ശ്വേത മേനോന്റെ പ്രസവ രംഗം കാണാൻ ആദ്യ ഷോക്ക് കേറിയവന്മാരിൽ നിന്നും ഇത് പ്രതീക്ഷിച്ചാൽ മതി

പാർവതി ജെ.എം എഴുതുന്നു…

How can i not love my mother when… she carried me first in her body… then in her arms and for a lifetime in her heart… ❤️ Love u all mother’s… ❤️

രണ്ട് ചിത്രങ്ങളും നോക്കുമ്പോൾ ഒന്ന് മനസിലാകും അവരിട്ടാൽ ട്രൗസർ ഇങ്ങു കേരളത്തിൽ ആണേൽ വള്ളി നിക്കർ അല്ലെ…🤣😂😂
അടിപൊളി സദാചാരം… അതിനെ ന്യായീകരിക്കാൻ സംസ്കാരത്തെയും കൂട്ട് പിടിച്ചിട്ടുണ്ട്… പക്ഷെ സംസ്കാരം പറയാനും പുരോഗമന ചിന്താഗതിക്കാരെ തെറി വിളിക്കാനും സ്വയം കുല സ്ത്രി- പുരുഷൻ ആണെന്ന് നാട്ടുകാരെ അറിയിക്കാൻ വേണ്ടി ഉപയോഗിക്കുന്ന കൈയിലുള്ള മൊബൈൽ തൊട്ട് ഇട്ടിരിക്കുന്ന അണ്ടർവെയറിന്റെ ഇലാസ്റ്റിക് പോലും വല്ല രാജ്യക്കാരും കണ്ടു പിടിച്ചത്… പക്ഷെ കേരളീയ സംസ്കാരത്തെയും ഭാരതീയ സംസ്കാരത്തെയും കുറിച്ച് വാചാലർ ആകുമ്പോൾ നിത്യോപയോഗ സാധനങ്ങളിൽ പോലും പാശ്ചാത്യത നിലനിർത്തികൊണ്ടാകുന്നത് വളരെ കഷ്ടം ആണ്… അതിൽ ഒരു മാറ്റം കൊണ്ട് വരുന്നതിനു പകരം കൂടുതൽ കാര്യങ്ങൾ സ്വീകരിക്കുകയല്ലേ ചെയ്യുന്നത്… അപ്പോൾ പാശ്ചാത്യർ fun ആയി എടുക്കുന്ന ഫോട്ടോയുടെ കേരളീയ വേർഷൻ ഇവിടെ എടുക്കുമ്പോൾ അതിൽ മാത്രം സംസ്കാരം പഠിപ്പിക്കുന്നത് എവിടത്തെ ഏർപ്പാട് ആണ്…

നിറവയർ കണ്ട് കുരു പൊട്ടിക്കുന്നവരോട് അവരുടെ വയർ അവർ കാണിക്കട്ടെ ഇഷ്ടം ഇല്ലാത്തവർ കാണണ്ട…. തലയിലെ തട്ടം ഒന്ന് മാറികിടന്നാൽ ഷാൾ കാറ്റാടിച്ചു പറന്നാലും ഇന്നർ വെയറിന്റെ ഏതേലും ഭാഗം ചെറുതായി വെളിയിൽ കണ്ടാൽ എന്തോ വലിയ വൃത്തികേട് കാട്ടിയ പോലെ പെൺകുട്ടികളെ കുറ്റകാരക്കുന്നിടത്താണ് ഇതു പോലുള്ള ഫോട്ടോ ഷൂട്ടുകൾ മറുപടി പറയുന്നത്… വയർ എല്ലാർക്കും ഉള്ളതല്ലേ… ആദ്യമായി വയറ് കാണുന്ന പോലെ… ചില സ്ത്രീകളുടെ അഭിപ്രായം കേട്ടാൽ തോന്നും ഗർഭിണി ആകുന്നതും നിറവയറുമായി വെളിയിൽ ഇറങ്ങുമ്പോൾ അല്ലെങ്കിൽ സ്വന്തം അച്ഛന്റെയും ആങ്ങളമാരുടെയും മുന്നിൽ നിൽക്കാൻ പോലും നാണം ആണെന്ന്….  ആരും കാണാതെ മാക്സിമം ഷാൾ ഇട്ട് മറക്കും അത്രെ… ഗർഭം ധരിക്കുന്നത് ഒരു പെണ്ണിനെ സംബന്ധിച്ചു എത്ര അഭിമാനവും അതിനുപരി പ്രസവവേദനയെ പോലും സുഖമുള്ള നോവായി കാണാനുള്ള മനോഭാവം ആണെന്നുള്ള എന്റെ കാഴചപ്പാടുകൾ മാറ്റി മറിച്ച അഭിപ്രായം ആയിരുന്നു…

വയറു കാണൽ സദാചാരം അത്രക്ക് കൂടി നിൽക്കുവാണേൽ ആദ്യം സിനിമകളിൽ നടിമാർ വയറ് കാണിക്കുന്നത് നിർത്തിക്കണം… സണ്ണി ലിയോണിന്റെ ഐറ്റം സോങ് മലയാളികൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചപ്പോഴും സംസ്കാരം ഇവിടെ ഒക്കെ തന്നെ ഉണ്ടാരുന്നു… എന്തിന് കൂടുതൽ പറയണം ശ്വേത മേനോന്റെ “പ്രസവ രംഗം” ഉണ്ടെന്ന് കേട്ട് “കളിമണ്ണ്”പോയി കണ്ട ആളുകൾ ആണ് ഇവിടെ കുരു പൊട്ടിക്കണേ അത് വേറെ ഒരു സത്യം… ലോകത്തുള്ള എല്ലാ ഗർഭിണികളെയും ഒരുപോലെ കാണാൻ കഴിയത്തടുത്താണ് പ്രശ്നം…

Nb : സ്ത്രികളുടെ ശത്രു എന്നും സ്ത്രികൾ തന്നെ… കാര്യം എല്ലാ ഗർഭിണികളും ഒരേ അവസ്ഥയിലൂടെ കടന്നു പോകുന്നു എന്ന കാര്യം ഓർക്കാതെ ആരുടെ ഒക്കെയോ പ്രീതിക്ക് വേണ്ടി സംസാരിക്കേണ്ടി വരുന്നു

x