
ബാത്റൂമിലെ വെള്ളം കുടിച്ചു , 4 പേരോടൊപ്പം കിടക്ക പങ്കിടേണ്ടി വന്നു , തന്റെ കൂട്ടുകാരിക്ക് നേരിടേണ്ടി വന്ന അവസ്ഥയെക്കുറിച്ച് പെൺകുട്ടിയുടെ പോസ്റ്റ് വൈറലാകുന്നു
ബാത്റൂമിലെ വെള്ളം കുടിച്ചു , വെള്ളം മാത്രം കുടിച്ചുകൊണ്ട് 4 പേരോടൊപ്പം കിടക്ക പങ്കിടേണ്ടി വന്നു , സ്വകാര്യ ഭാഗത്ത് വെള്ളരിക്ക കയറ്റി .. സിനിമയുടെ പിന്നിലെ ച,തി മനസിലാക്കതെ പെട്ടു പോവുകയും പിന്നീട് ആരുടേയും സഹായമില്ലാതെ സ്വയം പൊരുതി ജീവിതത്തെ തിരിച്ചുപിടിക്കുകയും ചെയ്ത തന്റെ കൂട്ടുകാരിയെക്കുറിച്ച് “ആൻസി വിഷ്ണു “എന്ന പെൺകുട്ടി എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് . ഏവരുടെയും കണ്ണ് ഒരു നിമിഷം നിറഞ്ഞുപോകും .. അൻസിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ
“എന്റെ കൂട്ടുക്കാരി, ഒരു തരത്തിലും ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സ്വസ്ഥത അനുഭവിക്കാത്തവൾ, അഞ്ചാം വയസിൽ അമ്മയും പത്രണ്ട് വയസിൽ അച്ഛനെയും നഷ്ടമായവൾ , സഹോദരങ്ങളില്ല. ഏതൊരു പെൺകുട്ടികളുടെ സ്വപ്‍നം പോലെ സിനിമയും അഭിനയവും അവൾക്കൊരു മോഹമായിരുന്നു .. എന്നാൽ തന്റെ സ്വപ്നത്തിന് പിന്നാലെ പാഞ്ഞ കാലം ആ പെൺകുട്ടി അനുഭവിച്ചതിനും ചൂ,ഷ,ണം ചെയ്യപ്പെട്ടതിനും അതിരുകളില്ല, സിനിമയിലെ ചതികൾ അറിയാതിരുന്ന കാലം, പതിനെട്ടു വയസ്സിന്റെ തുടക്കം മുതൽ തന്നെ ശ,രീരം കൊടുക്കേണ്ടി വന്നവൾ,, സിനിമയിൽ അവസരം കിട്ടണമെങ്കിൽ കിടക്ക പങ്കിടണം എന്ന് മനസിലാക്കിയിട്ടാണോ അതോ ആകെയുള്ള ഒരു കുഞ് വീട് ബാങ്കുകാർ കൊണ്ടുപോകാതെ ഇരിക്കാൻ വേണ്ടിയാണോ അവൾ ശരീരം കൊടുത്ത് തുടങ്ങിയതെന്ന് എനിക്കറിയില്ല. ഒരിക്കൽ അവൾ എന്നോട് പറഞ്ഞു 10 രൂപക്ക് പ്ലാറ്റഫോം ടിക്കറ്റ് എടുക്കാൻ കയ്യിൽ കാശില്ലാതെ വന്നിട്ട് അവളെ പോലീസ് പിടിച്ചെന്ന്, അതിനു തൊട്ട് മുൻപ് അവൾ ബാത്റൂം ലെ വെള്ളം കുടിച്ചെന്ന്, തറയിൽ കിടന്നുറങ്ങിയെന്ന്, കാശ് തരാം എന്ന് പറഞ് തന്നെ കൊണ്ട് പോയി ഉപയോഗിച്ചവർ ആരും അവൾക്ക് ഒരു രൂപ പോലും കൊടുത്തില്ലെന്ന്,

കാശിനു വേണ്ടിയാണ് അവൾ തെറ്റ് ചെയ്തതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്, അപ്പോൾ തോന്നുന്നുണ്ടാകും വല്ല ജോലിക്കും പൊയ്ക്കൂടേ എന്ന്, ജോലികൾ അന്വഷിച്ചു ഒരുപാട് അലഞ്ഞിട്ടുണ്ട് , ഏകദേശം നൂറോളം ഇന്റർവ്യൂസ് അറ്റൻഡ് ചെയ്തു, ഒരു പിസ്സ മേക്കിങ് ഷോപ്പിൽ പാത്രം കഴുകാൻ നിന്നു, അവിടെത്തെ മുതലാളിയുടെ ശല്യം സഹിക്കാതെയാണ് അവൾ അവിടെന്ന് ഇറങ്ങിയത്, ജീവിക്കാൻ മറ്റൊരു വഴിയും തെളിയാതെ വന്നപ്പോഴാണ് അവൾ സിനിമയിൽ ജൂനിയർ ആർട്ടിസ്റ് ആയി അഭിനയിക്കാൻ തുടങ്ങിയത്, അങ്ങനെ പരിചയപെട്ട ഒരാളാണ് അവൾക്ക് വാക്ദാനങ്ങൾ നൽകി ഹോട്ടൽ മുറിയിൽ വെച്ച് ഉപയോഗിച്ചത്, ഇഷ്ടത്തോടെ അല്ലെങ്കിലും, ഗതികേട് കൊണ്ടാണെകിലും അവൾക്ക് സമ്മതമായത് കൊണ്ടാണ് അവൾ ചൂഷണം ചെയ്യപ്പെട്ടതെന്ന്, അങ്ങനെ അങ്ങനെ എത്രയോ പേർ ആ പെൺകുട്ടിയെ ഉപയോഗിച്ചെന്നോ, ഒരാൾ അവൾക്ക് ഒരു പരസ്യം ചെയ്യാൻ അവസരം കൊടുക്കാം എന്ന് പറഞ് മുന്നാറിലെ ഒരു റിസോർട്ടിൽ കൊണ്ട് പോയി ദിവസങ്ങളോളം ഉപയോഗിച്ച കാര്യം എന്നോട് പറഞ്ഞപ്പോൾ എന്റെ കണ്ണ് പോലും നിറഞ്ഞുപോയി ..
അപ്പോഴും എനിക്കവളെ കുറ്റപ്പെടുത്താൻ കഴിഞ്ഞില്ല, അയാൾ അവളുടെ സ്വകാര്യ ഭാഗത്തുകൂടി വെള്ളരിക്ക കയറ്റുകയും, അവളെ ഒരുപാട് ഉപയോഗിക്കുകയും ചെയ്‌തെന്ന് എന്നോട് പറഞ്ഞു, മൂത്രം ഒഴിച്ചപ്പോൾ നീറ്റലുകൊണ്ട് അവൾ അലറി പോയെന്ന് പറഞ്ഞു, മൂന്നുദിവസത്തോളം വെള്ളം മാത്രം കുടിച്ച് നാലുപേരോടൊപ്പം കിടക്ക പങ്ക് ഇട്ടിട്ടുണ്ടെന്ന് അവൾ പറഞ്ഞു,ഒരിക്കൽ തളർന്നു വീണുപോയെന്ന് പറഞ്ഞു.21 വയസ്സിനുള്ളിൽ ഏകദേശം 30 പേരോടൊപ്പം അവൾ കിടക്ക പങ്കിട്ടുണ്ട്, ജീവിതത്തിന്റെ എല്ലാ അവസ്ഥയും അവൾ അനുഭവിച്ചിട്ടുണ്ട്, കുടിച്ച് ബോധമില്ലാതെ വന്ന ഒരുത്തൻ ആ പെൺകുട്ടിയുടെ മാറിട കണ്ണ് കടിച് പറിച്ചിട്ടുണ്ട്, ആ മുറിവിന്റെ വേദന മാസങ്ങളോളം ആ കുട്ടി അനുഭവിച്ചു. ഇത്രയൊക്കെ കേട്ടിട്ടും എനിക്ക് ആ പെൺകുട്ടിയെ കുറ്റം പറയാൻ തോന്നിയില്ല, അവളെ ഉപയോഗിച്ചവരിൽ ഒരാൾ പോലും ഒരു നൂറുരൂപ പോലും നൽകിയില്ലെന്ന് അവൾ പറഞ്ഞു..
പിന്നീട് എപ്പോഴോ അവൾ ആ തൊഴിൽ ഉപേക്ഷിച്ചു, ഒരാഴ്ച പട്ടിണി കിടന്നു, ഒരു തുണി കടയിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തു, പാർട്ട് ടൈം ആയി MBA ചെയ്തു, ഇന്നവൾ നല്ലൊരു കമ്പനിയിലെ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നു, ഞാൻ ഇത് ഇവിടെ എഴുതിയത് ആരുടേയും കാരുണ്യത്തിന് വേണ്ടിയല്ല, ആരോരുമില്ലാത്ത ഒരു പെൺകുട്ടി നടന്നു കയറിയ വഴികൾ പരിചയപെടുത്താനാണ്, അവൾ നേടിയ വിജയം അറിയിക്കാൻ വേണ്ടി ആണ്. ആ പെൺകുട്ടി അനുഭവിച്ച വേദനകൾ അറിയിക്കാൻ വേണ്ടിയാണ്. സിനിമയിൽ ചതികൾ ഒത്തിരി ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ട്, സിനിമ മോഹവുമായി ചെല്ലുന്ന പെൺകുട്ടികൾ ചൂഷണങ്ങൾക്ക് ഉപയോഗിക്കപ്പെടാൻ സാധ്യത ഉണ്ട്, ശ്രെദ്ധിക്കുക.. ഈ എഴുത്തിൽ ഒരു തരി പോലും കള്ളമില്ല, ഭാവനയില്ല, എന്റെ പ്രിയപെട്ടവൾ അനുഭവിച്ച വേദനകൾ തന്നെയാണ് അത്. ഇത് വായിച്ച് അവളെ കല്ലെറിയാൻ ആരും ഇതുവഴി വരേണ്ടതില്ല…