റിമി ടോമിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം ; അച്ചനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ചു റിമി ടോമി

മലയാളത്തിന്റെ സംഗീത ലോകത്തെ കിലുക്കാം പെട്ടിയാണ് റിമി ടോമി, തന്റെ മാധുര്യമേറിയ ശബ്ദം കൊണ്ട് നിരവധി പേരുടെ ഹൃദയം കീഴ്പ്പെടുത്തിയ താരം. എല്ലാത്തരത്തിലുള്ള സംഗീതവും തനിക്ക് വഴങ്ങുമെന്ന് ഓരോ ദിവസവും കൂടുന്തോറും റിമി തെളിയിച്ചു കൊണ്ടിരിക്കുന്നു. സംഗീതം മാത്രമല്ല അഭിനയവും അവതരണ കലയിലും റിമിയുടെ കഴിവ് മുൻപന്തിയിൽ തന്നെ.” കൗണ്ടർ അടികളുടെ രാജ്ഞിയായാണ്’ താരം അറിയപ്പെടുന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ ആണ് താരം തഗ് മറുപടി അടിച്ചു കയ്യടി വാങ്ങുന്നത്. മാത്രമല്ല ഒരു അത്യുഗ്രൻ സ്റ്റേജ് പെർഫോമർ കൂടിയാണ് റിമി ടോമി. ഒരുപാട് ഊർജ്ജവും, അതിലേറെ കഴിവും കോർത്തിണക്കിയാണ് താരം തന്റെ ഓരോ പെർഫോമൻസും ചെയ്യുന്നത്.

സ്റ്റേജുകൾ തന്റെ കലാവൈഭവം കൊണ്ട് ഇളക്കിമറിക്കുന്ന ഒരേ ഒരു കലാകാരി കൂടിയാണ് റിമി ടോമി. എപ്പോഴും പോസിറ്റീവ് നിറഞ്ഞ ചിരിയാണ് റിമിയിലെ ആകർഷക ഘടകം. പണ്ട് ഒരു പോണി ടൈൽ ഒക്കെ കെട്ടി, ചുരിദാർ ഒക്കെ ഇട്ട ഗുണ്ടുമണി ആയ റിമിയിൽ നിന്നും താരമിപ്പോൾ ഒരുപാട് മാറി. തടിയൊക്കെ കുറച്ചു മെലിഞ്ഞു സുന്ദരി ആയിരിക്കുകയാണ് താരം. യുവ ഗായിക മാരിൽ ഏറ്റവും മുൻപന്തിയിൽ ശ്രദ്ധേയായ താരമാണ് റിമി ടോമി. നിരവധി പാട്ടുകൾക്ക് തന്റെ ശബ്ദത്തിലൂടെ ജീവൻ നൽകിയിട്ടുണ്ട് താരം. നിരവധി ആരാധകരാണ് താരത്തിന് ഉള്ളതെങ്കിലും ഒരുപാട് വിമർശനങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്.

അതിനൊക്കെ മറികടന്ന് ഇപ്പോൾ സംഗീത റിയാലിറ്റി ഷോയിലെ ഒരു ജഡ്ജ് കൂടിയായി തിളങ്ങുകയാണ് താരം. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലെ അവതാരികയായെത്തി നിരവധി മിനിസ്‌ക്രീൻ പ്രേക്ഷകരെയും താരം തന്റെ ആരാധകരായി മാറ്റിയെടുത്തു. കോട്ടയത്തെ പാലാ എന്ന സ്ഥലത്താണ് റിമിയുടെ സ്വദേശം. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നു വന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരവധി നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമിയെ തേടിയെത്തിയത് നിരവധി അവസരങ്ങൾ ആയിരുന്നു.

സൈനികനായിരുന്ന ടോമി ആണ് പിതാവ്. 2014 ജൂലൈയിലാണ് റിമി ടോമിയുടെ പിതാവ് ടോമി ജോസഫ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അദ്ദേഹം മരണം വരിച്ചത്. റാണിയാണ് റിമി ടോമിയുടെ മാതാവ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്, ഇതിൽ കവർ സോങ്സ്, ട്രാവൽ വ്ലോഗ്സ്, കുക്കിംഗ് വ്ലോഗ്സ് തുടങ്ങിയവ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്. ഒട്ടു മിക്ക വീഡിയോയും ട്രെൻഡിങ് ലിസ്റ്റിൽ എത്താറുമുണ്ട്. യൂട്യൂബിൽ മാത്രമല്ല മറ്റു സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരം ഇടയ്ക്കിടെ തന്റെ ആരാധകർക്കു മുന്നിൽ എത്താറുണ്ട്. അതൊക്കെ ഉടനടി വൈറൽ ആവാറുമുണ്ട്.

എന്നാൽ ഇപ്പോൾ മറ്റൊരു ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. തന്റെ പ്രിയപ്പെട്ട പപ്പയുടെ ഓർമ്മകൾ കോറിയിടുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. പപ്പയോടൊപ്പം ഉള്ള തന്റെ പ്രിയ ചിത്രമാണ് താരം പങ്കുവയ്ക്കുന്നത്. കുട്ടി റിമി മഞ്ഞ ഫ്രോക്ക് ഒക്കെ ഇട്ട് മുല്ലപ്പൂ ചൂടി, ചന്ദനക്കുറിയൊക്കെ തൊട്ട് അച്ഛനോടൊപ്പം പുഞ്ചിരിച്ചുകൊണ്ട് ചേർന്നുനിൽക്കുന്ന ചിത്രമാണിത്. വളരെ വർഷങ്ങൾക്കു മുൻപ് പകർത്തിയ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്” എന്റെ പപ്പാ” എന്ന ഒറ്റ വരിയാണ്. നിമിഷങ്ങൾക്കകം ആണ് ഈ ചിത്രം ഏറ്റെടുത്തുകൊണ്ട് നിരവധിപേർ രംഗത്തെത്തിയത്. സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഈ ചിത്രം.

x