ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാൻ പോലും സമ്മതിക്കാതെ നീ ; വൈറലായി അനീഷ് ഉപാസനയുടെ പോസ്റ്റ്

മലയാള സിനിമയിലെ പ്രമുഖ ഫോട്ടോഗ്രാഫർ ആണ് അനീഷ് ഉപാസന. ഫോട്ടോഗ്രാഫർ എന്നത് കൂടാതെ അദ്ദേഹം സംവിധായകനായും തിരക്കഥാകൃത്തായും ഒക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്. എന്നാൽ അനീഷ് ഉപാസനയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം മലയാളികളുടെ പ്രിയനടി അഞ്ജലി നായരുടെ മുൻ ഭർത്താവ് എന്ന നിലയിലാകും. ദൃശ്യം 2 എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അഞ്ജലി നായർ. മുൻപും പല ചിത്രങ്ങളിലും അഞ്ജലി അഭിനയിച്ചെങ്കിലും ദൃശ്യം 2 ആണ് നടിക്ക് തന്റെ കഴിവ് തെളിയിക്കാൻ അവസരം ഒരുക്കിയത്.
ഫിലിം മാഗസിനുകളുടെ ഫാഷൻ ഫോട്ടോഗ്രാഫർ എന്ന നിലയിലാണ് അനീഷ് ഉപാസന സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. മയമാധവം എന്ന ഒരു മ്യൂസിക്ക് ആൽബം വെറുമൊരു സ്റ്റിൽ ഡിജിറ്റൽ ക്യാമറയിൽ പകർത്തി അദ്ദേഹം ലിംക ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012 ൽ റിലീസ് ചെയ്ത മാറ്റിനി എന്ന ചിക്ത്രത്തിലൂടെ ആയിരുന്നു അനീഷ് ഉപാസന സംവിധാന രംഗത്തേക്ക് കടക്കുന്നത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. പിന്നീട് സെക്കൻഡ്‌സ് പോപ്കോൺ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അനീഷ് ഉപാസന. അദ്ദേഹം നടത്തിയ പല പ്രതികരണങ്ങളും മുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. പല വിഷയങ്ങളും രസകരമായി ആണ് അനീഷ് ഉപാസന പങ്കുവെക്കാറ്. അദ്ദേഹം ഇപ്പോൾ പങ്കുവെച്ച മറ്റൊരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അനീഷിന്റെയും നടി അഞ്ജലി നായരുടെയും മകള്‍ ആവണിയുടെ പിറന്നാള്‍. തൻറെ മകളുടെ പിറന്നാളിന് എത്താൻ കഴിയാത്തതിലുള്ള വിഷമം പങ്കുവെച്ചു കൊണ്ട് അനീഷ് ഉപാസന പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അനീഷ് ഉപാസന പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
“എടാ..കോറോണേ..ഇന്നെന്റെ മോളുടെ birthday ആണ്..
😢
നീ ഒറ്റ ആള്‌ കാരണമാണ് എനിക്കിന്നവളെ കാണാൻ പറ്റാത്തത്…
😢
അവന്റെയൊരു റിസൾട്ട്…
😡
ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാൻ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ…
😡
😡
ഇവിടുന്ന് ഞാൻ ഇറങ്ങുന്ന ദിവസം നിന്റെ വായിൽ പടക്കം വെച്ച് ഞാൻ പൊട്ടിക്കും..നോക്കിക്കോ…
നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാൻ..
😡
അച്ഛന്റെ പൊന്നിന് പിറന്നാൾ ആശംസകൾ…
അച്ഛൻ ഓടി വരാ ട്ടോ പൊന്നേ…
❤️
Happy birthday aavni
❤️
❤️
❤️
x