
നടൻ സുരേഷ് ഗോപി ആശുപത്രിയിൽ പ്രാർത്ഥനയോടെ കേരളകര
നടനും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു കഴിഞ്ഞ നാല് ദിവസമായിട്ട് എറണാകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ് താരം ശ്വാസ തടസം നേരിട്ട താരത്തെ ആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു താരത്തിന് ന്യമോണിയ പിടിപെട്ടതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ പേടിക്കാൻ ഒന്നും ഇല്ലെന്നും അസുഖത്തിന് കുറവുണ്ടെന്നും സുരേഷ് ഗോപിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്

ജോഷി സംവീധാനം ചെയുന്ന പാപ്പൻ എന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിച്ച് അഭിനയിക്കുന്നുണ്ട് . പാപ്പന്റെ ചിത്രീകരണത്തിന് ഇടയിൽ ആണ് സുരേഷ് ഗോപിക്ക് ശ്വാസ തടസം നേരിട്ടത് ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ബിജെപി സ്ഥാനാർഥിയായ സുരേഷ് ഗോപി ഇക്കുറിയും മത്സരിക്കുമോ എന്നുള്ള തീരുമാനം പുറത്ത് വരും മുമ്പാണ് താരത്തെ ആശുപത്രിയിൽ പ്രേവശിച്ചത് അഥവാ മത്സരിക്കുന്നുണ്ടെങ്കിൽ ത്രിശൂർ അല്ലെങ്കിൽ തിരുവനന്തപുരം ഇതിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ ആയിരിക്കും എന്നാണ് പുറത്ത് വരുന്ന വാർത്തകൾ

1965ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ കൂടെ അഭിനയ ജീവിതത്തിലേക്ക് കാല് എടുത്ത് വെച്ച സുരേഷ് ഗോപിക്ക് വഴിത്തിരിവായത് മോഹൻലാൽ ചിത്രമായ രാജാവിന്റെ മകനിലെ വില്ലൻ വേഷമായിരുന്നു അതിന് ശേഷം നിരവതി ഹിറ്റ് ചിത്രങ്ങൾ ആണ് മലയാളികൾക്ക് വേണ്ടി സമ്മാനിച്ചത് പല പ്രാവശ്യം മലയാള സിനിമ മേഖലയിൽ നിന്ന് അപ്രത്യക്ഷമായ താരം ഓരോ പ്രാവശ്യവും പൂർവാധികം ശക്തിയോടെ തിരിച്ച് വരുന്ന കാഴ്ച്ചയാണ് മലയാളികൾക്ക് കാണാൻ സാധിച്ചിട്ടുള്ളത്

2015ൽ മൈ ഗോഡ് എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമായ താരം 2015 മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻറെ പ്രൊഡക്ഷൻ കമ്പനി നിർമിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടെ 2020ൽ മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ച് വരവ് നടത്തുകയായിരുന്നു നിരവതി ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഇപ്പോൾ ഒരുങ്ങുന്നത്

പാപ്പാൻ ,ഒറ്റക്കൊമ്പൻ. കാവൽ , പിന്നെ പേരിടാത്ത ചിത്രമായ SG 251 എന്നിവയാണ് ഇനി വരാനുള്ള സുരേഷ് ഗോപി ചിത്രങ്ങൾ ഇതിൽ പാപ്പന്റെ ചിത്രീകരണത്തിനിടെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഡോക്ടർ മാർ പത്ത് ദിവസത്തെ വിശ്രമമാണ് താരത്തോട് പറഞ്ഞിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് സുരേഷ് ഗോപി ആശുപത്രിയിൽ ആയി എന്ന വിവരം പുറത്ത് വന്ന ഉടനെ നിരവതി കേരളീയർ ആണ് സുരേഷ് ഗോപിയുടെ അസുഖം മാറാൻ പ്രാർത്ഥിക്കുന്നത്