അമ്മേ എന്ന് വിളിച്ച് വീട്ടിലേക്ക് ഓടിവരുന്ന വന്ദനയെ കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിൽ അവളെത്തിയത് നിശ്ചലമായ ശരീരമായി; വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ നാളെ

കോട്ടയത്ത് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ വാർത്ത മാധ്യമങ്ങൾ ഒട്ടാകെ നിറഞ്ഞുകൊണ്ടിരിക്കുകയാണ്.തന്റെ ലക്ഷ്യത്തിലേക്ക് നടന്നടുക്കം മുൻപേയാണ് വന്ദനയ്ക്ക് ലോകത്തോട് വിട പറയേണ്ടി വന്നത്. മാതാപിതാക്കൾക്ക് പ്രിയപ്പെട്ടവൾ ആയിരുന്ന വന്ദന അവരുടെ ആഗ്രഹപ്രകാരമാണ് ഡോക്ടർ ആവാൻ ഇറങ്ങിത്തിരിച്ചത്. എന്നാൽ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മരണത്തിന് കീഴടങ്ങാൻ ആണ് വന്ദനയ്ക്ക് യോഗം ഉണ്ടായത്. മകൾക്ക് അപകടം പറ്റിയെന്ന് അറിഞ്ഞ് തിരുവനന്തപുരത്തേക്ക് പുലർച്ചെ ആറുമണിയോടെ ഓടിയെത്തിയ മാതാപിതാക്കൾക്ക് കാണാൻ കഴിഞ്ഞത് ചേതനയേറ്റ അവളുടെ മൃതദേഹം ആയിരുന്നു. പഠനത്തിൽ മുൻപിൽ നിന്ന വന്ദനയെ പറ്റി നാട്ടുകാർക്ക് പോലും നല്ലത് മാത്രമേ പറയാനുള്ളൂ. ഏതുകാര്യത്തിനും മുന്നിൽ നിന്നിരുന്ന വന്ദനയെ പോലെ വന്ദനയുടെ കുടുംബവും സമൂഹത്തിന് സുപരിചിതരാണ്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ വന്ദനാദാസ് ഹൗസ് സർജൻസിയുടെ ഭാഗമായുള്ള ഒരു മാസത്തെ പോസ്റ്റിങ്ങിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് അതിദാരുണമായ സംഭവം നടന്നത്

പോലീസ് കസ്റ്റഡിയിലെടുത്ത് എത്തിച്ച ആൾ തന്നെ ഡോക്ടറെ കുത്തിക്കൊന്നുവന്നത് നാടിന് ഒന്നാകെ നടുക്കം ഉണ്ടാക്കിയിരിക്കുന്ന കാര്യമാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് നാടിനെ ഒന്നാകെ ഞെട്ടിച്ച സംഭവമുണ്ടായത്. പോലീസ് ചികിത്സയ്ക്കായി എത്തിച്ച കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപ് ആണ് ഡോക്ടർ ആയ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയിലെ പരിശോധനയ്ക്കിടെ അഞ്ചിലേറെ തവണ ഡോക്ടർക്ക് കുത്ത് ഏൽക്കുകയും ഉണ്ടായി. പ്രതിയുടെ ആക്രമണത്തിൽ പോലീസുകാർ ഉൾപ്പെടെയുള്ളവർക്കും കുത്തേറ്റിരുന്നു. സ്കൂൾ അധ്യാപകനായിരുന്ന സന്ദീപിനെ ലഹരിക്കടിമയായതിനാൽ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പ്രതി അടുത്തിടെയാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ചൊവ്വാഴ്ച രാത്രി സന്ദീപ് വീടിന് സമീപമുള്ള ബന്ധുക്കളുമായി വഴക്കുണ്ടാക്കുകയും ഇതിനിടെ പ്രതിയുടെ കാലിൽ മുറിവേൽക്കുകയും ചെയ്തിരുന്നു.

ഇയാൾ തന്നെ പോലീസ് സ്റ്റേഷനിൽ വിളിച്ചാണ് തന്നെ ആശുപത്രിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പ്രതിയെ കാലിലെ മുറിവ് തുന്നി കെട്ടാനായി സമീപത്തെ മറ്റൊരു മുറിയിൽ എത്തിച്ചു. ഇവിടെ വെച്ചാണ് പ്രതി അക്രമാസക്തനായത്. ആദ്യം കൂടെയുണ്ടായിരുന്ന ബന്ധുവിനെ ആക്രമിക്കുകയും പിന്നീട് പരിശോധനയ്ക്കിടയിൽ കത്രിക കൈക്കലാക്കി ഇയാൾ കൂടുതൽ അക്രമാസക്തനായി മാറുകയും ചെയ്തിരുന്നു. വന്ദനയുടെ മരണം നാടിനെ ഒന്നാകെ നടുക്കുമ്പോൾ ചേതനയറ്റ ഡോക്ടറുടെ ശരീരം വീട്ടിലേക്ക് എത്തിച്ചിരിക്കുകയാണ്. കടുത്തുരുത്തിയിലെ വീട്ടിൽ നാളെ ഉച്ചയ്ക്ക് 2 മണി വരെ പൊതുദർശനത്തിന് വെച്ചശേഷം രണ്ടു മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തുക.

x