പളളീലച്ചന് പ്രണയം കന്യാസ്ത്രീയോട് കല്യാണം നടത്തിതരില്ലെന്ന് സഭ പിന്നീട് സംഭവിച്ചത് കണ്ടോ

ആർക്കു വേണമെങ്കിലും ആരോടും പ്രണയം തോന്നാം എന്നാൽ ഇപ്പോൾ ഒരു പള്ളിലച്ചൻ കന്യാസ്ത്രിയെ പ്രണയച്ചതും ആ പ്രണയം പിന്നിട് വിവാഹത്തിൽ കലാശിച്ചതും ആയ സംഭവങ്ങളെ കുറിച്ച് ജയിംസ് പീറ്റര്‍ എന്ന വ്യക്തി കുറിച്ച സോഷ്യൽ മീഡിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത് സാധാരണ കന്യാസ്ത്രികൾ പലരും വസ്ത്രം ഉപേക്ഷിച്ചാണ് വിവാഹിതരാകുന്നത് അത് പോലെ തന്നെ അച്ഛൻ കുപ്പായം ഉപേക്ഷിച്ച് കുടുംബസ്ഥരും ആയിട്ടുണ്ട്

എന്നാൽ അതിനേക്കാളും എല്ലാം വ്യത്യസ്തമായ വിവാഹമാണ് ഇപ്പോൾ നടന്നിരിക്കുന്നത് സഭയെ കൊണ്ടോ നാട്ടുകാരെ കൊണ്ടോ ഒന്നും പറയിപ്പിക്കാതെ എല്ലാരേയും മുമ്പിൽ വെച്ച് തന്നെ സ്നേഹിച്ച കന്യാസ്ത്രിയെ വിവാഹം ചെയ്തിരിക്കുകയാണ് ഫാദർ പ്രിന്‍സണ്‍ മഞ്ഞളി നിരവതി പേരാണ് ഇവർക്ക് വിവാഹ ആശംസകൾ നേർന്ന് കൊണ്ട് വരുന്നത്

രാമനാഥപുരം രൂപതയിലെ ഉക്കടം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ അച്ചനായിരുന്നു പ്രിന്‍സണ്‍ മഞ്ഞളി അവിടത്തെ സഹപ്രവർത്തകയായ കന്യാസ്ത്രിയുമായി പ്രണയത്തിൽ ആവുകയായിരുന്നു അവസാനം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു അങ്ങനെ ഫാദർ പ്രിൻസൺ ബിഷപ്പിന്റെയും സഭയുടെയും അടുത്ത് ചെന്ന് അനുവാദം ചോതിക്കുകയായിരുന്നു എന്നാൽ സഭയും ബിഷപ്പും ഇത് നിരസിക്കുകയായിരുന്നു

എന്നാൽ കന്യാസ്ത്രിയെ കൈവിടാൻ ഒരുക്കം അല്ലായിരുന്ന ഫാദർ പ്രിൻസൺ പുരോഹിതന്മാർക്ക് വിവാഹം കഴിക്കാൻ അനുവാതം കൊടുത്തിട്ടുള്ള യാക്കൂബ് സഭയിൽ ചേരുകയായിരുന്നു അതിന്ന് ശേഷം പ്രേമിച്ച കന്യാസ്ത്രിയെ തന്നെ ഫാദർ പ്രിൻസൺ വിവാഹം ചെയ്യുകയായിരുന്നു നിരവതി പേരാണ് അച്ഛനും കന്യാസ്ത്രിക്കും വിവാഹ മംഗളാശംസകൾ നേരുന്നത്

ജെയിംസ് പീറ്റർ എന്ന വ്യക്തി പങ്ക് വെച്ച സോഷ്യൽ മീഡിയ കുറിപ്പ് ഇങ്ങനെ

വധൂ വരന്മാർക്ക് ആശംസകൾ…
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
രാമനാഥപുരം രൂപതയിലെ ഉക്കടം (കോയമ്പത്തൂർ) സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന ഫാ. പ്രിൻസൺ മഞ്ഞളി ഒരു കന്യാസ്ത്രീയെ പ്രണയിച്ചു വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും, ആഗ്രഹം രൂപത ബിഷപ്പിനെ അറിയിക്കികയും ചെയ്തു. മാന്യമായി ജീവിക്കുന്നതതോ, കണ്ടോ ശീലമില്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു ആ അഭ്യർത്ഥന ബിഷപ്പ് നിഷേധിച്ചു. അങ്ങനെ അദ്ദേഹം യാക്കോബായ സഭയിൽ ചേർന്ന് സ്നേഹിച്ച സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.
പ്രിൻസൻ മഞ്ഞളിക്കും വധുവിനും മംഗളാശംസകൾ നേരുന്നു…

x