നടൻ രാജൻ പി ദേവിന്റെ മരുമകൾ പ്രിയങ്കയുടെ മരണത്തിൽ രാജൻ പി ദേവിന്റെ മകനും നടനുമായ ഉണ്ണിയ്ക്ക് എതിരെ ഗുരുതര ആരോപണം

മലയാള സിനിമയുടെ മൺമറഞ്ഞ പ്രശസ്‌ത കലാകാരൻ രാജൻ പി ദേവിന്റെ മകന് എതിരെ ഗുരുതര ആരോപണവുമായി ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ വീട്ടുകാർ, കഴിഞ്ഞ ദിവസം അതായത് ബുധനാഴ്ച്ച ആയിരുന്നു രാജൻ പി ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ തിരുവന്തപുരത്തുള്ള വെമ്പായത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്, ഇപ്പോൾ ഈ മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രിയങ്കയുടെ സഹോദരൻ പരാതി നൽകിയിരിക്കുകയാണ്

പ്രിയങ്ക മരിക്കുന്നതിന് മുംബ് തന്നെ വട്ടപ്പാറ പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല എന്നും പ്രിയങ്കയുടെ കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്, ഉണ്ണിയുമായി പ്രിയങ്കയുടെ വിവാഹം നടക്കുന്നത് 2019 നവംബറിൽ ആയിരുന്നു, വളരെ ആഘോഷ പൂർവം ആണ് ഇരുവരുടെയും വിവാഹം അന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു, ഉണ്ണി ഇതിനോടകം നിരവതി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ആട് ,ആട് 2,രക്ഷാധികാരി ബൈജു, ജനമൈത്രി,ഇടി തുടങ്ങിയ മലയാള സിനിമകളിൽ ഉണ്ണി ശ്രെദ്ധയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്

വിവാഹത്തിന് പ്രിയങ്കയ്ക്ക് നൽകിയ സ്വർണം കുറഞ്ഞു പോയി എന്ന് ആരോപിച്ച് സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയുമായി ഉണ്ണി നിരന്തരം പ്രശ്‌നം ആയിരുന്നു എന്ന് പ്രിയങ്കയുടെ ബന്ധുക്കൾ ആരോപിക്കുന്നത്, ഉണ്ണിയുമായിട്ടുള്ള പ്രശ്‌നത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു അങ്കമാലിയിലുള്ള വീട്ടിൽ നിന്ന് തിരുവന്തപുരത്ത് ഉള്ള സ്വന്തം വീട്ടിൽ പ്രിയങ്ക എത്തുന്നത്, അതിന് ശേഷമായിരുന്നു ഈ കടും കൈ പ്രിയങ്ക ചെയ്‌തത്‌ , വട്ടപ്പാറ സ്റ്റേഷനിൽ ആണ് പരാതി നൽകിയിരിക്കുന്നത്, ആട് ഒരു ഭീകര ജീവിയല്ല എന്ന ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിലേക്ക് ഉണ്ണി പി ദേവ് കടന്ന് വന്നത്

പ്രിയങ്കയുടെ സഹോദരൻ നൽകിയ പരാതിയിൽ സ്ത്രിധനത്തിന്റെ പേരിൽ പ്രിയങ്കയെ നിരന്തരം കുറ്റപ്പെടുത്താറുണ്ടെന്ന് ആരോപിക്കുന്നു കൂടാതെ മാനസികമായും,ശാരീരികമായും ദേഹോപദ്രവം നടത്താറുണ്ടെന്നും പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നു, മർദ്ദനത്തിന്റെ തെളിവായി പ്രിയങ്കയുടെ ശരീരത്തിൽ ഉണ്ടായ മർദ്ദനം ഏറ്റ പാടുകളുടെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട് എന്നാൽ രാജൻ പി ദേവിന്റെ കുടുംബവും ഉണ്ണിയും ഇതിന് എതിരെ ഇത് വരേയ്ക്കും പ്രതികരിച്ചിട്ടില്ല

x