വൈറലായി ഗായിക ശ്രേയാ ഘോഷലിൻറെ ബേബി ഷവർ ചിത്രങ്ങൾ പങ്ക് വെച്ച് താരം

മലയാളി ഗായിക അല്ലെങ്കിലും തൻറെ ശബ്ദമാധുര്യം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കേറിപറ്റിയ ഗായികയാണ് ശ്രേയ ഘോഷൽ. മമ്മൂട്ടി നായകനായ മലയാളത്തിലെ സ്റ്റൈലിഷ് സൂപ്പർ ചിത്രമായ ബിഗ് ബിയിൽ വിടപറയുകയാണോ എന്ന ഗാനം ആലപിച്ച് കൊണ്ടാണ് മലയാള സിനിമ ഗാനരംഗത്തേക്ക് ചുവടുറപ്പിക്കുന്നത് , അതിന് ശേഷം നിരവതി സൂപ്പർ ഹിറ്റ് മലയാള ഗാനങ്ങളാണ് ശ്രേയ ഘോഷൽ പാടിയത്, ശ്രേയ ഘോഷലിന്റെ പ്രത്യേകത എന്നാൽ ഏതു ഭാഷയിലെ ഗാനവും അതിന്റെ തനിമയോടെ പാടാൻ താരം ശ്രമിക്കാർ ഉണ്ടെന്നാണ്

ശ്രേയ ഘോഷലിന്റെ സ്വരം കഴിഞ്ഞ പതിനാല് വർഷം ആയി മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നതും അത് കൊണ്ടൊക്കെ തന്നെയാണ്. ശ്രേയ ഘോഷൽ ജനിച്ചത് ബംഗാളിൽ ആണ് ഇതുവരെയ്ക്കും മലയാളം, ഹിന്ദി, തമിഴ്, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ,പഞ്ചാബി,തെലുങ്ക് , മറാത്തി, തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും ശ്രേയ ഘോഷൽ പാടിയിട്ടുണ്ട് അത് കൊണ്ട് തന്നെ ഇന്ത്യ അറിയപ്പെടുന്ന ഒരു മികച്ച ഗായിക തന്നെയാണ് ശ്രേയ ഘോഷൽ

ശ്രേയ ഘോഷലിന്റെ വിവാഹം നടന്നത് 2015ൽ ആയിരുന്നു, ശൈലാദിത്യ മുഖോപാധ്യായയെയാണ് താരം വിവാഹം ചെയ്‌തത്‌, നീണ്ട ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം താരം അമ്മയാകാൻ പോകുന്ന സന്തോഷം സോഷ്യൽ മീഡിയയിൽ കൂടി തന്നെയാണ് പങ്ക് വെച്ചിരുന്നത് ഇടയ്ക്ക് ചിത്രങ്ങൾ പങ്ക് വെക്കാറുള്ള ഗായിക, ജീവിതത്തിലെ മനോഹരമായ കാലഘട്ടം അനുഭവിക്കുകയാണെന്നും താരം വ്യക്തമാക്കിരുന്നു

ഇപ്പോൾ ശ്രേയ ഘോഷലിന്റെ ബേബി ഷവർ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്. ശ്രേയയുടെ സുഹൃത്തുക്കൾ ഓൺലൈൻ വഴി ഒരുക്കിയ സർപ്രൈസും താരം പങ്ക് വെക്കുന്നൊണ്ട് ഈ ചിത്രങ്ങളോടൊപ്പം ഗായിക ശ്രേയ ഘോഷൽ കുറിച്ചത് ഇങ്ങനെ

” സുഹൃത്തുക്കളെ ദൂരെ നിന്ന് പോലും നിങ്ങൾ എന്നെ ലാളിക്കാൻ തീരുമാനിക്കുമ്പോൾ😭😍♥️ എന്റെ ഏറ്റവും മനോഹരമായ ഓൺ‌ലൈൻ സർപ്രൈസ് ബേബി ഷവർ ‘ബാവ്രിസ്’ ♥️🤗 എല്ലാവരും എന്തൊക്കയോ പാചകം ചെയ്തു, അവ കൈകൊണ്ട് ഉണ്ടാക്കി, ഒരു തളികയിൽ അയച്ചു തന്നു , ധാരാളം സന്തോഷം തോന്നുന്നു 🤪.. ഞാൻ എത്ര ഭാഗ്യവാനാണ്! ♥️ കാലം വ്യത്യസ്തമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, ലോക്ക് ഡൗൺ / കർഫ്യൂ ഇവിടെ ഇല്ലായിരുന്നുവെങ്കിൽ” ഇതായിരുന്നു ശ്രേയ ഘോഷൽ പങ്ക് വെച്ച കുറിപ്പ് ഇപ്പോൾ ബേബി ഷവർ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

x