പ്ലാസ്റ്റിക്ക് ബാഗിലാക്കി കാപ്പി തോട്ടത്തിൽ ഉപേക്ഷിച്ച പെറ്റമ്മ പിന്നെ ആ കുട്ടിക്ക് സംഭവിച്ചത്

ജനിച്ചപാടേ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക്ക് ബാഗിലാക്കി കാപ്പി തോട്ടത്തിൽ ഉപേക്ഷിച്ച പെറ്റമ്മ. കഠിനമായ സൂര്യപ്രകാശവും വിശപ്പും താങ്ങാനാവാതെ നിസ്സഹായനായ ആ കുഞ്ഞു വാവിട്ടു കരഞ്ഞെങ്കിലും അതുവഴി പോയ വഴിയാത്രക്കാർ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ രണ്ട് ദിവസങ്ങൾക്ക് ശേഷം ആ സന്യാസിനി എത്തിയപ്പോൾ പുഴുവരിച്ച നിലയിൽ ഒരിറ്റു ജീവൻ മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്. പെറ്റമ്മയാൽ ഉപേക്ഷിക്കപ്പെട്ട ഹോയ് ആൻ എന്ന പെൺ കുഞ്ഞിന്റെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്.

കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണെന്നാണ് പലരും പറഞ്ഞു കേൾക്കാറുള്ളത്. എന്നിട്ടും ചിലർ തങ്ങളുടെ ചോരയിൽ പിറന്ന നിസ്സഹായനായ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാകുന്നത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഒരു കുഞ്ഞിന് വേണ്ടി മരുന്നും പ്രാർത്ഥനയുമായി എത്രയോ പേർ നമുക്കിടയിൽ കാത്തിരിക്കുന്നു. ഒരു കുഞ്ഞിനെ കിട്ടിയാൽ പൊന്നുപോലെ നോക്കാൻ തയ്യാറായി നിരവധി പേരുള്ളപ്പോഴും ഇത്രയും ക്രൂരത എന്തിനായിരുന്നു. വിയറ്റ്നാമിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച ആ സംഭവം ഉണ്ടായത്.

ഒരു ചോര കുഞ്ഞിനെ പെറ്റമ്മ പ്ലാസ്റ്റിക്ക് കവറിലാക്കി ഒരു കാപ്പി തോട്ടത്തിലെ മരത്തിൽ കൊണ്ട് തൂക്കിയിട്ടു. കഠിനമായ വെയിൽ ഏറ്റും വിശപ്പ് കൊണ്ടും ആ കുഞ്ഞു ഏങ്ങി ഏങ്ങി കരഞ്ഞെങ്കിലും അതുവഴി പോയ വഴിപോക്കർ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ രണ്ടു ദിവസങ്ങൾക്ക് ശേഷം അതുവഴി പോയ ഒരു സന്യാസിനി ആണ് മരത്തിൽ തൂക്കിയിട്ട കവറിൽ നിന്നും ഒരു മൂളൽ കേട്ട് അത് പരിശോധിച്ചത്. ആരോ ഉപേക്ഷിച്ച പൂച്ച കുഞ്ഞോ മറ്റോ ആണെന്ന് കരുതി കവർ പരിശോധിച്ച അവർക്ക് സഹിക്കാനാവുന്നതല്ലായിരുന്നു കണ്ട കാഴ്ച.

പുഴുവരിച്ച അവസ്ഥയിൽ ഒരു ചോര കുഞ്ഞു. ജീവൻ ഉണ്ടെന്ന് മനസിലാക്കാൻ ഒരു ചെറിയ മൂളൽ മാത്രം. അവർ ആ കുഞ്ഞിനേയും എടുത്തു അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി. കുഞ്ഞിന്റെ അവസ്ഥ അതീവ മോശം ആയതു കൊണ്ടു തന്നെ അവിടെ നിന്നും ആംബുലൻസിൽ വലിയൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. വിയറ്റ്നാമിലെ ഏറ്റവും മികച്ച ഹോസ്പിറ്റലിൽ ആ കുഞ്ഞിനെ പ്രവേശിപ്പിച്ചെങ്കിലും ഡോക്റ്റർമാർക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു. കാരണം ആ കുഞ്ഞിന്റെ അവസ്ഥ അത്രയും മോശം സ്ഥിതിയിൽ ആയിരുന്നു.

കഠിനമായ വെയിലേറ്റ് കണ്ണുകളുടെ കാഴ്ച നഷ്ടമായിരുന്നു, കൊതുകും ഈച്ചയും കടിച്ച മുറിവുകളിൽ പുഴുക്കൾ രൂപപ്പെട്ട് ആ കുഞ്ഞു ശരീരം കാർന്നു തിന്നാൻ തുടങ്ങിയിരുന്നു. തലയിൽ ഏറ്റ മുറിവ് വഴി തലച്ചോറിൽ ഇൻഫെക്ഷൻ ഉണ്ടാവുകയും വെള്ളം കെട്ടുകയും ചെയ്തിരുന്നു. അതേസമയം മിൻ തായ് എന്ന ആ സന്യാസിനി ഈ കുഞ്ഞിന്റെ കാര്യം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചികിത്സാ സഹായം കണ്ടെത്തുകയും ചെയ്തു. ശേഷം കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി.

അവിടെ വിദഗ്ദ്ധ നൽകിയ ആ കുഞ്ഞു ഒരു ദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് വളരെ ആരോഗ്യവാനായി കണ്ടു. ചിരിക്കുകയും ശബ്ദം ഉണ്ടാക്കുകയും കൈകാലുകൾ അനക്കി കളിക്കുകയും പാല് കുടിക്കുകയും ഒക്കെ ചെയ്തു. എന്നാൽ കളിച്ചു തളർന്നു പാലും കുടിച്ചു ഉറങ്ങിയ അവൾ പിന്നീട് കണ്ണ് തുറന്നില്ല. തന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തവർക്ക് പ്രതീക്ഷകൾ നൽകി അവൾ മറ്റൊരു ലോകത്തേക്ക് യാത്രയായി. അവളെ ഈശ്വരൻ ഇപ്പോൾ മറ്റൊരു മാതാപിതാക്കളുടെ മകളായി പുനർജനിപ്പിച്ചിട്ടുണ്ടാകും എന്നാണ് ആ സന്യാസിനി വിശ്വസിക്കുന്നത്

x