നു വ്യാജ താടിയും മൈലാഞ്ചി നിറമുള്ള വിഗും ധരിച്ചു ഒരു പത്താൻ വേഷത്തിൽ ആയിരുന്നു . എസിപി പ്രേർന കാട്ടെ അദ്ദേഹത്തിന്റെ ഭാര്യ ആയി കൂടെ ചെന്നത് ,പത്താൻ ആയി വേഷമിട്ട കമ്മീഷണർ പുലർച്ചെ 12.30 നാണ് ഹിഞ്ചാവടി പോലീസ് സ്റ്റേഷൻ എത്തുകയായിരുന്നു . നമസിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചില സാമൂഹിക വിരുദ്ധർ തന്റെ ഭാര്യയെ ബവ്ദാനിൽ വെച്ച്
ഉപദ്രവിച്ചുവെന്നും അവരെ എതിർത്തപ്പോൾ തന്നെ മർദ്ദിച്ചുവെന്നും അദ്ദേഹം പരാതി പെട്ടത് . ബവ്ദാനിൽ സ്ഥിതിചെയ്യുന്ന അതേഹത്തിന്റെ മേൽ വിലാസവും നൽകി. പരാതി ലഭിച്ച ഉടനെ ഓൺ-ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഓഫീസർ അവിടെക്ക് ഒരു ടീമിനെ അയക്കുകയിരുന്നു , കുറച്ച് യുവാക്കൾ അന്ന് രാത്രി വൈകി അവിടെ പടക്കം പൊട്ടിച്ചിരുന്നു. അവരെ പിടിക്കുകയും അവരാണോ എന്നറിയാൻ പത്തനായി വന്ന കമ്മീഷണറെ പോലീസുകാർ വിവരം അറിയിക്കുകയും ചെയ്‌തു അപ്പോഴാണ് അദ്ദേഹം തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നതും ആ സ്റ്റേഷനിൽ ഉണ്ടായിരുന്നവരെ അഭിനന്ദിക്കുകയും ചെയ്യുകയായിരുന്നു

പിന്നിട് അദ്ദേഹം പോയത് വകാദ് പോലീസ് സ്റ്റേഷനായിരുന്നു. ഭാര്യയുടെ ചങ്ങല ഒരു ബൈക്ക് യാത്രക്കാരൻ തട്ടിയെടുത്തതായി പത്താനായി വന്ന കമ്മീഷണർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു . പോലീസുകാരൻ ഉടനെ വിശദാംശങ്ങൾ എടുത്ത ശേഷം, രാത്രിയിൽ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് സബ് ഇൻസ്പെക്ടറെ വിവരം അറിയിക്കുകയും സംഭവസ്ഥലത്തേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയുകയായിരുന്ന് . കൂടാതെ പത്താനെ വീട്ടിലേക്ക് ആക്കി കൊടുക്കാം എന്ന് വിടാൻ പോലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം നൽകുകയും ചെയുകയായിരുന്നു . ഉടനെ കൃഷ്ണ പ്രകാശ് താൻ കമ്മീഷണർ ആണെന്ന് ഉദ്യോഗസ്ഥനോട് പറയുകയും അവരെ അഭിനന്ദിക്കുകയുമാണ് ചെയ്തത് .

പിന്നീട് അദ്ദേഹം ചെയ്‌തത്‌ കോവിഡ് 19 പോസിറ്റീവ് രോഗിയെ അയൽക്കാരനെ ആശുപത്രിയിൽ എത്തിച്ചതിന് 8,000 രൂപ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ട് എന്നും പറഞ്ഞുകൊണ്ട് അദ്ദേഹം കൺട്രോൾ റൂമിലേക്ക് വിളിക്കുകയായിരുന്നു കോളിൽ തുടർനടപടികൾ സ്വീകരിച്ചതായി കൺട്രോൾ റൂം അറിയിപ്പ് നൽകുകയായിരുന്നു, എന്നിരുന്നാലും, പരാതിക്കാരന്റെ അടുത്തേക്ക് പോകുന്നതിനുപകരം പോലീസ് സ്റ്റേഷൻ സന്ദർശിക്കാൻ പോലീസുകാർ പിംപ്രി പോലീസ് സ്റ്റേഷൻ അധികൃധർ ആവശ്യപെടുകയായിരുന്നു . പുലർച്ചെ 2.30 ന് പോലീസ് സ്റ്റേഷനിൽ എത്താൻ ഇരുവരും കൂടി ഒരു കാർ വാടകയ്‌ക്കെടുത്തു ചെല്ലുകയായിരുന്നു .

സ്റ്റേഷനിൽ ചെന്ന ഇരുവരും കോവിഡ് -19 രോഗികൾക്കായുള്ള ആംബുലൻസ് സേവനങ്ങളുടെ പേരിൽ കൊള്ള നടക്കുന്നുണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് പരാതിപ്പെടുകയായിരുന്നു തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ ആവശ്യപ്പെട്ട ദമ്പതികളോട് . ഡ്യൂട്ടി ഓഫീസർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു “ഇത് ഞങ്ങളുടെ ജോലിയല്ല” എന്ന് പറയുകയും പരാതിയുമായി സന്ത് തുക്കാറംനഗർ പോലീസ് സ്റ്റേഷനിൽ പോകാൻ ആവശ്യപ്പെടുകയുമായിരുന്നു .ഉടൻ പത്തനായി വേഷം ധരിച്ച എത്തിയ കമ്മീഷണർ പോലീസ് ഉദ്യോഗസ്ഥനോട് അവകാശപ്പെട്ടു മെഡിക്കൽ സൗകര്യങ്ങളുടെ പേരിൽ കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പോലീസ് സ്റ്റേഷന് നേരിട്ട് എടുക്കാമെന്ന് പോലീസ് കമ്മീഷണർ കൃഷ്ണ പ്രകാശ് പറഞ്ഞതായി താൻ ഒരു പാത്രത്തിൽ നിന്ന് വായിച്ചതായി അദ്ദേഹം പറഞ്ഞു. പോലീസിനോട് ഈ വിഷയത്തിൽ ഇടപെടണമെന്ന് എസിപി പ്രേരാന കട്ടെ ഏറെക്കുറെ പറഞ്ഞു നോക്കി . എന്നിരുന്നാലും, ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അദ്ദേഹത്തെ മൈന്റ് പോലും ചെയ്തില്ലായിരുന്നു . ഉടനെ അദ്ദേഹം താൻ കമ്മീഷണർ ആണെന്ന് വ്യക്തമാക്കുകയും ആ ഉദ്യോഗസ്ഥന് എതിരെ കടുത്ത നടപടി എടുക്കാനും അദ്ദേഹം നിർദേശം നൽകിയിട്ടാണ് അവിടെ നിന്ന് ഇറങ്ങിയത്, ഇപ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് നിറഞ്ഞ കൈ അടിയാണ് ലഭിക്കുന്നത്

x