തെരുവിലായ കുട്ടിക്ക് കാവലായി വളർത്തു നായ ഇതൊക്കെ അല്ലെ ഷെയർ ചെയേണ്ടത്

തെരുവിൽ ഒരു 9 -10 പ്രായം തോന്നിക്കുന്ന കൂട്ടി രാത്രി ഒരു പട്ടിയെയും കെട്ടി പിടിച്ച് ഉറങ്ങുന്നത് കണ്ട് മുസാഫർനഗറിലെ ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോ ഗ്രാഫർ. ആ ചിത്രം പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു. വീടില്ലാതെ തെരുവിൽ കിടന്ന ഉറങ്ങുന്ന ആ കുട്ടിയുടെ ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് ചിത്രം കണ്ട നിരവധി ആളുകളുടെ ഹൃദയം ഒന്ന് ഉരുകി

അവന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും അവൻ എങ്ങനെ ജീവിക്കുന്നു എന്നും അറിയാൻ ഏവർക്കും ആകാംഷയായി അങ്ങനെയാണ് അവന്റെ കഥ പുറം ലോകം അറിയുന്നത് അവന്റെ പേര് അങ്കിത് എന്നാണ് അവന് എല്ലാവരേയും പോലെ അച്ഛനും അമ്മയും ഉണ്ടായിരുന്നു പക്ഷെ അവൻറെ അച്ഛൻ ജയിലിൽ ആയപ്പോൾ അവനെയും ഉപേക്ഷിച്ച് അവന്റെ മാതാവ് പോയി അന്ന് തൊട്ട് തെരുവിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു പക്ഷെ അന്ന് തൊട്ട് അവന് കാവലായി ഡാനി എന്ന നായ ഉണ്ടായിരുന്നു

കുടുംബത്തെ കുറിച്ച് ചോദിക്കുമ്പോൾ അവന് വേറെ ഒന്നും അറിയില്ലായിരുന്നു എവിടെ നിന്നാണ് വന്നതെന്നോ കുടുംബക്കാരെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു ജീവിക്കാൻ വേണ്ടി പകൽ അവൻ ചായയും ബലൂണുകളും വിൽക്കും ആ വിറ്റ് കിട്ടുന്ന സമ്പാദ്യം ഡാനികും അവനും വേണ്ടിയുള്ള ഭക്ഷണത്തിനും മറ്റും ചിലവഴിക്കും രാത്രി ആകുമ്പോൾ ഫുട്പാത്തുകളിൽ ഉറങ്ങും പക്ഷെ അവന് ഒറ്റയ്ക്ക് കിടക്കാൻ ഭയമില്ല കാരണം അവന് കാവലായി ഡാനി എപ്പോഴും കാണും

രണ്ടാഴ്ച മുമ്പാണ് മുസാഫർനഗറിൽ ഒള്ള ഒരു പ്രാദേശിക ഫോട്ടോ ജേണലിസ്റ്റ് അടഞ്ഞു കിടക്കുന്ന കടയുടെ പുറത്ത് രാത്രിയിൽ ഒരു പുതപ്പിൽ ഉറങ്ങുന്ന ഇരുവരെയും കാണുന്നത് കൗതുകം തോന്നിയ അദ്ദേഹം ഇരുവരുടെയും ചിത്രം ക്ലിക്കുചെയ്തു, സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു നിമിഷ നേരം കൊണ്ടാണ് ആ ചിത്രം വൈറലായി മാറിയത്. അന്നുമുതൽ അവിടത്തെ ഭരണകൂടം കുട്ടിയെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു അവസാനം തിങ്കളാഴ്ച രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്.

അങ്കിത് ചില സമയങ്ങളിൽ ജോലി ചെയ്തിരുന്ന ടീ സ്റ്റാളിലെ ഉടമ പറയുന്നത് ഇങ്ങനെ ആ നായ അവനെ വിട്ട് എങ്ങും പോകില്ല അവൻ ജോലി ചെയുമ്പോൾ ഒരു മൂലയിൽ ഇരിക്കും അത് പോലെതന്നെ അങ്കിത് ആത്മാഭിമാനമുള്ളവനാണ് അവന് ഒന്നും സൗജന്യം ആയി സ്വീകരിക്കില്ല നായക്ക് നൽകുന്ന പാൽ പോലും അവൻ പൈസ കൊടുത്തെ വാങ്ങുകയുള്ളു അദ്ദേഹം പറഞ്ഞു നിർത്തി

മുസാഫർനഗർ എസ്‌എസ്‌പി അഭിഷേക് യാദവ് പറയുന്നു , ഇപ്പോൾ അവൻ മുസാഫർനഗർ പോലീസിന്റെ സംരക്ഷണയിലാണ്. അവൻറെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നു അവരെ കണ്ടെത്തുന്നത് വരെ ആ പ്രദേശത്തുള്ള അങ്കിതിന് പരിചയമുള്ള ഷീലാ ദേവി എന്ന സ്ത്രീയോടൊപ്പം താമസിക്കും അവൻ അവരെ സഹോദരി എന്നാണ് വിളിക്കുന്നത് കുടുംബത്തെ കണ്ടെത്തുന്നതുവരെ അവൻ ഇവിടത്തെ ഒരു സ്വകാര്യ സ്കൂളിൽ പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്കിറ്റിന് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന പോലീസിന്റെ അഭ്യർത്ഥനയിൽ ഒരു പ്രാദേശിക സ്വകാര്യ സ്കൂളിന്റെ മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്

.

x