സ്വന്തം വീട്ടുകർ പോലുമറിയാതെ കാമുകിയെ യുവാവ് വീട്ടിൽ താമസിപ്പിച്ചത് 10 വർഷം , കണ്ണ് തള്ളി വീട്ടുകാരും നാട്ടുകാരും

സോഷ്യൽ ലോകത്ത് ഇപ്പോൾ വൈറലാകുന്നത് വീട്ടുകാർ പോലുമറിയാതെ യുവാവ് പെൺകുട്ടിയെ സ്വന്തം മുറിയിൽ താമസിപ്പിച്ചത് 10 വര്ഷം .. വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും വിശ്വസിച്ചേ മതിയാകു .. സംഭവം ഇങ്ങനെയാണ് 2010 ലാണ് മേമയുടെ വീട്ടിലേക്ക് പഞ്ചാമൃതവുമായി പോയ സജിത എന്ന പെൺകുട്ടിയെ കാണാതാവുന്നത് . സമയത്തിനുള്ളിൽ തിരികെ എത്താതെ വന്ന സജിതയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പോലീസ് ഊർജ്ജിതമായി അന്വഷണം തുടങ്ങുകയും ചെയ്തു .. തലങ്ങും വിലങ്ങും സജിതയെ അന്വഷിച്ചെങ്കിലും കണ്ടെത്താനായില്ല .. സംശയാസ്പദമായ ഒരു സാഹചര്യവുമില്ലായിരുന്നു അന്വഷിച്ചവർക്ക് തുബും ലഭിച്ചതുമില്ല . ഒരു തുമ്പും ലഭിക്കാതെ കാണാതാവുന്നവരുടെ പട്ടികയിലേക്ക് സജിതയുടെ പേരും എഴുതി ചേർക്കപ്പെട്ടു . സജിതയുടെ വീട്ടുകാർ മകളെ കാണാതായ സങ്കടത്തിൽ ഓരോ നിമിഷവും നീറി നീറി ജീവിച്ചു . മകൾ ഇന്ന് വരും നാളെ വരും നാളെ വരും എന്നൊക്കെ പ്രതീക്ഷിച്ച് സജിതയുടെ കുടുംബം ഓരോ ദിവസവും തള്ളി നീക്കി . നീണ്ട 10 വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് സജിതയുടെ കേസിൽ വമ്പൻ ട്വിസ്റ്റ് നടന്നത് . ട്വിസ്റ്റ് എന്ന് വെച്ചാൽ സിനിമ കഥയെ വെല്ലുന്ന ട്വിസ്റ്റ് തന്നെ ..

 

നെന്മാറയിൽ വെച് റഹ്മാൻ എന്ന യുവാവിനെ മൂന്നു മാസങ്ങൾക്ക് മുൻപ് കാണാതായിരുന്നു . ഇന്നലെ റഹ്മാന്റെ സഹോദരൻ ബഷീർ കാണാതായ സഹോദരനെ നെന്മാറയിൽ വെച് കാണുകയും തിരിച്ചറിയുകയും ചെയ്തു . സഹോദരനെ കണ്ടപാടെ റഹ്മാൻ ബൈക്കിന്റെ വേഗത കൂട്ടി ചീറിപ്പാഞ്ഞു .. പിന്നാലെ വാഹനത്തിൽ ബഷീറും ഒപ്പം പിടിച്ചു . കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി നെന്മാറയിൽ പോലീസ് ചെക്കിങ് ഉണ്ടായിരുന്നു . പോലീസിനോട് ബഷീർ സഹായം അഭ്യർത്ഥിച്ചു , ആ ബൈക്കിൽ ചീറി പായുന്നവന്റെ പേരിൽ കേസുകൾ ഉണ്ടെന്നും ഉടൻ പിടിക്കണം എന്നുമായിരുന്നു പോലീസിനോട് ബഷീർ ആവശ്യപ്പെട്ടത് .. ഇത് കേട്ടപാടെ പോലീസുകാർ റഹ്മാനെ പിടികൂടി . റഹ്മാന്റെ അടുത്തേക്ക് ഓടി എത്തിയ സഹോദരൻ ബഷീറിനോട് റഹ്മാൻ കയർത്തു സംസാരിക്കുകയായിരുന്നു ആദ്യം ചെയ്തത് .. ” നിങ്ങൾ എന്നെ ജീവിക്കാൻ സമ്മതിക്കില്ലേ ? എനിക്കൊരു പെണ്ണുണ്ട് അവളുമായി ഞാനിപ്പോൾ വാടകയ്ക്ക് താമസിക്കുകയാണ് എന്ന മറുപടിയാണ് റഹ്മാൻ നൽകിയത് ” പിന്നീടാണ് ഏവരെയും അമ്പരപ്പിച്ച എ സത്യങ്ങൾ റഹ്മാൻ തുറന്നു പറഞ്ഞത് ..

10 വർഷങ്ങൾക്ക് മുൻപ് കണാതായ സജിതയെ ആയിരുന്നു റഹ്മാൻ കാണാതായ അന്ന് തന്നെ താലികെട്ടി മുറിയിൽ താമസിപ്പിച്ചത് . ആരും അറിയാതിരിക്കാൻ റഹ്മാൻ കാണിച്ചുകൂട്ടിയത് കണ്ട് കണ്ണ് തള്ളിപ്പോയി നാട്ടുകാരുടെയും വീട്ടുകാരുടെയും . ഇലക്ട്രിക് കാര്യങ്ങളിൽ അതീവ പ്രാവീണ്യമുള്ള ആളായിരുന്നു റഹ്മാൻ അതുകൊണ്ട് തന്നെ സജിതയുടെ റഹ്മാന്റെ മുറിയിൽ ഒളിപ്പിക്കാൻ ചില കിടിലൻ വിദ്യകളും റഹ്മാൻ ഒപ്പിച്ചുവെച്ചിരുന്നു . സാജിതയെ ഒളിപ്പിച്ച മുറി ഒരു പ്രത്യേക മുറിയാക്കി മാറ്റുകയായിരുന്നു റഹ്മാൻ ആദ്യം ചെയ്തത് . സ്വിച്ച് ഇട്ടാൽ ലോക്ക് ആകുന്ന മുറിയും മുറിക്ക് പുറത്തുള്ള വയറിൽ തൊട്ടാണ് അടി കിട്ടുന്ന തരത്തിലും ജനൽ അഴി മാറ്റി തടി പിടിപ്പിക്കുകയും , വാതിലിനു പുറകിലായി ടീ പോയ് സെറ്റ് ചെയ്യുകയും ചെയ്തു . മുറിക്ക് പുറത്തിറങ്ങുമ്പോൾ ലോക്ക് ചെയ്യും , ബാത്‌റൂമിൽ പോവാൻ സജിതയെ ആരും കാണാതെ രാത്രിയിൽ പുറത്തിറക്കി . പിന്നീട് കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ റഹ്മാൻ തയ്യാറായില്ല , അര പിരി ലൂസ് പോലെയാണ് റഹ്മാൻ പെരുമാറിയത് . ഒരു ഗ്ലാസ് ചായക്ക് പകരം ഒരു ജഗ്ഗ് ചായ കുടിക്കാൻ തുടങ്ങി എന്നും അധിക ഭക്ഷണവും തന്ന കഴിക്കും എന്ന് ലൂസുള്ള ഒരാളുടെ പ്രകൃതമായി വീട്ടുകാരെ വിശ്വസിപ്പിച്ചു . മാനസിക നിൽ തെറ്റിയ മകൻ എന്ന നിലയിൽ വീട്ടുകാരും ഒന്നും പറയാൻ പോയില്ല ..

ഒരേ വീട്ടിൽ മാതാപിതാക്കൾക്കൊപ്പവും ഭാര്യക്കൊപ്പവും റഹ്മാൻ ജീവിച്ചു . വെറും 100 മീറ്റർ പരിധിയിൽ മകൾ ഉണ്ട് എന്ന് മനസിലാവാതെ സജിതയുടെ കുടുംബം നീറി നീറി കഴിഞ്ഞു. കഥകളറിഞ്ഞപ്പോൾ ഏവരും അമ്പരന്നു പോയി , മകളെ കാണാതായി എന്ന് വിശ്വസിച്ച് 10 വർഷത്തോളം സങ്കടം ഉള്ളിൽ ഒതുക്കി മാതാപിതാക്കൾ കഴിയുമ്പോൾ സ്വന്തത്തെ വീട്ടിൽ ഒരു യുവതി 10 വർഷമായി താമസിക്കുന്നതറിയാതെ റഹ്മാന്റെ മാതാപിതാക്കളും .. ഇതിനെ ഒക്കെ ആവശ്യമുണ്ടോ റഹ്മാനെ പറഞ്ഞാൽ കെട്ടിച്ചു തരില്ലായിരുന്നോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത് . ഈ ലോക്ക് ഡൌൺ കാലത്ത് ഒരു മാസം പോലും വീട്ടിൽ ഇരിക്കാൻ ബുദ്ധിമുട്ടുന്നവർ സജിതയോട് ചോദിക്കുകയാണ് എങ്ങനെ സാധിച്ചു ഈ 10 വര്ഷം ഒരേ മുറിക്കുള്ളിൽ ആരും കാണാതെ താമസിക്കാൻ കഴിഞ്ഞു എന്നാണ് .. എന്തായാലും ഇതിനു പിന്നിലുള്ള കാരണം റഹ്മാനിൽ നിന്നും ലഭിക്കാനിടയുണ്ട് എന്നാണ് സൂചന .. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x