രാക്ഷസൻ താരം നടൻ വിഷ്‌ണു വിശാൽ രണ്ടാമതും വിവാഹിതൻ ആകുന്നു വിവാഹ തിയതി പുറത്ത് വിട്ട് താരം വധു ആരാണെന്ന് മനസിലായോ

രാക്ഷസൻ എന്ന തമിഴ് ചിത്രം കൊണ്ട് മലയളികളുടെ ഹൃദയത്തിൽ കേറി പറ്റിയ താരമാണ് വിഷ്ണു വിശാൽ. 2009ൽ തമിഴ് സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരത്തിന്റെ ആദ്യ ചിത്രം തന്നെ ഹിറ്റ് ആയിരുന്നു 2010ൽ രജനി നടാരാജിനെ വിവാഹം കഴിച്ച വിഷ്ണു 2018ൽ ഡിവോഴ്‌സ് ആവുകയായിരുന്നു എന്നാൽ ആ വർഷം തന്നെ താരത്തിന്റെ കരിയർ മാറ്റി മറിച്ച് കൊണ്ട് രാക്ഷസൻ റിലീസ് ആകുന്നത് അതിന് ശേഷം നിരവതി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്

വിഷ്ണു വിശാലിന്റെ കളികൂട്ടുകാരിയെ ആയിരുന്നു ആദ്യം വിവാഹം കഴിച്ചത് അതിൽ ഇരുവർക്കും കൂടി ആര്യൻ എന്ന മകൻ കൂടി ഉണ്ട് വിവാഹ മോചനത്തിന് ശേഷം താരം ഒരു പ്രശസ്‌ത താരവുമായി പ്രണയത്തിൽ ആണെന്നും വെളിപ്പെടുത്തിയിരുന്നു, പിന്നീട് തൻറെ പ്രണയിനി ഇന്ത്യൻ ബാഡ്‌മിന്റൺ താരം ജ്വാല ഗുട്ടയാണെന്ന് പേര് വ്യക്തമാക്കുകയായിരുന്നു നമ്മൾ പുതിയൊരു ജീവിതം തുടങ്ങാൻ പോകുന്നു എന്ന് വിഷ്ണു വിശാൽ അന്ന് പറഞ്ഞിരുന്നു,ഇതിന് മുംബ് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ഇരുവരും പുറത്ത് വിട്ടിരുന്നു

ജ്വാലാ ഗട്ടയുടേതും ഇത് രണ്ടാം വിവഹമാണ്, ജ്വാലാ ഗട്ടൻറെ മുൻഭർത്താവ് ബാഡ്‌മിന്റൺ താരം കൂടിയായ ചേതൻ ആനന്ദായിരുന്നു എന്നാൽ വെറും ആറു വർഷം മാത്രം നീണ്ട് നിന്ന ബന്ധം ഇരുവരും വേര്പെടുത്തുകയായിരുന്നു, നടൻ വിഷ്‌ണു വിശാൽ ഇപ്പോൾ ജ്വാല ഗുട്ടയെ വിവാഹം കഴിക്കാൻ പോകുന്ന തിയതിയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് ഈ മാസം അതായത് ഏപ്രിൽ 22 ഇരുവരും വിവാഹിതരാകാൻ പോകുന്നത്. വിഷ്‌ണു വിശാൽ തന്നെയാണ് ഈ സന്തോഷ വാർത്ത തൻറെ പ്രേക്ഷകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത് വിവാഹ കത്ത് പങ്ക് വെച്ച് കൊണ്ട് താരം കുറിച്ചത് ഇങ്ങനെ

“ജീവിതം ഒരു യാത്രയാണ്….അത് അംഗീകരിക്കുക ..വിശ്വാസം ഉണ്ടായിരിക്കുകയും കുതിച്ചുചാട്ടം നടത്തുകയും ചെയ്യുക ….എല്ലായ്പ്പോഴും എനിക്ക് നിൻറെ സ്നേഹവും എല്ലാ പിന്തുണയും ആവശ്യമാണ് …” ഇതായിരുന്നു വിവാഹ തിയതി പങ്ക് വെച്ച് കൊണ്ട് വിവാഹ കത്ത് താരം പങ്ക് വെച്ചത്, നിമിഷ നേരം കൊണ്ടാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്ന ഇരുവർക്കും ആശംസകൾ അറിയിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കൂടി രംഗത്ത് വരുന്നത്

x