കുഞ്ഞിനെയും കൊണ്ട് ഫുഡ് ഡെലിവറി ചെയുന്ന അമ്മ

സോഷ്യൽ മീഡിയയിൽ രണ്ട് ദിവസം കൊണ്ട് വൈറലായ ഒരു വീഡിയോയാണ് ഒരു കുഞ്ഞിനെ മുൻ വശത്ത് തൂകി ഇട്ട് കൊണ്ട് ആഹാരം ഡെലിവറി ചെയ്യാൻ പോകുന്ന അമ്മയുടെയും കുഞ്ഞിന്റെയും ദൃശ്യങ്ങൾ ആരോ ഒരാൾ പകർത്തി സോഷ്യൽ ലോകത്ത് ഇട്ടതാണ് നിമിഷ നേരം കൊണ്ടാണ് ആ വീഡിയോ വൈറലായി മാറിയത് അതിൽ പറഞ്ഞിരിക്കുന്ന വരികൾ ഇങ്ങനെ

ഈ വിഡിയോ കണ്ടപ്പോൾ ആദ്യം ഉള്ളൊന്നു പിടച്ചു. പിന്നെ വീണ്ടും കണ്ടപ്പോൾ അവരെ ഓർത്തു അഭിമാനം തോന്നി. ജീവിതവും ജീവനും പിടിച്ചു കൊണ്ടാണ് ആ അമ്മ പോകുന്നത്. അവളിലെ അമ്മയെ, സ്ത്രീയെ ഓർത്ത് അഭിമാനിക്കുന്നു. ഈശ്വരൻ കാവൽ ഉണ്ടാവും സഹോദരീ നിനക്ക്. നീ ആരാണെന്നോ, എവിടെ ആണെന്നോ അറിയില്ല. എന്റെ പ്രാർഥന നിനക്കൊപ്പം ഉണ്ടാവും’ എന്ന തല കെട്ടോടെയാണ് വീഡിയോ വൈറലാകുന്നത്

എന്നാൽ ആ ഓട്ടത്തിന്റെ ഇടയിൽ പറയാൻ ഒത്തിരി കഷ്ടതയുടെ കഥ ഉണ്ട് ആ വീഡിയോയിൽ കാണുന്ന പെൺകുട്ടിയുടെ പേര് രേഷ്‌മ എന്നാണ് കൊല്ലം ചിന്നക്കടയിൽ ഉള്ളതാണ് രേഷ്മയെങ്കിലും നാല് കൊല്ലം കൊണ്ട് എറണാകുളത്താണ് താമസം വീട്ടുകാർക്ക് താത്പര്യം ഇല്ലാത്ത വിവാഹം കഴിച്ചു എന്ന ഒറ്റ തെറ്റ് മാത്രമേ ആ പെൺകുട്ടി ചെയ്തോളു അത് കൊണ്ട് തന്നെ അവർ കാണാൻ വരാറില്ല രാജുവിനെയാണ് രേഷ്‌മ വിവാഹം കഴിച്ചിരിക്കുന്നത് അദ്ദേഹം ജോലി ചെയുന്നത് വിദേശത്താണ് വിദേശത്ത് പോയിട്ട് ഒരു കൊല്ലം ആയതേയുള്ളു അവിടെ ഒരു ഹോട്ടലിൽ ആണ് അദ്ദേഹത്തിന് ജോലി എല്ലാ മാസവും കുറച്ച് പൈസ അയച്ച് കൊടുക്കും

പ്ലസ്‌ടു സയന്സ് ജയിച്ച ശേഷം ഒരു ഡിപ്ലോമ കോഴ്‌സ് ചെയ്‌ത രേഷ്‌മ അതിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നതും പിന്നീട് എറണാകുളത്തോട്ടേക്ക് താമസം മാറുന്നതും. ഇപ്പാൾ കലൂരിൽ കോർപറേറ്റ് അക്കൗണ്ടിംഗ് കോഴ്‌സ് പഠിക്കാൻ പോകുകയാണ് രേഷ്‌മ. അതിന് ഫീസ് കണ്ടെത്താൻ കൂടിയാണ് സ്വിഗിയിൽ ഫുഡ് ഡെലിവെറി ജോലിക്ക് പോകുന്നത്, ഈ കോഴ്‌സ് പഠിച്ച് കഴിഞ്ഞാൽ അവർ തന്നെ പ്ലേസ്‌മെന്റും ശരിയാക്കി നൽകും എന്ന് രേഷ്‌മ പറയുന്നു

കുഞ്ഞിനെ ഡേ കെയറിൽ ആക്കീട്ടുണ്ട് എന്നാൽ ഞായറാഴിച്ച ദിവസം ഡേ കെയർ ഇല്ലാത്തത് കൊണ്ടാണ് അവളെയും കൊണ്ട് ജോലിക്ക് പോകുന്നതും കൂടെ കൊണ്ട് പോകുന്നത് മോൾക്കും ഇഷ്ടമാണ് കാണുന്ന പലർക്കും അത്ഭുദം തോണുന്നുവെങ്കിലും രേഷ്മയ്ക്ക് അങ്ങനെ ഒന്നും ഇല്ല. വാടകയ്ക്ക് താമസിക്കാൻ നല്ലൊരു തുക തന്നെ വേണം അത് കൂടാതെ ഡേ കെയറിൽ കൊടുക്കണം മറ്റ് ചിലവുകൾ എല്ലാം കൂടെ കഴിഞ്ഞ് കൂട്ടി നോക്കിയാൽ തന്നെ വരവ് ചെലവുകളുടെ രണ്ട് അറ്റം കൂടി കൂട്ടി മുട്ടിക്കാൻ വളരെ പ്രയാസമാണ്

പഠിക്കുന്ന സ്ഥലത്ത് ഫീസ് കൊടുക്കാൻ കഴിയാത്തത് കൊണ്ട് കുറച്ച് ദിവസമായി പഠിക്കാൻ പോകുന്നില്ല പഠിത്തം ഒള്ള ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ രാത്രി ഒമ്പത് മണി വരെ സ്വിഗിയിൽ ഡെലിവെറിക്ക് പോകും ചില ദിവസം സുന്ദിയമ്മ എന്ന അമ്മയെ ആണ് കുഞ്ഞിനെ നോൽക്കാൻ ഏൽപ്പിക്കുന്നത് ആ അമ്മ രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണി വരെ കുഞ്ഞിനെ നോക്കും എൻറെ നെഞ്ചിൽ ചാരി കിടക്കുമ്പോൾ അവൾ സുരക്ഷിതയാണെന് ഉറപ്പുണ്ട് പെൺകുഞ്ഞല്ലേ ധൈര്യമായി ആരെ ഏൽപ്പിക്കും എന്നും രേഷ്‌മ ചോദിക്കുന്നു

വീഡിയോ കണ്ട ചിലർ നെഗറ്റീവ് അഭിപ്രായങ്ങൾ എഴുതിട്ടുണ്ട് കങ്കാരുവിനെ പോലെ കുഞ്ഞിനെ കൊണ്ട് പോകാതെ എവിടെ എങ്കിലും ഏല്പിച്ചുടെ ,പോലീസിൽ പരാതി കൊടുക്കും എന്നൊക്കെ പക്ഷെ അതിനേക്കാളും നിരവതി പോസിറ്റീവ് അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട് ആരുടെയും മുന്നിലും കൈ നീട്ടാതെ തൻറെ കുഞ്ഞിനെ സുരക്ഷിതമായി നെഞ്ചിൽ കിടത്തി കൊണ്ട് തൻറെ കഷ്ടതകൾക്ക് എതിരെ പൊരുതുന്ന ഈ അമ്മയ്ക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

x