അശരണർക്ക് ആശ്രയമായും സഹായമായും പേരാമ്ബ്രയുടെ പ്രിയപെട്ടവളായി ലിസി, നന്മ വറ്റാത്ത വലിയ മനസ്

ലിസി എന്ന മനുഷ്യ സ്നേഹിയെ മലയാളികൾ അത്ര പെട്ടന്ന് മറക്കാനിടയില്ല .തീപ്പൊള്ളലേറ്റ് മുഖവും കഴുത്തുമായി ചെരുപ്പ് തുന്നാനിരിക്കുന്ന ലിസിക്കരുകിലേക്ക് ആദ്യമൊക്കെ അടുക്കാനൊരു വിഷമമുണ്ടായിരുന്നു പലർക്കും .എന്നാലിപ്പോൾ പേരാമ്ബ്രക്കാർക്ക് മനുഷ്യത്വത്തിന്റെയും നന്മ മനസിന്റെയും ഉത്തമ ഉദാഹരങ്ങളിൽ ഒരാളാണ് ലിസി ഇന്ന്.കഴിഞ്ഞ പ്രളയകാലത്ത് ചെരുപ്പ് തുന്നി സമ്പാദിച്ച 10000 രൂപ പ്രളയം മൂലം കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ നൽകിയ വലിയ മനസുകാരി..പ്രളയം മൂലം കഷ്ടത അനുഭവിച്ചവരെ സഹായിക്കാൻ താൻ ചെരുപ്പ് തുന്നി സമ്പാദിച്ച തുകയെല്ലാം നൽകിയിരുന്നു.ആ വലിയ മനസ് തിരിച്ചറിഞ്ഞ മലയാളികൾ ആ സഹായം ഒരിക്കലും മറന്നില്ല.കാല കാലങ്ങളായി വാടക വീട്ടിൽ കഴിഞ്ഞു വന്നിരുന്ന ലിസിക്ക് മാസങ്ങൾക്ക് മുൻപ് സന്നദ്ധ പ്രവർത്തകർ ഒരു വീട് വെച്ച് നൽകുകയും ചെയ്തു.

 

 

പ്രളയകാലത്ത് സഹായഹസ്തവുമായി എത്തിയ ലിസി കൊറോണ കാലത്തും തന്നാൽ കഴിയുന്ന സഹായങ്ങൾ നൽകി രംഗത്ത് എത്തിയിരുന്നു.ഇത്തവണയും 10000 രൂപയാണ് ലിസി സംഭാവന ചെയ്തത്.വീടിന് ഗ്രില്ല് പിടിപ്പിക്കാൻ സൂക്ഷിച്ചുവെച്ച പണമാണ് ഇത്തവണ ലിസി നൽകിയത്. ശരിക്കും ലിസിയെക്കുറിച്ച് പറഞ്ഞാൽ നന്മ വറ്റാത്ത കാരുണ്യത്തിന്റെ പ്രതീകം തന്നെയാണ് .താൻ ചെരുപ്പ് തുണിയുണ്ടാക്കുന്ന പണം കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനായി ലിസി വിനിയോഗിക്കാറുണ്ട്.സ്കൂളുകളിലേക്ക് നോട്ട് ബുക്കും കുടയുമൊക്കെ വാങ്ങി നൽകാറുണ്ട്.ലോക്ക് ഡൌൺ ആയതോടെ ലിസിയുടെ വരുമാനം ശരിക്കും കുറഞ്ഞിരുന്നു , ആരെങ്കിലും വീട്ടിൽ കൊണ്ടുവന്നു നൽകുന്ന കുടയും ബാഗും ചെരുപ്പും ഒക്കെ തുന്നിയാണ് ലിസി വരുമാനം കണ്ടെത്തുന്നത്.വരുമാനം നല്ല രീതിക്ക് കുറഞ്ഞെങ്കിലും ഇന്നും സന്നദ്ധ സഹായ പ്രവർത്തനങ്ങളുമായി ലിസി മുന്പന്തിയിലുണ്ട്.

 

 

ജയ്‌പൂര്‌കാരിയായ ലിസിയുടെ യഥാർത്ഥ പേര് ഡയാന എന്നാണ് , ജയ്‌പൂരിലെ ഉയർന്നകുല ജാതിയായ പട്ടേൽ കുടുംബത്തിലുള്ളതാണ് ഡയാന എന്ന ലിസി . അമ്മാവന്മാരിൽ നിന്നും ലിസിയുടെ പതിനാലാം വയസിൽ ആസിഡ് ആ ക്രമണ.ത്തിന് ഇരയായതോടെ അച്ഛന്റെ കയ്യും പിടിച്ച് ലിസി കേരളത്തിൽ എത്തുകയായിരുന്നു.പട്ടേൽ കുടുംബമായത് കൊണ്ട് തന്നെ സമൂഹത്തിൽ ശെരിയും തെറ്റും ചോദ്യം ചെയ്യാൻ ലിസിക്കയില്ല.ബോഡിങ്ങിൽ നിന്നും അമ്മയെ കാണാൻ വീട്ടിൽ എത്തിയപ്പോഴാണ് അമ്മാവന്മാരിൽ നിന്നും ലിസിക്ക് ആസിഡ് പൊള്ളൽ എല്ക്കുന്നത്.

 

ജയ്പൂരിലെ സമ്പന്നമായ വ്യാപാരികുടുംബത്തിൽ ജനിച്ച ശിവാനി പട്ടേൽ ആസിഡ് ആക്രമണത്തിന് ഇരയായതോടെ എല്ലാമിട്ടെറിഞ്ഞു ജീവനുംകൊണ്ട് ഓടി കൊയിലാണ്ടി റയിൽവേ സ്റ്റേഷനിൽ വന്നെത്തി . ജീവിതത്തിൻറെ കാഠിന്യം നിറഞ്ഞ വഴികളിൽ വച്ച് ശിവാനി പട്ടേൽ ഡയാന ലിസിയായി മാറുകയായിരുന്നു . തോൽക്കാൻ മനസ്സില്ലെന്ന് ഉറച്ച തീരുമാനത്തോടെ ലിസി ജീവിതം പേരാംബ്ര തെരുവിൽ കരുപ്പിടിപ്പിച്ചു.സിവിൽ സർവീസ് സ്വപ്നങ്ങൾ കണ്ടിരുന്ന അവർ ഇപ്പോൾ ചെരുപ്പുകൾ തുന്നിക്കൂട്ടിയതിൽ നിന്നും മിച്ചം പിടിച്ച പണം കൊണ്ട് അഗതികളുടെ മക്കൾക്ക് സ്കൂളിൽ പോകാൻ ഉടുപ്പും പുസ്തകവും കുടയും വാങ്ങി നൽകുന്നു, അശരണർക്കും കിടപ്പുരോഗികൾക്കും സഹായവുമായി ആഴ്ചയിലൊരിക്കൽ അവരുടെ പടികയറിച്ചെല്ലുന്നു..അങ്ങനെ ജീവിതംകൊണ്ട് പേരാമ്പ്രക്കാരുടെ സ്വന്തം സിവിൽ സെർവൻറായി ഡയാന ലിസി.ഇപ്പോൾ സജീവ പാലിയേറ്റീവ് കെയർ പ്രവർത്തകയായ ഡയാന ലിസി തെരുവോര തൊഴിലാളി യൂണിയൻ സംസ്‌ഥാന കമ്മിറ്റി അംഗവുമാണ്.നന്മയുടെയും കാരുണ്യത്തിന്റെയും പ്രതീകമായി ലിസി ഇന്ന് പേരാമ്ബ്രക്കാരുടെ പ്രിയപ്പെട്ടവൾ ആണ്.പണ്ട് അടുത്തിരിക്കാൻ പോലും പലരും മടിച്ചിട്ടുണ്ട് എന്നും കുട്ടികൾ തന്നെ കണ്ട് ഓടിയിട്ടുണ്ടെന്നും ലിസി പറയുന്നു.അഭയം കൊടുത്ത നാടിനെ വീണ്ടും ചേർത്ത് പിടിച്ചുമാതൃകയാകുവാണ് ലിസി വീണ്ടും.

x